നീയെനിക്കു വെറും പെണ്ണല്ലയെ
ന്നാത്മാവിന്‍ ശിഖരത്തിലുള്ളതല്ലേ
നീയെനിക്കു ശയനേഷു വേശ്യയല്ല
അറിയില്ലത് എന്നാലറിയാം നീയഗ്‌നിയാ
ശീതമാ സ്‌നേഹമാ അലിവാണെന്നും
നീയെനിക്കമ്മയാ കുഞ്ഞാവയാ,
കുസൃതിയാല ലിവിന്‍വാത്സല്യഭാജനമെന്നും
ഒരു നീര്‍ക്കണം പോലുമിറ്റിച്ചു വീഴ്ത്തില്ല
നിന്‍ മിഴികളീറനായി കാണുകില്ല
കുസൃതിയാലുമ്മകള്‍ വാരി വിതറുമ്പോ
പകരമായാശ്ലേഷങ്ങണിയിക്കും ഞാന്‍
ഒരുലതപോല്‍ മേനിയില്‍ ചുറ്റി
വരിയുമ്പോള്‍ പുതുപൂക്കള്‍ വര്‍ഷിച്ച്
സുഗന്ധകസുമവര്‍ഷപ്പെയ്ത്തിലും
ആരാണു നീയെന്റെ ആരോമല്ലയോ
പകരം വയ്ക്കാനാകാത്തകനിവിന്‍നിറകുടം
ഉദകാധാരമാം*നിന്നിലെസ്‌നേഹപ്രവാഹങ്ങള്‍
പല തൊട്ടിയിലൊതുങ്ങില്ല പൊലിച്ചു വരും
ആരുമയലലിവിന്‍ അണിയത്തിരുന്നു
അണിപ്പന്തല്‍ കെട്ടി അതിലിരുത്താം
അനുഭവവേദ്യമായതിനുള്ളിലലിഞ്ഞു
അഭൗമപ്രണയം നമുക്കൊരുക്കാം.
------------------------------------
*ഉദകാധാരം - കിണര്‍
0 Comments