ഓര്‍മ്മകളിലേക്കൊരു മടക്കയാത്ര ► സന്ധ്യ എം.എസ്.

ormmakalileekkoru_madakkayathra_sandhya_m_S


ച്ചു അമ്മുമ്മ ഒരു മിണ്ടപ്രാണിയെയും വെറുതെ വിടാറില്ല. ചിലപ്പോള്‍ പിള്ളേരായ ഞങ്ങളെ പോലും. വീട്ടില്‍ ശബ്ദം കൂടിയാല്‍ പിള്ളേരെ എറിഞ്ഞു ഓടിക്കും 'പോ അസത്തുക്കളെ' കുട്ടത്തില്‍ ഒരു തെറിയും. സന്ധ്യക്ക് കുവുന്ന കോഴി വീട്ടില്‍ ഉണ്ടെങ്കില്‍ അതിന്റെ തലയ്ക്കു പിടിച്ചു ഒരു കിഴുക് കൊഴിടെ കാര്യത്തില്‍ ഒരു തീരുമാനം ആകും, അതിനെ തൂക്കി വയലില്‍ കൊണ്ട് ഇടും. ഇത്രയ്ക്ക് തന്റേടി ആയ ഒരു സ്ത്രിയെ ഞാന്‍ എന്റെ കുഞ്ഞു നാളില്‍ കണ്ടിട്ടില്ല.. എന്നാലും അച്ഛന് ചച്ചു അമ്മുമ്മയോട് വല്യ സ്‌നേഹം ആണ്. മക്കള്‍ അഞ്ചു ആണ് അമ്മുമ്മയ്ക്കു.

അതില്‍ നിന്ന് ഒന്ന് എന്റെ അമ്മുമ്മയാണ്, ബാക്കി നാലും ആണുങ്ങള്‍,, അതുകൊണ്ട് തന്നെ വീടും സ്ഥലവും അമ്മുമ്മയ്ക്കു ആങ്ങളമാര്‍ ഇഷ്ട ദാനം കൊടുത്തു. ചച്ചു അമ്മുമ്മയെ കരുതി വീട്ടില്‍ ഒന്നും വളര്‍ത്താന്‍ പറ്റാത്ത അവസ്ഥ. കളിക്കാനും പറ്റില്ല,പിള്ളേര്‍ സെറ്റ് പ്രാകും 'ചത്തു തുലയട്ടെ''. ഞങ്ങള്‍ പറയുന്ന വാക്കില്‍ വയ്യാത്തവന് അത്രേം ഇഷ്ടം ഉണ്ടായിരുന്നില്ല, അവന്‍ എതിര്‍ക്കും,'ടി നീ നിന്റെ അമ്മുമ്മയെ പറയ് എന്റെ അമ്മുമ്മയെ പറയണ്ട 'അവന്‍ പിണങ്ങും.

അച്ഛന്‍ കരകശക്കാരന്‍ ആണെങ്കിലും ഞങള്‍ മക്കളെ ജീവനാണ്. അച്ഛന്‍ അടിക്കും, തെറി അഭിഷേകം തരും, പിന്നെ വഴക്ക് ഉണ്ടാക്കും എന്നാലും മറ്റൊരാളും ഞങ്ങളെ പറയുന്നത് അച്ഛന് ഇഷ്ടം അല്ല. ഞങ്ങള്‍ മക്കളെകാളും അച്ഛന്‍ മറ്റൊന്നിനെ ഇഷ്ടപ്പെട്ടിരുന്നു. ഞങ്ങളുടെയും അച്ഛന്റെയും ജീവിതം തുലച്ച മദ്യത്തെ! അത് ഞങ്ങള്‍ക്കും ഒരു ഭീക്ഷണി ആണ്. എന്നാലും അച്ഛന്റെ ചോറ് തിന്നാതെ ഞങ്ങള്ക് ഒരു രസവും ഇല്ല,, എന്തൊക്കെ തരം കറികള്‍ ആണ് ചോറിനു അച്ഛന്റെ പൈസ ഉള്ളപ്പോള്‍. അച്ഛന്‍ ഇടയ്ക്ക് പിണങ്ങി പോകാറും ഉണ്ട്,, എന്നാല്‍ ഒരു ആഴ്ചയില്‍ കൂടുതല്‍ എവിടെയും തങ്ങാറില്ല. ആ സമയത്ത് അമ്മ അടുത്ത ബന്ധുക്കളുടെ വീട്ടില്‍ ജോലിക് പോയി ഞങളുടെ വയര്‍ നിറയ്ക്കും. ഇത് സ്ഥിരം തന്നെ.

