പ്രവാസികളുടെ ആദ്യസംഘം രണ്ട് വിമാനങ്ങളില്‍ കൊച്ചിയിലും കരിപ്പൂരും എത്തി. LIVE

 
കൊച്ചി: കോവിഡ് ഭീഷണിയെ അതിജീവിച്ച്പ്രവാസികളായ ആദ്യസംഘം കേരളത്തില്‍ പറന്നെത്തി. ഇനി അവര്‍ക്ക് ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കരുതലിന്റെയും ദിനങ്ങള്‍. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ ചിട്ടയായ പ്രവര്‍ത്തനത്താലാണ് പ്രവാസികളുടെ യാത്ര കൃത്യമായി നടക്കുന്നത്. 181 യാത്രക്കാരുമായാണ്‌കേരളത്തിലേക്കുള്ള ആദ്യ സംഘം അല്‍പ്പസമയം മുന്‍പ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഇതില്‍ 4 പേര്‍കുട്ടികളും 49 പേര്‍ ഗര്‍ഭിണികളുമാണ്. യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് ലക്ഷണമില്ല.
 
ദുബായില്‍ നിന്നുള്ള രണ്ടാംവിമാനം ഇന്ന് രാത്രിതന്നെ കോഴിക്കോട് കരിപ്പൂര്‍വിമാനത്താവളത്തിലെത്തും.
 
20 പേരടങ്ങിയ ഗ്രൂപ്പുകളായിട്ടാണ് യാത്രക്കാരെ വിമാനത്തില്‍ നിന്നിറക്കിയത്. വൈദ്യപരിശോധന ഉള്‍പ്പെടെയുളള സുരക്ഷാ പരിശോധനകള്‍ 20 പേരുടെ സംഘങ്ങളായിട്ടാണ് നടത്തുന്നത്. അതിനാല്‍ സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞ് അവസാനയാത്രക്കാരനും ഇന്ന് വിമാനത്താവളത്തില്‍ നിന്നിറങ്ങാന്‍ അല്‍പം വൈകുമെന്നാണ് വിമാനത്താവളത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
 
നാട്ടിലെത്തുന്ന പ്രവാസികളോട് മുന്‍വിധികളോടെ പെരുമാറരുതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. അപ്പുറത്തെ വീട്ടുമുറ്റത്ത് കൊറോണബാധിതനായ മനുഷ്യന്‍ നില്‍ക്കുന്നത് കണ്ടാല്‍ കൊറോണവരില്ല. വായുവിലൂടെ കൊറോണ വൈറസ്് വ്യാപിക്കില്ലെന്നും മന്ത്രി പറഞ്ഞു. അനാവശ്യമായ പരിഭ്രാന്തി അരുതെന്നും മന്ത്രി കെ.കെ.ശൈലജ ഓര്‍മ്മിപ്പിച്ചു.

Live Updates

കരിപ്പൂർ വിമാനതാവളത്തിൽ നിന്ന് ക്വാറൻ റ്റൈൻ കേന്ദ്രത്തിലേക്ക് പ്രവാസികളുമായി ആദ്യ ബസ് പുറപ്പെടുന്നു.


11.09: പ്രവാസികളെ അവരവരുടെ ജില്ലകളിലെ ക്വാറന്റൈന്‍ സെന്ററുകളിലേക്ക് എത്തിക്കും.

10.54: കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യാ വിമാനത്തില്‍ 177 മുതിര്‍ന്നവരും 6 കുട്ടികളും.

10.54: ദുബായില്‍ നിന്നുള്ളവിമാനം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തു.

10.54: എല്ലാ നടപടികളും 30 പേരടങ്ങുന്ന സംഘങ്ങളാക്കി തിരിച്ച് എത്രയും വേഗം പൂര്‍ത്തീകരിക്കും.

10.29: നിലവില്‍ രോഗലക്ഷണം ആര്‍ക്കുമില്ല. ലക്ഷണമുണ്ടെങ്കില്‍ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുവാനും സജീകരണങ്ങള്‍.

10.27 : വിമാനത്തിലുള്ള യാത്രക്കാരെല്ലാവരും പൂര്‍ണ്ണസന്തോഷത്തിലാണെന്ന് വിമാനത്തിനുള്ളില്‍ നിന്നുള്ള വിവരം.

10.19: വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് ആരോഗ്യവിവരങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള ഫോംവിതരണം ചെയ്യുന്നു.


Post a Comment

0 Comments