ഉണ്ണിയുടെ പരിസ്ഥിതികഥകള്‍ | ലിപിന്‍ പൗലോസ്

ജീവീയ അജീവീയഘടകങ്ങള്‍ നിലനില്‍ക്കുന്ന ചുറ്റുപാടാണ് പരിസ്ഥിതി. ഒരു ജീവിയുടെ ജീവിതചക്രവും അതിന്റെ സ്വഭാവസവിശേഷതകളും രൂപപ്പെ ടുത്തുന്നതില്‍ പരിസ്ഥിതി വലിയപങ്ക് വഹിക്കുന്നു. മലയാള സാഹിത്യത്തിലും പരിസ്ഥിതി ചിന്തകള്‍ സമ്പന്നമാണെന്നു കാണാം. മലയാള ചെറുകഥയിലും ദശകങ്ങളായി പരിസ്ഥിതി അവബോധം ശക്തമായിരുന്നതായി കാണാം. പരിസ്ഥിതികഥകള്‍ എന്നത്തേയും പോലെ ഏറ്റവും ഊര്‍ജ്ജസ്വലവും ചൈതന്യവത്തുമായിട്ടാണ് ഇന്നും നിലകൊള്ളുന്നത്. 

അതുകൊണ്ടുതന്നെ പരിസ്ഥിതികഥകളെ പറ്റിയുള്ള സാമര്‍ത്ഥകരമായ ചര്‍ച്ചകളും അന്വേഷ ണങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുന്നു. പരിസ്ഥിതി വിഷയങ്ങളോട് എഴുത്തു കാരന്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് കാതലായൊരു വിഷയമാണ്. 

പിറ ന്നമണ്ണില്‍ അന്യരാകുന്ന തലമുറ ഏതു കഥാകാരനെ സംബന്ധി ച്ചിടത്തോ ളവും വലിയൊരു വെല്ലുവിളിയാണ്. പഴയ മൂല്യങ്ങളെ പറ്റിയുള്ള പ്രകൃതി പുനര്‍ വിചിന്തനങ്ങള്‍ കഥാവായനയ്ക്ക് അനേകം സാധ്യതകള്‍ നല്‍കു ന്നു. ഗ്രാമ ജീവിതത്തെയൊ നഗരജീവിതത്തെയൊ അടിസ്ഥാനപരമായി സ്വാധീ നിക്കുന്ന കൃഷിസംസ്‌കാരം, ജാതിയത, രാഷ്ട്രീയത, നഗരവത്കരണം തുടങ്ങിയവ ചേരും വിധത്തില്‍ ഉണ്ണി കഥകളില്‍ കലര്‍ത്തുന്നുണ്ട്. സുസ്ഥിരമായ വികസ നമാണ് പരിസ്ഥിതിയെ മാലിന്യമുക്തമായി സംരക്ഷിക്കുന്നതെന്ന തിരിച്ചറിവ് മനുഷ്യന് ഉണ്ടാകേണ്ടതുണ്ട്. 

ഈ തിരിച്ചറിവാണ് ഉണ്ണിയുടെ പരിസ്ഥിതി കഥകളില്‍ കാണുവാനാകുന്നത്. പ്രാണിലോകം, മനുഷ്യാലയചന്ദ്രിക, അത്, തോടിനപ്പുറം പറമ്പിനപ്പുറം, കോട്ടയം 17 എന്നി കഥകള്‍ പരിസ്ഥിതി വിചാരങ്ങ ളാണ് മുമ്പോട്ടുവെയ്ക്കുന്നത്.

Post a Comment

0 Comments