സ്ത്രീ പ്രണയം ഉപേക്ഷിക്കുന്നത്
ഒരു നാട്
അതിന്റെ പേരുപേക്ഷിക്കുന്നത് പോലെയാണ്.
ഓര്‍മയുടെ ഉത്ഖനനങ്ങളില്‍
ഭൂതകാലത്തിന്റെ മുനയുള്ള അവശിഷ്ടങ്ങള്‍
തികട്ടിവന്നുകൊണ്ടേയിരിക്കും.
ഋതുക്കള്‍ മാറി വന്നാലും
അവനുമൊത്തുള്ള സ്വപ്നാടനങ്ങള്‍
അവളുടെ ഉറക്കത്തെയസ്വസ്ഥമാക്കും.
പണ്ടെങ്ങോ നാട് വിട്ടുപോയി ,
തിരിച്ചു വന്നവനെ
പുതിയ ദേശപ്പേര് നോവിക്കുമ്പോലെ
വീട്ടിലും പൂന്തോട്ടത്തിലും
അവന്റെ സര്പ്പസാന്നിധ്യമുണ്ടാവും
ഏതുസമയവും കരിനീലിച്ചേക്കാവുന്ന ചുംബനമുറിവുകളെ
അവള് മറ(യ്)ക്കേണ്ടി വരും
പേരുപേക്ഷിച്ച നാട്
ദേശാടനപ്പക്ഷികളെയെന്നപോലെ
സ്വന്തം പ്രണയം അവളെ
തിരിച്ചുവിളിച്ചുകൊണ്ടേയിരിക്കും.
--------------------------------------------------------
© ആദര്‍ശ് മാധവന്‍കുട്ടി
2 Comments
👏👏
ReplyDeleteനന്ദി വായനയ്ക്ക്
Delete