അപ്പഴും അമ്മുമ്മയാണ് ആശ്വാസം. രാത്രി ഒരു കാലെടുത്തു അമ്മുമ്മയുടെ ദേഹത്തു ഇട്ട് കഥയും കേട്ടു കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന ആ സുഖം ഒന്ന് വേറെ തന്നെ. അമ്മുമ്മ എന്റെ എല്ലാ കാര്യത്തിനും കുടെയുണ്ട് പഠിത്തം, വരപ്പ്,, എഴുത്തു തുടങ്ങിയ എല്ലാ കാര്യവും. രാവിലെ ഉറക്കം എഴുന്നേറ്റ് പല്ലും തേച്ചു ആദ്യം സൂര്യ നമസ്‌കാരം അമ്മുമ്മ ചെയ്യുന്നത് എന്നെയും ശീലിപ്പിച്ചു. ഞാന്‍ ഓരോന്ന് വരച്ചു കാണിക്കും അതിനൊക്കെയും നല്ല അഭിപ്രായം പറയും, വരപ്പിലെ കഴിവിന് ആദ്യം ഒന്നാം ക്ലാസ്സില്‍ തന്നെ സമ്മാനം കിട്ടിയിരുന്നു. അന്ന് എന്റെ വിഷയം ഒരു പൂവിനെ വരയ്ക്കുക എന്നത് ആയിരുന്നു, ആ വിദ്യാലയത്തിന്റെ ബാല്യത്തില്‍ പൂത്ത ഒരു പൂവായിരുന്നു ഞാന്‍,,, ഒരു സുന്ദരി പൂവിനെ വരച്ചു.

പിന്നിടുള്ള വരപ്പില്‍ ഒരു പൂവിനും അത്രയ്ക്കു സൗന്ദര്യം ഉണ്ടായിട്ടില്ല,, ഓരോ കഥകള്‍ എഴുതി ഞാന്‍ അമ്മുമ്മയെ വായിച്ചു കേള്‍പ്പിക്കും, എന്റെ ജഡ്ജസ് എനിക്ക് അതിനു ഫുള്‍ മാര്‍ക്കും തരും. അങ്ങനെ ഓരോ ദിവസവും ചവിട്ടി നീക്കി.. വയ്യാത്തവനും ഇളയവനും കൂടി കിട്ടുന്ന സമയം അച്ഛന്റെന്ന് ഓരോ വീക്ക് എനിക്ക് വാങ്ങി തന്നു.'അച്ഛാ പെണ്‍പിള്ളേര്‍ ആയാലേ അച്ചടക്കം വേണ്ടേ ഇവള്‍ ഇന്ന് വഴക്ക് ഉണ്ടാക്കി. എവിടെ കേള്‍ക്കാരുന്നു തൊണ്ട എല്ലാരും കേട്ടു ' ഇതൊക്കെയാണ് കാരണം, ഇതില്‍ എത്ര സത്യം ഉണ്ടെന്ന് അറിയാതെ അച്ഛന്‍ എന്നെ തല്ലും. ഞാന്‍ വാവിട്ട് കരയും.  പിള്ളേര്‍ സെറ്റിനു പോക്കറ്റ് മണിയ്ക് വേണ്ടി ചെറിയ ജോലിക് ഇറങ്ങും, അച്ഛന്‍ അറിയാതെ. അടുത്ത വീട്ടിലെ അമ്മിണി അമ്മുമ്മയാണ് ജോലി തരുന്നത്, പിള്ളേര്‍ താങ്ങുന്ന തരത്തിലെ ജോലി തരാറുള്ളു,  പുളിയടി, പുളി കുത്ത്, പുല്ല്പറിക്കല്‍, തേങ്ങ പൊതിക്കല്‍, മുറ്റം തൂപ്പ്, ഇങ്ങനെ തുടങ്ങും ആ വല്യ മുറ്റത്തെ പിള്ളേര്‍ താങ്ങുന്ന ജോലികള്‍. ഈ പറഞ്ഞ അമ്മിണി അമ്മുമ്മ ഞങളുടെ ബന്ധം കൂടിയാണ്, പണ്ട് ചച്ചു അമ്മുമ്മയാണ് അവിടെ നെല്ല് പാറ്റുന്നതും, മറ്റു കാര്യങ്ങള്‍ ചെയ്യുന്നതും. 

