ഇഷ്ടം...
രാത്രിയുടെ ദയ രഹിതമായ മറുപടി കേട്ടപ്പോള്‍ വളരെയധികം സങ്കടം തോന്നി... നിനക്കു എങ്ങനെ അങ്ങനെ ഒക്കെ പറയാന്‍ സാധിക്കുന്നു.... നിനക്കു എന്തറിയാം ഞങ്ങളുടെ സ്‌നേഹത്തെ പറ്റി.... ദേഷ്യത്തോടെ അതിലുപരി സങ്കടത്തോടെ ഞാന്‍ പറഞ്ഞു...
അതുകേട്ടപ്പോള്‍ അത്യധികം വാത്സല്യത്തോടെ എന്നെ നോക്കി വളരെ ശാന്തയായി എന്നോട് പുഞ്ചിരിച്ചു... എന്നിട്ടു എന്നോടായി പറഞ്ഞു.. പറയു നിങ്ങളുടെ സ്‌നേഹത്തെ പറ്റി.. അതു കേട്ടുകഴിഞ്ഞു ഞാന്‍ പറയാം...
അവനെ പറ്റി... പറയുമ്പോള്‍ ആദ്യം അവന്റെ ഇഷ്ടങ്ങളെ പറ്റി പറയുന്നതാവും... ഏറ്റവും നല്ലത്... അതിനു മുന്‍പ് എന്നെ പറ്റി രണ്ടുവാക്കു...
ആദ്യം തന്നെ എടുത്തു പറയട്ടെ ഒരു പ്രത്യേകതരം സ്വഭാവം ആണ് എന്റേത്.. എന്റെ ഇഷ്ടങ്ങള്‍ക് എപ്പോഴും പ്രത്യേക ചട്ടക്കൂടുകള്‍ ഉണ്ട്... ഞാന്‍ തിരഞ്ഞെടുക്കുന്നവയ്ക്കും അങ്ങനെ തന്നെ... ചെറുപ്പം മുതല്‍ക്കേ എനിക്കു എന്റേതായ തീരുമാനങ്ങള്‍ ഉണ്ട്... പ്രണയം അങ്ങനെ ഒന്നു ഉണ്ടായിട്ടെ ഇല്ല.. പിറകെ നടക്കാന്‍ ആളില്ലാഞ്ഞിട്ടല്ല... മുന്‍പ്പറഞ്ഞ ചട്ടക്കൂട് തന്നെ കാരണം.
എനിക്കു പക്ഷെ അറിയാമായിരുന്നു വളരെ വളരെ നേര്‍ത്ത ഒരു ചട്ടക്കൂട് തന്നെയാണ് അതു... എന്നില്‍ നിന്നും കുറച്ചു മുകളില്‍...അല്ലെങ്കില്‍ വലിയ ചിന്തകള്‍ ഉള്ള ഒരാളെ ഞാന്‍ അതുവരെ കണ്ടിട്ടില്ല... എന്നത് തന്നെ ആയിരുന്നു സത്യം... അല്ലാതെ പ്രണയിക്കാന്‍ താല്‍പ്പര്യം ഇല്ലാഞ്ഞിട്ടല്ല... അങ്ങനെ ഞാന്‍ എന്റേതായ ലോകത്തു വളരെ സന്തോഷവതിയായി നടക്കുമ്പോഴാണ് അവനെ പരിചയപ്പെടുന്നത്... പരിചയപ്പെടുന്നത് എന്നുവെച്ചാല്‍ ഞാന്‍ അങ്ങോട്ടു കയറി പരിചയപ്പെട്ടത്... അതിനും ഉണ്ടായിരുന്നു കാരണങ്ങള്‍.. സംസാരത്തിനിടയില്‍ എപ്പോഴൊക്കെയോ എനിക്ക് ബോധ്യപ്പെട്ടു.. ഇത്രയും നാള്‍ ഞാന്‍ കാത്തിരുന്നത് എന്റെ കണ്മുന്പില്‍... എനിക്ക് എന്റെ കണ്ണുകളെ തന്നെ വിശ്വസിക്കാനായില്ല....
പതിയെ ഞങ്ങള്‍ നല്ല സൗഹൃദത്തില്‍ എത്തിച്ചേര്‍ന്നു.. സംസാരിച്ചു തുടങ്ങിയത് തന്നെ വളരെയധികം അത്ഭുതത്തോടെ ആയിരുന്നു കാരണം അത്ര മാത്രം സമാനതകള്‍.. ഓരോ കാര്യത്തിലും... ഇത്ര നാളും എവിടെ ആയിരുന്നു എന്ന് സംസാരങ്ങള്‍ക്കിടയില്‍ എത്രവട്ടം ഞങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നോ... എന്റെ കണ്ണുകളെ സ്‌നേഹിച്ചു... പരസ്പരം കൈകള്‍ കൊരുത്തു നടക്കാന്‍ എന്തൊരു ഇഷ്ടായിരുന്നെന്നോ അവനു... എല്ലാ ഇഷ്ടങ്ങള്‍ക്കിടയിലും സംഭവിക്കാറുള്ള പ്രശ്‌നങ്ങള്‍ ക്കിടയിലും പരസ്പരം ഞങ്ങള്‍ അകലാതെ പരസ്പരം വാശിയോടെ സ്‌നേഹിച്ചു... പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവന്‍ എപ്പോഴും പറയും നമ്മള്‍ വേരുകളെ പോലെ ആകണംന്നു..
