അനുഭവകഥകളുടെ സുല്‍ത്താന്‍ | രമ്യാ സുരേഷ്‌

s[ecial-story


ജനുവരി 21 ബഷീർ ജന്മദിനം
അക്ഷരങ്ങൾ കൊണ്ട് സിംഹാസനം പണിത ബേപ്പൂരിൻ്റെ സുൽത്താൻ ബഷീറിൻ്റെ ജന്മദിനം.
എത്ര കുറി ആവർത്തിച്ചാലും മടുപ്പ് തോന്നാത്ത വായന; തീക്ഷ്ണമായ ജീവിത അനുഭവങ്ങളുടെ തീവ്രത, ഇവ അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി.സമൂഹത്തിനുനേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം തൻ്റെ രചനകളിലെ ഹാസ്യത്തിലൊളിപ്പിച്ചുവച്ചു. ഹാസ്യം കൊണ്ട് വായനക്കാരെ ചിരിപ്പിക്കുകയും അത് പോലെ കരയിപ്പിക്കയും ചെയ്ത വാഗ്വിലാസം , സാമാന്യമായി മലയാളഭാഷയറിയാവുന്ന ആർക്കും ബഷീർസാഹിത്യം വഴങ്ങും. 

വളരെക്കുറച്ചു മാത്രം എഴുതിയിട്ടും ബഷീറിനിസം അല്ലെങ്കിൽ ബഷീർസാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യശാഖയായി മാറിയത്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ, അതു ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളുംനിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. 

ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിൽ ഉന്നതനിലവാരം പുലർത്തുന്നവർമാത്രം നായകന്മാരാകുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽനിന്ന് ആ കാലഘട്ടത്തിലെ നോവലുകൾക്കു മോചനം നൽകിയത് ബഷീറാണ് മുസ്‌ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾ ക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു...
ജനകീയനായ എഴുത്തുകാരൻ എന്നതിലുപരി സ്വാതന്ത്ര്യ സമര പോരാളി കൂടി ആയിരുന്നു ബഷീർ.
------------------------©special story--------------------

Post a Comment

3 Comments