ചച്ചു അമ്മുമ്മയ്ക്കു ഇടയ്ക്ക് തല കറക്കം വന്നു ഞങ്ങള്‍ പിള്ളേര്‍ സെറ്റിന്റെ നടുവില്‍ വീണു,, ഞങ്ങള്‍ വാവിട്ടു കരഞ്ഞു അച്ഛന്‍ അന്ന് വീട്ടില്‍ ഉണ്ടായിരുന്നു, ഭാഗ്യം അച്ഛന്‍ അമ്മുമ്മയെ തൂക്കി ഇറാത്തു കിടത്തി,, അതാണ് അമ്മുമ്മയുടെ കിടപ്പാടവും. അതിനു ശേഷം അമ്മുമ്മ ജോലിക് പോകാറില്ല,, പകരം ഞങള്‍ അഞ്ചു ആളും.. അമ്മിണി അമ്മുമ്മയുടെ ഐശ്വര്യം ഉള്ള മുഖം ഒന്ന് കാണേണ്ടത് തന്നെ. ഞാന്‍ അറിവ് വച്ച നാള്‍ മുതല്‍ കാണുന്ന ആളാണ് അമ്മുമ്മ. അനാവശ്യം ആയി ആരോടും വഴക്ക് ഉണ്ടാക്കാറില്ല,, ആരെയും ഒന്നും പറയാറില്ല ഒന്നിനും ഒരു പരാതിയും ഇല്ല, ഞങ്ങള്‍ പിള്ളേരെ പോലും ഒന്നും പറയാറില്ല അതുകൊണ്ട് ഞങ്ങള്‍ പിള്ളേര്‍ സെറ്റിനു അവിടെ ജോലിക് പോകാനും ഇഷ്ടം തന്നെ. ഇടയ്ക്ക് അമ്മുമ്മ എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എന്നൊരു വിളിയുണ്ട്,, ഞങ്ങള്‍ പിള്ളേരെ വിളിക്കുമ്പോള്‍ ഓടി വരാറുള്ളതുപോലെ കൃഷ്ണനും ആ വിളികേട്ട് ഓടി വരും അല്ലോ. കൃഷ്ണനോട് ഉള്ള ആരാധന മൂത്തിട്ട് ആകണം അമ്മുമ്മയുടെ ഇളയ മകളുടെ മൂത്ത മകന് കണ്ണന്‍ എന്ന് പേര് വച്ചത്. കണ്ണനും ഞാനും വാവയും, പിന്നെ വേറൊരു കണ്ണന്‍ ഉണ്ട് പത്രം ഇടണ ശ്രീകുമാരന്‍ മാമന്റെ മോന്‍ ഞങ്ങളൊക്ക മാസ വ്യത്യാസങ്ങള്‍ ആണെന്ന് അമ്മുമ്മ പറയാറുണ്ട്.


രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞു റെഡിയായി അഞ്ചാളും ആ വല്യ വീട്ടിനു മുറ്റത്ത് എത്തിയാല്‍ രാവിലെ തന്നെ ജോലി തുടങ്ങും,, ഒരു പതിനൊന്നു മണിയോടുകുടി വെള്ളം കൊണ്ട് തരും, ഇടയ്ക്ക് ഞങ്ങളില്‍ ആര്‍കെങ്കിലും ക്ഷീണം ഉണ്ടോന്ന് ചോദിക്കും ഉച്ചയ്ക്ക് ഒരു മണിയാകുമ്പോള്‍ ചോറിനുള്ള സമയം,, ചോറുണ്ണാന്‍ പിള്ളേര്‍ സെറ്റ് റെഡി, അമ്മുമ്മയും റെഡി, ചൂട് ചോറ് അവിടുത്തെ നെല്ല് കുത്തി എടുക്കുന്ന  അരിയാ, നല്ല അസല്‍ കറികള്‍, ചൂട് കഞ്ഞി വെള്ളം,, ഓരോ കറിയും ഗംഭീരം തന്നെ, ഇടയ്ക്ക് രസം ഉണ്ടാക്കി തരും, ഹോ എന്തൊരു ടേസ്റ്റ് ആണ്,, അധികം ആരോടും പറഞ്ഞിട്ടില്ലാത്ത രഹസ്യം ഞാന്‍ നിങ്ങളോട് പറയാം,, ഞാന്‍ ഈ ചൊറിനും കറിക്കും വേണ്ടിയാണു പോകുന്നത്, ഇപ്പഴും ആ കൈ പുണ്യത്തിന് മുന്‍പില്‍ ഇടയ്ക്ക് അമ്മുമ്മയുടെ ഊണ് മേശയില്‍ ഒരു അഥിതി ആയി ഞാനും ചെല്ലാറുണ്ട്.. പിള്ളേര്‍ സെറ്റ് കഴിക്കുമ്പോള്‍ ഇടയ്ക്ക് അപ്പുപ്പന്‍ ചോദിക്കും 'പിള്ളേര്‍ക് എന്തേലും വേണോന്ന് ചോദിക്ക് 'അമ്മുമ്മയാകും ഞങ്ങളോട് ചോദിക്കുക 'ചോറ് വേണോ' 'വേണ്ട' വയറു നിറഞ്ഞു ഞങ്ങള്‍ അഞ്ചു ആളും പറയും. ഞങളുടെ മുഖത്ത് ഒരു വാട്ടം ഉണ്ടായാല്‍ അമ്മുമ്മ അത് കണ്ടു പിടിക്കും 'എന്താ വയ്യേ മക്കളെ ''ഇല്ല ഒന്നുല്ല അമ്മുമ്മ 'രണ്ടു മൂന്നു ദിവസം കൊണ്ട് പണി തീരും പിന്നെ കൂലി കൊടുപ്പ് ആയി.

അന്നത്തെ കാലത്തെ വല്യ കൂലി ആണ് അതൊക്കെ മിക്കവാറും എന്റെ കൂലി കിട്ടുന്ന സമയം പോറ്റി ഹാജരാവും. അമ്പലത്തിലെ പോറ്റി അല്ല കേട്ടോ. എന്റെ അമ്മുമ്മയുടെ നാല് ആങ്ങളമാരെയും ഞങ്ങള്‍ 'പോറ്റി' എന്നാണ് വിളിക്കാറ്. മണിയന്‍ പോറ്റി, വിക്രമന്‍ പോറ്റി, മുരളി പോറ്റി, ശശി പോറ്റി. എന്റെ കൂലി വാങ്ങുന്നത് മണിയന്‍ പോറ്റി,, ഒരു സാധുവാണ് അദ്ദേഹം.

© SANDHYA MS 


Post a Comment

0 Comments