മനസ്സില്‍ തെളിച്ചമായ് വിണ്ണിന്റെ മാറില്‍
കണ്ണിന്റെ നിറവായ് ഉദിച്ചോരനര്‍ക്കന്‍
തത്ത്വബോധം നിറച്ചീടുന്നു ഉള്ളില്‍
അറിവിന്റെ നിറയറ തുറന്നിടുന്നു
രാവിന്റെ മറവില്‍ മറഞ്ഞിരുന്നിന്നലെ
തേജോമയനായ് പുറത്തുവന്നിന്നു
പുത്തന്‍ പുലരിതന്‍ കുളിരുള്ള തെന്നല്‍
ഉന്മേഷമേകുന്ന ജീവവായു
ഹരിതാഭയോടെ ചിരിച്ചങ്ങിളകുന്നു
ജിവലതാദികള്‍ ആമോദരായ്
പച്ചമരത്തില്‍ കിളിയേറ്റു ചൊല്ലുന്നു
സൂര്യനമസ്‌കാര കീര്‍ത്തനങ്ങള്‍
കര്‍ക്കിടക്കാറുകള്‍ കാണാമെനിക്കിപ്പോള്‍
നീലാംബരം ശോകമൂകതയാല്‍
ദേശാടനപക്ഷി ഉണര്‍ന്നൂ വിലസുന്നു
ചെറുകിളികള്‍ സല്ലപിച്ചീടുന്നു സാമോദം
വിടരാന്‍ കൊതിക്കുന്ന പൂമൊട്ടിനേകി
തഴുകുന്ന നിന്‍കിരണ സ്പര്‍ശം
ഉദയത്തിന്‍ ലാവണ്യഭംഗി നിറക്കുന്നു
മനസ്സിന്റെ മുറ്റം ആനന്ദത്താല്‍...
•
0 Comments