കോഫി ടോക്ക് - രമ്യാ സുരേഷ് വയലോരം

coffee-talk-remya-suresh-vayaloram






ഹരിത ആറിൻ്റെ നീല പരുന്ത് എന്ന പുസ്തകത്തെ കുറിച്ച്.

നുഷ്യവികാരങ്ങള്‍ സമസ്ത ശക്തി ചൈതന്യങ്ങളോടു കൂടി ആവിഷ്‌കരിക്കുന്ന എഴുത്തുരീതി നിറഞ്ഞ നോവലാണ് ഹരിത ആര്‍ന്റെ നീലപ്പരുന്ത്. അനുഭൂതികളും വികാരങ്ങളും നിഗൂഢതയില്‍ പൊതിഞ്ഞെടുത്ത് ലഭിക ഇങ്ങനെ പറയുന്നു.

'എന്നെ മാത്രം പ്രണയിക്കു... മടുക്കാതെ എന്നെ മാത്രം പ്രണയിക്കുക ഞാന്‍ പറയുന്നത് സെക്‌സിനെ കുറിച്ചല്ല പ്രണയത്തെ കുറിച്ചാണ്'. ഒരു സ്ത്രീയുടെ പലപല മാനസികാവസ്ഥയിലൂടെ കടന്നുചെന്ന് സ്ത്രീ മനസ്സിനെ വരയ്ക്കുമ്പോഴും അനിരുദ്ധന്‍  എന്ന കഥാപാത്രത്തെ പ്രണയിച്ചു പോകുന്ന വാക്ചാരുത അദ്ദേഹത്തിന്റെ മറുപടികളായി മനസ്സില്‍ തങ്ങി നില്‍ക്കുന്നു.  'നിന്നിലെ നിരാശകളോട് പ്രണയം തോന്നുന്നു' എന്നുപറയുന്ന പുരുഷന്‍. കോഴിക്കുഞ്ഞിനെ റാഞ്ചിയെടുത്ത് പായുന്ന പരുന്ത് എന്നവണ്ണം  നിഗൂഢതയില്‍ പൊതിഞ്ഞെടുത്ത് സമീരയെ സംശയദൃഷ്ടിയില്‍ നിര്‍ത്തി കഥയിലുടനീളം വായനക്കാരെ മുള്‍മനിയില്‍ എത്തിക്കുന്ന ഒഴുക്ക് രീതിയാണ് ഓരോ വായനക്കാരെയും നീല പരുന്ത് ആകര്‍ഷിപ്പിക്കുന്നത്.

പുനര്‍ വായനയ്ക്കായി മാറ്റിവെക്കാന്‍ ആദ്യമായി തന്നെ പ്രേരിപ്പിക്കുന്ന ഹരിതയുടെ നീലപ്പരുന്തിനെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു. സ്‌നേഹമേ ആശംസകള്‍.

© remya_suresh_vayaloram


Post a Comment

1 Comments

  1. വായിക്കണം എന്ന് പ്രേരിപ്പിക്കുന്ന വിലയിരുത്തൽ

    ReplyDelete