ഭൂമിയിലെ മാലാഖമാരെ നിങ്ങള്‍ക്കു വലിയ ഒരു സല്യൂട്ട്.
ദൈവം കഴിഞ്ഞാല്‍ ഞങ്ങളുടെ ജീവന്‍ നിങ്ങള്‍ക്കവകാശപെട്ടത്.
Nursing pioneer who told us to' Wash hands'
(Florence Nghtingle)
കൈകഴുകു'wash your hand 'എന്നുള്ളതു പഴയ കാലം
മുതലുള്ള നിര്‍ദേശമാണ്. ഫാസ്റ്റ് ഫുഡിന്റെ കടന്നുകയറ്റവും
വിദേശികളുമായുള്ള സമ്പര്‍ക്കവും നമ്മുടെ നാടിന്റെ
സംസ്‌കാരംതന്നെ മാറ്റി.
ഇപ്പോള്‍ തിരിച്ചുവരവിന്റെ കാഹള ധ്വനിയാണ് കൊറോണയെന്ന വില്ലന്‍ ഇന്ന് നമ്മളെ പഠിപ്പിക്കുന്നത്.
*******************************************
സമ്പന്നയായ ഫ്‌ലോറന്‍സ് നൈറ്റിംഗിളിനു ആതുര സേവനരംഗത്തു ജോലി ചെയ്യുകയെന്നതു വലിയ ആഗ്രഹമായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പുവക വെക്കാതെ ഏറെ പൊരുതേണ്ടി വന്നു.
നഴ്‌സിംഗ് പഠിക്കാന്‍ പോയതുകൊണ്ട് അഭിരുചിക്കനുസരിച്ച ജോലി ചെയ്യുകയാണന്ന സംതൃപ്തി തന്റെ ആരോഗ്യപ്രവര്‍ത്തനരംഗത്തു
വലിയ മുതല്‍ കൂട്ടായി..
'വിക്ടോറിയന്‍ ബ്രിട്ടണ്‍ ലേഡി ഓഫ് ലാംപ് ' നെഞ്ചിലേറ്റിയ ആതുര സേവനം
മുറിവേറ്റ പട്ടാളക്കാരെ ടെന്റുകളില്‍ പോയി ശുശ്രുഷ നടത്തുമ്പോള്‍ ശുചിത്വം വളരെ കര്‍ശനമായിരുന്നു.
(the new exhibition shows her as a toughpioneer whose principles on hygiene underpin nursing today the world battles CORONA' virus.
നേരായ, സത്യമായ, ആത്മാര്‍ത്ഥമായ, വഴികാട്ടി.
ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കു മുറിവേറ്റു പഴുപ്പു ഉണ്ടായപ്പോള്‍
അന്നു ഫ്‌ലോറെന്‍സ് കൈവൃത്തിയായി കഴുകുന്ന കാര്യത്തില്‍ പ്രത്യേക അറിയിപ്പു കൊടുത്തിരുന്നതായി പറയുന്നു.
(Strong leadership: Today and certainly in modern nursing,Said Fiono Hibberts From the Nightingale accadamy)
ഏതു പ്രതികൂല സാഹചര്യങ്ങളിലും കേരളത്തിലെ നേഴ്‌സ്മാര്‍
നിറഞ്ഞ മനസ്സോടു ആതുര സേവനം ചെയ്യുമെന്നു ലോകരാജ്യങ്ങള്‍ക്കറിയാം.. അവരുടെ മുഖത്തെ നിശ്ചയധാര്‍ഢ്യo
ഞാന്‍ കണ്ടറിഞ്ഞതാണ്.
എന്റെ പൊന്നോമനയെ സിസേറിയന്‍ ചെയ്തപ്പോള്‍, ഞാന്‍ സുഖമായി ഉറങ്ങുകയാണ് .എന്നാല്‍ ഈ ഭൂമിയിലെ മാലാഖമാര്‍
ഉറക്കമിളച്ചു എന്റെ കുഞ്ഞിന്റെ ജീവന്‍ തിരിച്ചു തരാന്‍ ഉള്ള
മനസറിഞ്ഞ തയാറെടുപ്പിലായിരുന്നു.. ആദ്യം തന്നെ ലോകത്തിലുള്ള എല്ലാ നേഴ്‌സ്മാര്‍ക്കും ഒരു വലിയ സല്യൂട്ട് കൊടുക്കുന്നു..
പല രാജ്യങ്ങളിലെ നേഴ്‌സ്മാരുമായി ഇടപെടാനുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്.
ക്യൂബന്‍ നേഴ്‌സ്മാരുടെ പരിചരണം അവരുടെ നല്ല പെരുമാറ്റമൊക്കെയും എനിക്കിഷ്ടമാണ്.
എന്നാല്‍ മലയാളി നേഴ്‌സ്മാര്‍ ചെയ്യുന്ന സേവനം എടുത്തു പറയണം.
പറയാന്‍ മടിക്കുന്ന ചിലരാജ്യങ്ങളില്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരുടെ എക്‌സ്പീരിയന്‍സ് കുറവായതിനാല്‍ പ്രതിസന്ധിഘട്ടത്തില്‍ ഓപറേഷന്‍ ചെയ്യാന്‍ ഡോക്ടറിനെ സഹായിച്ചു ജീവന്‍ രക്ഷപെടുത്തിയ ഒരനുഭവം ഞാന്‍ നേരിട്ടറിഞ്ഞതാണ്...
മൂന്നാം മഹാമാരിയായ കോവിഡ് 19...
ഈ ഭൂമിയിലെ മാലാഖമാര്‍ ജീവന്‍ വെടിഞ്ഞുള്ള സേവനം
ഞങ്ങള്‍ കൂപ്പുകയ്യോടെ പ്രാര്‍ത്ഥിച്ചുകൊള്ളട്ടെ.
എനിക്കറിയാവുന്ന ഒരു നേഴ്‌സ് 9മാസമായ പൊടികുഞ്ഞിനെയും ഭര്‍ത്താവിനേയും കാണാതെ ഹോസ്പിറ്റലില്‍ സ്വയംമറന്നു
മറ്റുള്ളവരെ രക്ഷിക്കാന്‍ ഓടി നടക്കുമ്പോള്‍ ഞങ്ങള്‍ എങ്ങനെയാണ് നന്ദി പറയേണ്ടത്...
ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാനുള്ള പരിശ്രമത്തില്‍ മരണമടഞ്ഞ എല്ലാ നേഴ്‌സ്മാര്‍ക്കും പ്രാര്‍ത്ഥനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

0 Comments