ഏഴാം ക്ലാസില്‍ വെച്ച് നിര്‍മ്മല ടീച്ചറാണ് നരച്ച എന്റെ മുടി കണ്ടുപിടിച്ചത്
രാത്രി അമ്മച്ചിയോട് തമാശയില്‍ പറഞ്ഞപ്പോള്‍ വെള്ളത്തെ കുറ്റം പറഞ്ഞും കാലാവസ്ഥാ മാറ്റത്തെ ചീത്ത വിളിച്ചും പറമ്പു കിളക്കാന്‍ വന്ന വാസു കയ്യോന്നി എല്ലാം പറിച്ചു കളഞ്ഞതോര്‍ത്തു വിതുമ്പിയും പിറുപിറുത്തും തീ പിടിച്ചവളെപ്പോലെ വീടാകെ ഓടിനടന്നു പാതിരാത്രി കഴിഞ്ഞപ്പോള്‍ സ്മരണകളെ തിളപ്പിക്കുന്ന മണം അറിഞ്ഞ് ഞാനുണര്‍ന്നപ്പോള്‍ പിറുപിറുത്ത് കൊണ്ട് അമ്മച്ചി,കാച്ചിയ എണ്ണ ഉണ്ടാക്കുന്നു. രാത്രികളില്‍ വിളക്കുമായി പറമ്പായ പറമ്പുകളിലെല്ലാം കയ്യോന്നി നോക്കി നടന്നു അമ്മച്ചി
പോകെപ്പോകെ ഊണിലും ഉറക്കത്തിലും രാത്രികളിലും പകലുകളിലും കയ്യോന്നി മാത്രം തേടി നടന്നു അമ്മച്ചി
രോഗിണിയായി ഓര്‍മ്മകളെല്ലാം മാഞ്ഞ് ഉണങ്ങിയ കയ്യോന്നി പോലെ കിടപ്പിലായ അമ്മച്ചിയെ മീശ മുളച്ച ശേഷം ആദ്യമായി ഉമ്മ വെക്കുമ്പോള്‍ ഒരു മന്ത്രം പോലെ എന്റെ കാതില്‍ പറഞ്ഞു
കയ്യോന്നി കയ്യോന്നി ............
അതുകൊണ്ടാണ് സര്‍ വയലിലും വഴിവക്കിലും മലകളിലും കാട്ടിലും ആറ്റിന്‍കരയിലും എനിക്ക് കെട്ടിടങ്ങള്‍ പണിയാന്‍ കഴിയാത്തത്
ക്ഷമിച്ചാലും.
0 Comments