വാര്‍തിങ്കള്‍ ► വി.കെ.ഗോമതിയമ്മ, കൊഴുവല്ലൂര്‍

varthinakal-v-k-gomathiyamma


അനന്തമായ വാനിലെ
നീല നിശയിലെ
നീല ശോണിമയില്‍
നീന്തിത്തുടിച്ച് ഒഴുകി-
യൊഴുകി അലിഞ്ഞലിഞ്ഞ്
ചേരുന്ന വാര്‍തിങ്കളേ
എന്നെ വിട്ടുപിരിയല്ലേ.

എന്നും നിന്നെ ഒന്നുകാണാന്‍
എന്നും നിന്നിലേക്കെത്താന്‍
എന്‍ മനം കൊതിക്കുന്നു.

മായല്ലേ, പോകല്ലേ,
മാനത്തെ താരക-
മിന്നാിനുങ്ങുകള്‍ക്കിടയില്‍
ചാരുത പകരുന്ന പുഷ്യരാഗമേ,
വജ്രക്കല്ലുപോല്‍ ശോഭിക്കുന്ന
പൊന്‍തളികേ
എന്നിലേക്ക് ഒഴുകിയൊഴുകി വരൂ...
എന്നെ മാടി വിളിക്കൂ...
എന്നെ വിട്ടുപിരിയല്ലേ.

(എന്നും നിന്നെ... മായല്ലേ, പോകല്ലേ)

എന്‍ അകതാരിലെ
തമസ്സ് അകറ്റി പൂനിലാവു
ചൊരിഞ്ഞ വാര്‍തിങ്കളേ
കനിവിന്‍ പൊരുളേ
നിന്‍ പൂന്തിങ്കള്‍ ചോലയില്‍
ഒന്നു നിരാടാന്‍, കുളിരണിയാന്‍
എന്‍ മനം കൊതിക്കുന്നു
എന്നെ വിട്ടുപിരിയല്ലേ.
(എന്നും നിന്നെ... മായല്ലേ, പോകല്ലേ)

വാനിലെ ചക്രവാള സമീയില്‍
ഒളികണ്ണിട്ടുനോക്കി ഊറി-
യൂറി പുഞ്ചിരിക്കുന്ന വാര്‍തിങ്കളേ
നിന്റെ ഒളിച്ചുകളികള്‍ കണ്ട്
എന്‍ ഹൃത്തടത്തില്‍ ഒരായിരം
നറുമണം വിടരുന്ന കുസുമങ്ങള്‍ വിടരുന്നു.
ലോകം ആനന്ദത്താല്‍ പുളകിതമാകുന്നു.
എന്നെ വിട്ടുപിരിയല്ലേ.

(എന്നും നിന്നെ... മായല്ലേ, പോകല്ലേ)

ഒരുനാള്‍ ഓമലേ നീ
പരിപൂര്‍ണ്ണ അന്ധകാരത്തില്‍
മുങ്ങിത്തപ്പിടുമ്പോള്‍
ഉലകം ഇരുളില്‍ മുങ്ങുകയായ്
ഹാ! ഹാ! കഷ്ടം! നിന്റെ -
ദീനതകള്‍ കണ്ട് എന്‍ മനം പിടയുന്നു.
എന്‍ സ്നേഹദീപമേ
നിന്റെ ലീലാവിലാസങ്ങള്‍
ഒന്നുമതിയാക്കു ഓമലേ
എന്നെ വിട്ടുപിരിയല്ലേ.

(എന്നും നിന്നെ... മായല്ലേ, പോകല്ലേ)
© v k gomathiyamma kozhuvallur

Post a Comment

0 Comments