നിഴലുകളില്‍ മാത്രമൊന്നായി മാറി നാം..
നിന്‍ നിഴലായി മാറുവാന്‍ കാത്തിരിക്കാം...
അകലങ്ങളില്‍ വെച്ച മരമാണ് നാം....
അതിന്‍ വേരുകളാലെന്നും ചേര്‍ന്നിരിക്കാം...
ശിഖരങ്ങള്‍ വെട്ടി അതിന്‍
അകലങ്ങള്‍ കൂട്ടുമ്പോള്‍ വേരുകളാല്‍
നിന്നെ ചേര്‍ത്തുവെക്കാം.....
നീ അടരാതെ അകലാതെ ചേര്‍ത്തുവെക്കാം....
എന്തു രസമായിരുന്നുവെന്നോ അവന്റെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കാന്‍... അവയിലൊക്കെ ഞാന്‍ എന്നെ തന്നെ മറന്നു...
ഹേയ് നീ കേള്‍ക്കുന്നുണ്ടോ... ഞാന്‍ ഇങ്ങനെ നിര്‍ത്താതെ പറഞ്ഞു പോകും...കാരണം പറഞ്ഞാല്‍ തീരാത്തത്ര ഉണ്ട് അവനെ പറ്റി പറയുവാന്‍...
നീ പറഞ്ഞോ ഞാന്‍ കേള്‍ക്കുന്നുണ്ട്... ഞാന്‍ പെട്ടെന്ന് ആലോചിക്കുവാരുന്നു നമ്മള്‍ സംസാരം തുടങ്ങിയപ്പോള്‍ നീ തീരെ ഉത്സാഹം ഇല്ലാതെ ആണ് കാണപ്പെട്ടത്... അവനെ പറ്റി പറഞ്ഞു തുടങ്ങിയപ്പോള്‍ നിന്നിലുണ്ടായ മാറ്റം അതിശയം തന്നെ...
അതേ അവന്റെ ഓര്മകള്‍ക്കും വല്ലാത്ത ഗന്ധമാണ്... എന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന ഗന്ധം... അവന്റെ ഓര്‍മകള്‍ എപ്പോഴും മഴ പോലെയാണ്...
കാര്‍മേഘ കറുപ്പിലൂടെ തുടങ്ങി....
തുള്ളികളായി പെയിതിറങ്ങുമ്പോള്‍
അവസാനിക്കുമെന്ന് കരുതിയ നീ
ഓര്‍മകളുടെ രൂപത്തില്‍ ഇപ്പോഴും
ഇലകളിലൂടെ പെയ്തിറങ്ങുന്നു...
പെയ്‌തൊഴിയാതെ മാനവും...
നനഞ്ഞു കൊതിതീരാതെ ഭൂമിയും...
ഓരോ മഴയും പ്രണയാര്‍ദ്രമാണ്...
പറയുവാനും പറഞ്ഞുതീരാത്തതുമായ പ്രണയമഴ...
ആ മഴനൂലിനാല്‍ ബന്ധിക്കപ്പെട്ട
മാനവും... ഭൂമിയും... പോലെ
നീയും... ഞാനും....
ആഹാ... നീ കുഞ്ഞു കവി ആകുന്നല്ലോ.. അല്ലെങ്കിലും പ്രണയത്തിന്‍ ദംശനത്താല്‍ കവി ആകാത്തവരാരുണ്ട്.. അല്ലെ..?
കളിയാക്കണ്ട രാത്രി നീ... അവന്റെ പ്രണയം.. ആണ് എന്റെ ശക്തി...
സംസാരിച്ചു ഇരുന്നു വൈകിയത് അറിഞ്ഞില്ല.. ഇന്നത്തേക്ക് നമുക്കു നിര്‍ത്താം...
പറ്റില്ല എനിക്കു അറിയണം... നിനക്കു എന്നോട് പറയാനുള്ളത്... അവനെ പറ്റി.. അതു എന്തുതന്നെ ആയാലും..
ഞാന്‍ പറഞ്ഞല്ലോ... നീ പറഞ്ഞു തീരുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ അതു പറയുക തന്നെ ചെയ്യും.. തത്കാലം വിട... ഇന്ന് ഒരാള്‍ എന്നെ കാത്തിരിക്കുന്നു.... എന്നോട് സംസാരിക്കാന്‍... ഇന്നുതന്നെ അവിടെയും ചെവി കൊടുത്തില്ലെങ്കില്‍.. കഥ തന്നെ മാറി പോകും... അപ്പൊ നീ ഉറങ്ങു... നാളെ കാണാം...
(തുടരും)

0 Comments