കുറുങ്കവിതകള്‍ ♥ റോസ്‌ന മുഹമ്മദ്

kurumkavithakal_rosna_muhammed


അലസമീ കിടപ്പ്

അരികത്തണയല്ലേ നോട്ടം 

അണപ്പൊട്ടിയൊഴുകല്ലേ സങ്കടം


രാക്കിനാവുകള്‍ നെയ്‌തെടുത്തു.

രാവണഞ്ഞപ്പോള്‍ കുത്തിയൊലിച്ചു പോയി

സകലവും.


അന്ധമായ കാഴ്ചകള്‍

അന്യമാവട്ടെ.

അനവദ്യ സംഗീതം

അനവരതം ഒഴുകട്ടെ.

അന്യോന്യം പാടി തിമര്‍ക്കട്ടെ.


നീ... ഇല്ലാത്ത ഒരു വരി പോലും

നീ.. ഇല്ലാത്ത ഒരു ചിരി പോലും

എന്നില്‍ നിന്നും ഉതിരാറില്ല.


പ്രണയചൂടിന്റെ കത്തലില്‍ ഈ ശീതജലം തിളച്ചു മറിയുന്നു.

അല്പം ആശ്വാസത്തിന്‍ നിഴല്‍ എന്നില്‍ പതിക്കുന്നു.


© റോസ്‌ന മുഹമ്മദ്


Post a Comment

0 Comments