ശക്തമായ ഇടിമിന്നലിൽ 100 നോട് അടുപ്പിച്ചു മരണം

The Science Of Keeping Safe (Indoors And Outside) From A Lightning ...

ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ ആണ് ദുരന്തം ഉണ്ടായത് . ബിഹാറിൽ 83 ഉം ഉത്തർപ്രദേശിൽ 24 ഉം ആളുകൾ കൊല്ലപ്പെട്ടു. ,
ബിഹാറിന്‍റെ വിവിധ ഭാഗങ്ങളില്‍ എണ്‍പതിന് മുകളില്‍ ആളുകള്‍ ഇടിമിന്നലേറ്റ് കൊല്ലപ്പെട്ടു. ബിഹാര്‍ സര്‍ക്കാരില്‍ നിന്നുള്ള സ്ഥിരീകരണ പ്രകാരം 83 പേര്‍ കൊല്ലപ്പെട്ടതായാണ് അവസാനമായി ലഭിക്കുന്ന വിവരം. അപകടം നടക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഇത് വരെയും വ്യക്തത വന്നിട്ടില്ല. അപകടത്തില്‍ മരിച്ച മിക്കവരും പാടത്ത് ജോലി ചെയ്യുകയായിരുന്നുവെന്നാണ് പി.ടി.ഐ നല്‍കുന്ന വിശദീകരണം. അതെ സമയം അപകടത്തില്‍ ജില്ല തിരിച്ച് മരിച്ചവരുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഗോപാല്‍ഗ‍ഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഗോപാല്‍ഗഞ്ച് - 13

ഈസ്റ്റ് ചമ്പാരന്‍-5

സിവാന്‍-6

ദര്‍ബങ്ക- 5

ബാക്ക- 5

ഭഗല്‍പൂര്‍- 6

കഖാരിയ- 3

മധുബാനി-8

വെസ്റ്റ് ചമ്പാരന്‍-2

സമസ്തിപൂര്‍-1

ഷിഹോര്‍-1

കിഷന്‍ഗഞ്ച്- 2

സരണ്‍- 1

ജഹാനാബാദ്- 2

സിതാമര്‍ഹി-1

ജാമുയി-2

നവാദ-8

പൂര്‍ണിയ-2

സൂപോള്‍-2

ഔറംഗാബാദ്- 3

ബുക്സാര്‍-2

മാധേപുര-1

കൈമുര്‍-2


ഉത്തർപ്രദേശ് 
കുശിനഗർ: 1
ഫത്തേപൂർ: 1
ഉണ്ണാവോ: 1
ഡിയോറിയ: 9
ബരാബങ്കി: 2
അംബേദ്കർ നഗർ: 3
പ്രയാഗ്രാജ്: 6
ബൽ‌റാം‌പൂർ: 1

Post a Comment

0 Comments