വരവഴി | സുധി കോട്ടൂര്‍


മുത്തശ്ശിക്കഥ കേട്ട്
മോള് വരച്ച ചിത്രങ്ങള്‍ നോക്കൂ
പൂച്ചയോട് കഥ പറയുന്ന നായ
കരടിയോട് പായ്യാരം പറയുന്ന പശു
കുരങ്ങന് പാടിക്കൊടുക്കുന്ന കുയില്‍
മരത്തിന്റെ തുച്ചാം തുഞ്ചത്ത്
ഉദിച്ചുയരുന്ന സൂര്യന്‍
കുന്നിനോട് കിന്നാരം പറയുന്ന മേഘം

വെളുത്ത കടലാസിലെ
അനന്തവിഹായസ്സില്‍
വര്‍ണ്ണങ്ങള്‍ ചാലിച്ച
സ്‌നേഹസാമ്രാജ്യം

വലുതായപ്പോഴും മോള്
ചിത്രം വരയ്ക്കുന്നുണ്ട്
സൂര്യനെ കീറുന്ന
മേഘത്തെ മുറിയ്ക്കുന്ന
പൂച്ചയെ കൊല്ലുന്ന
ഭൂമിയെ പിളര്‍ത്തുന്ന ചിത്രങ്ങള്‍.

Post a Comment

0 Comments