ഉരുളന്‍ കല്ലുകളെ
പ്രസവിച്ചുകൂട്ടുന്ന
ഒരു പുഴയുടെ വളവില്‍
എത്ര കഥകള്‍ ഒളിച്ചിരിപ്പുണ്ടാവും.
വെള്ളത്തെ ഉമ്മവെയ്ക്കുന്ന
വളളിപ്പടര്‍പ്പുകളില്‍
എത്ര സ്വപ്നങ്ങളാണ്
നനച്ച് തോരയിട്ടിരിക്കുന്നത്...
പുഴയരികില്‍
നീളന്‍ മരങ്ങള്‍
ആകാശത്തെ തൊടുന്നത്
കിനാവ് കാണുന്നു.
പക്ഷികള്‍ തൂവലടര്‍ത്തി
മോഹങ്ങളില്‍ പിടഞ്ഞ്
മരച്ചില്ലകളില്‍ അടയിരിക്കുന്നു.
കഥകളുടെ കുത്തൊഴുക്കില്‍
പരസ്പരം തൊട്ടുരുമ്മി
നൃത്തം വെയ്ക്കുന്നു
നീളന്‍ കണ്ണെഴുതിയ മീനുകള്‍
അതാ നമ്മില്‍ നിന്നും
ചോര്‍ന്നു പോയ
പ്രണയത്തിനിടയിലെ
ദൂരങ്ങള്‍ കൊത്തിയ
മൈല്‍ കുറ്റികള്‍ പോലെ
നിറഞ്ഞൊഴുകുന്ന പുഴയിലെ
മണലാഴങ്ങളില്‍ വേരൂന്നിയ
കറുത്ത പാറക്കൂട്ടങ്ങള്‍.
29 Comments
കവിത നന്നായിരിക്കുന്നു.സമകാലിക പ്രധാന്യമുളള കവിത ഈ തൂലികയില്‍ ..ഇനിയും കവിതകള്‍ പിറക്കട്ടെ..
ReplyDeleteപുഴ മരിക്കുന്നുവോ.... അതോ മെലിഞ്ഞുണങ്ങുന്നുവോ...... നല്ല കവിത...പുത്തൻ ആശയങ്ങൾ പിറക്കട്ടെ മാഷേ 👍👍👍ആശംസകൾ
Deleteപുഴയൊഴുകുന്ന പോൽ മനോഹരമായ കവിത.... പുഴക്കരയിൽ ഇത്രമാത്രം കഥകൾ ഒളിച്ചിരുപ്പുണ്ടായിരുന്നോ........
ReplyDeleteമനോഹരമായ കവിത... 👏
ReplyDeleteഈ വേനല്‍ചൂടില്‍ പുഴയെക്കുറിച്ചൊരു കവിത.വായിച്ചപ്പോള്‍ ഒരു പുഴയില്‍ കുളിച്ചു കയറിയ അനുഭൂതിയും പക്ഷെ,എവിടെയോ ഒരു ആശങ്കയും..
ReplyDeleteമനോഹരം ഇനിയും ഒരുപാട് കവിത കൾ ആ തൂലികയിൽ പിറക്കട്ടെ 👌🏻🎉👏🏻
ReplyDeleteകവിത നന്നായിട്ടുണ്ട് . ഇനിയും ഇതുപോലെ
ReplyDeleteഒരുപാട് കവിതകൾ എഴുതുക.
കവിത ഹൃദ്യം. നനച്ച് തോരയിട്ടിരിക്കുകയോ തോരാനിടുകയോ?
ReplyDeleteകവിത മനോഹരം
ReplyDeleteGood
ReplyDeleteനല്ല കവിത... മനോഹരം..
ReplyDeleteഏറെ ഇഷ്ടായി.
തുടരുക..
ജീവൻ തുടിക്കുന്ന വരികൾ. നല്ല കവിത.
ReplyDeleteകവിത ഗംഭീരമായിരിക്കുന്നു പുഴയുടെ മൗനനൊമ്പരങ്ങൾ കവിതയുടെ ഭാവഭംഗി വർദ്ധിപ്പിക്കുന്നു. അതിഭാവുകത്വമില്ലാത്ത നല്ല രചന : ആശംസകൾ👌👍😍🥰💜
ReplyDeleteമനോഹരം
ReplyDeleteസമകാലിക രചന.
ReplyDeleteഏറെ
മനോഹരം
ഇഷ്ടായി
തുടരുക സുഹൃത്തേ ...
മനോഹരമായ കവിത...പുഴയുടെ യഥാർത്ഥ ഭംഗി ഹൃദ്യമായ വർണനയിലൂടെയും ഭാഷയിലൂടെയും അവതരിപ്പിച്ചു ✨👍
ReplyDeleteനല്ല മനോഹരമായ കവിത 💛
ReplyDelete❤❤
ReplyDeleteമണലാഴത്തിൽ തൊടുന്നു കവിതയും....
ReplyDeleteപറയാതെ പോയ പ്രണയം 💕💕💕
ReplyDeleteകവിത വളരെ നന്നായിട്ടുണ്ട്. സമകാലിക പ്രാധാന്യമുള്ള കവിതയാണ്.
ReplyDeleteകവിത നന്നായിരിക്കുന്നു.
ReplyDeleteനല്ല കവിത മനോഹരമായ വരികൾ ❤️
ReplyDeleteസമകാലീക പ്രസക്തിയുള്ള കവിത. എഴുത്ത് അതിമനോഹരം
ReplyDeleteപ്രകൃതി സ്വന്തര്യം എത്ര പറഞ്ഞാലും തീരില്ല. 👍🏻
ReplyDeleteമാഷ് 🥰
ReplyDeleteനല്ല കവിത
പുഴയരികില്‍
ReplyDeleteനീളന്‍ മരങ്ങള്‍
ആകാശത്തെ തൊടുന്നത്
കിനാവ് കാണുന്നു....
എത്ര മനോഹരമായാണ് പുഴയെ വരച്ചിട്ടിരിക്കുന്നത്!
നല്ലെഴുത്ത് 👍
ReplyDeleteകിനാവിലൊടുങ്ങിയ പ്രണയം.
ReplyDeleteനന്നായിട്ടുണ്ട് മാഷേ💚🌿💚