മകൾക്ക് ഗുരുതര രോഗം: പിതാവ് ജീവനൊടുക്കി



നൂറനാട് : തലച്ചോറിൽ ഗുരുതര രോഗം ബാധിച്ച് തിരുവനന്തപുരം എസ്.എ.ടി. ആശുപതിയിൽ ചികിത്സയിലായിരുന്ന ദേവു ചന്ദനയുടെ പിതാവ് ചന്ദ്രബാബു ആലപ്പുഴ നൂറനാട് സ്വദേശിയെ ആശുപത്രിക്ക് മുന്നിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. www.e-delam.com ഉത്സവത്തിൽ നൃത്തം ചെയ്ത വീഡിയോയിലൂടെ വൈറലായ ദേവു വിൻ്റെ ചികിത്സയ്ക്കായി ചികിത്സാ ധനശേഖരണം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്നുവരികയായിരുന്നു.
തലച്ചോറിലെ കോശങ്ങൾ നശിക്കുന്ന ഗുരുതര രോ​ഗമാണ് ദേവുവിന്. നൂറനാട് പുത്തൻവിള അമ്പലത്തിലെ ഉത്സവത്തിന് ചുവടുവച്ചാണ് ദേവു ചന്ദന സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയായത്.

മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു പെയിന്റിം​ഗ് തൊഴിലാളിയായ ചന്ദ്രബാബു. കുട്ടിയുടെ ചികിത്സയ്ക്ക് മാധ്യമങ്ങളിലൂടെ സഹായ അഭ്യർത്ഥന നടത്തിയിരുന്നു. അടൂർ ജനറൽ ആശുപത്രിയിൽ നിന്നാണ് ദേവു ചന്ദനയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്. അഞ്ച് ദിവസം മുമ്പാണ് ദേവുവിന് ഗുരുതര രോഗബാധ കണ്ടെത്തിയത്. വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. മൂന്ന് ദിവസം കൊണ്ട് വളരെയധികം തുക ചികിത്സയ്ക്കായി വേണ്ടി വന്നിരുന്നു.


Post a Comment

0 Comments