ബെഡ്‌കോഫി എടുക്കാന്‍
മറന്നോന്ന് ചേട്ടന്‍.
സ്‌കൂള്‍ബാഗില്‍
ലഞ്ച് ബോക്‌സ് എടുത്തുവെയ്ക്കാന്‍
അമ്മ മറന്നല്ലോന്ന് മക്കള്‍.
മുറ്റമടിക്കാന്‍
ഇന്നെന്തേ മറന്നതെന്ന്
കരിയിലകളും ചൂലും.
കുക്കറിന്‍ നിലവിളി,
മിക്‌സിയുടെ ശൃംഗാരം
വാഷിങ്മെഷീന്റെ കലിതുള്ളല്‍.
മുഖം തണുത്ത വെള്ളത്തില്‍ കഴുകി
കണ്ണാടി നോക്കുമ്പോള്‍
മുന്നില്‍ പണ്ടെന്നോ
കണ്ടുമറന്ന മുഖം.
പിന്നെയെപ്പൊഴോ
വിരുന്നുവന്ന കാറ്റിനോടൊപ്പം
ആകാശത്തൊന്നു കറങ്ങി
താഴോട്ട് നോക്കുമ്പോള്‍
പൂത്തുലഞ്ഞു നില്‍ക്കുന്നു
ഒരായിരം ഓര്‍മ്മകള്‍.
മറവിയില്‍
തിരിച്ചു കിട്ടുന്നതാണ് ജീവിതം.
•
0 Comments