അവസ്ഥ | ഹരിദാസ് പല്ലാരിമംഗലം


റ്റയ്ക്കൊരുനാള്‍ വീട്ടിലിരിക്കെ 
എന്നുടെ മുന്നില്‍ 'ദൈവം ' വന്നു 
എന്നുടെ രൂപം കണ്ടിട്ടാവാം 
ആശ്രയമതുവഴി നല്കുകയാവാം. 

അരികെയണഞ്ഞിട്ടെന്നുടെ മേനി 
നെഞ്ചോടു ചേര്‍ത്തിട്ടരുളി ചെയ്തു 
പറയുക മോനേ നിന്നുടെ ദുഃഖം 
അലകള്‍ കണക്കെ എന്നുടെ ദുഃഖം 
ഒന്നൊന്നായി ഞാനറിയിച്ചു !

അതു കേട്ടിട്ടാ ദൈവം തന്നുടെ 
മേനി തളര്‍ന്നു, നാവു വരണ്ടു 
രൂപം മാറി, ഭാവം മാറി 
ദൈവം തന്നുടെ കണ്ണുകള്‍ തള്ളി !

മതി മതി നിര്‍ത്തുക നിന്നുടെ കഥനം 
വണ്ടിക്കൂലിയ്‌ക്കെവിടെ ചെല്ലും....? 

Post a Comment

0 Comments