പുഴ | അന്‍സാര്‍ ഏലൂക്കര

ടലിനെ
കുന്ന് 
സ്‌നേഹിച്ചു...

അങ്ങനെ
കുന്നിന്റെ
നിറുകയില്‍ നിന്ന്
കടലിന്റെ 
അഗാധതയിലേക്ക്
സ്‌നേഹമൊരു
പുഴയായൊഴുകി...

കുന്ന് വിചാരിച്ചത്,
തന്റെ സ്‌നഹം കൊണ്ട്
കടലിന്റെ സ്‌നഹമുയരുമെന്നാണ്!

തന്നോളം,
തന്നെ ശ്വസം മുട്ടിക്കുവോളം!

അപ്പോഴും കടല്‍
ചിരിക്കുന്നുണ്ടായിരുന്നു...
മുത്തുകള്‍ വിതറുന്നുണ്ടായിരുന്നു..

Post a Comment

0 Comments