
ഉറവ വറ്റാത്ത നന്മയുടെ മനുഷ്യനായിരുന്നു അയാള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്നസ്‌നേഹത്തോടെ എല്ലാവരും തമ്പുരാനെ എന്ന് വിളിക്കുന്നു
ആ വിളി സ്‌നേഹപൂര്‍വ്വം അയാള്‍ നിരസിക്കും
തമ്പുരാനല്ലഞാന്‍ മനുഷ്യനാണ് ,?
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പാവങ്ങളുടെയും ദൈവമായിരുന്നു
വാക്കിലും നടപ്പിലും സാധാരണക്കാരുടെ സാധാരണ ഒരു മനുഷ്യന്‍ അദ്ദേഹത്തിന് നമുക്ക് ഒരു പേര് വേണ്ട,
ആ നാട്ടിലെ ഏത് ആഘോഷം വന്നാലും ഓണം ആയാലും മറ്റുള്ള ആഘോഷങ്ങള്‍ വന്നാലും അയാള്‍ മുന്നില്‍ ഉണ്ടാവും,
വിഷുവിന്റെ വരവായി വിഷു പക്ഷി പാടി മലനിരകളാല്‍ അനുഗ്രഹീതമാണ് അയാളുടെ നാട്, മലകളാല്‍ ചുറ്റപ്പെട്ട ആ നാട് അമ്പലവും മസ്ജിദും പള്ളിയും കുളക്കടവും പാടങ്ങളും നന്മ നിറഞ്ഞ ഒരു നാടിന്റെ
സ്‌നേഹവും സംരക്ഷണവും,
ഏറ്റുവാങ്ങിഒഴുകുന്ന പുഴ കണ്ടകശേരി പുഴ സമൃദ്ധമായി വളരുന്ന ഔഷധസസ്യം
ആ മലനിരകളില്‍ കാണാം,
ആ കാടിനും നാടിനും ഒരു മകള്‍ ഉണ്ട് അവളാണ് നീലി പെണ്ണ് വിദ്യാഭ്യാസം കൊണ്ട് സ്വഭാവ ഗുണത്താലും അവള്‍ സമ്പന്നയായിരുന്നു,
വളര്‍ന്നുവരുന്ന പുതു തലമുറക്ക് അവള്‍ ഒരു പ്രചോദനമായിരുന്നു ഒരു മോഡല്‍ റോളാണ്.
കാടിന്‍ സംസ്‌കാരവും ആ കാടിന്റെ മക്കളോടുള്ള സ്‌നേഹവും പെരുമാറ്റവും അവളെ എന്നും കാടിന്റെ മകളായി തന്നെ നാട്ടുകാര്‍ കണ്ടു,
അയാളും നീലയും പരസ്പരം കാണും എങ്കിലും മനസ്സ് ഇതുവരെ തുറന്നില്ല ആ തുറന്ന മനസ്സിലേക്ക് അരുതാത്ത വല്ലതും പരസ്പരം കൈമാറിയാല്‍ എന്നൊരു സംശയം അവര്‍ക്ക് രണ്ടുപേര്‍ക്കും മുണ്ട്,
കാലം ചിലപ്പോഴൊക്കെ ഒരു വാശിക്കാരനാണ് ഒരാള്‍ എവിടെ എത്തണം ആരുടെ കൈകളില്‍ എത്തണമെന്ന് കാലം തീരുമാനിക്കുന്നു,
നീലി പ്പെണ്ണിന് ഒരു ദുഃഖമേയുള്ളൂ എന്തുകൊണ്ടാണ് തന്റെ സമൂഹം വിദ്യാഭ്യാസ കാര്യത്തിലായാലും മറ്റുള്ള കാര്യത്തിലും മുന്നില്‍ എന്താണ് എത്താത്തത്?
അവരെ ചൂക്ഷണം ചെയ്യാന്‍ പല കൈകള്‍ ആ കൈകള്‍ക്ക് നിറ വ്യത്യാസമില്ല വെളുപ്പും കറുപ്പും മത്സരിക്കുന്നത് കാണാം,
മനസ്സിനൊരു സുഖം പോരാ. അവള്‍ നേരെ അമ്പലത്തിലേക്ക് അമ്പലത്തിന്റ നടയില്‍നിന്ന് പ്രാര്‍ത്ഥന അമ്പലത്തിനുള്ളില്‍ പോയി പ്രാര്‍ത്ഥിക്കാറില്ല കാരണം മനുഷ്യ ദൈവങ്ങള്‍ക്ക് വല്ലതും തോന്നിയാലോ,
അവള്‍ ചിലപ്പോഴൊക്കെ അവളോട് കലഹിക്കാറുണ്ട്?
പിന്നെ നേരെ പോയത് വായനശാലയിലേക്ക് പുസ്തകം എന്നും അവള്‍ക്ക് ഒരു വിരുന്നുകാരനാണ് ചിലപ്പോള്‍ ബന്ധുവാണ്
തമ്പുരാനെ കണ്ടിട്ട് കുറച്ചായി
അദ്ദേഹത്തെ ഒന്ന് കാണണം ചുമ്മാ രണ്ടു വര്‍ത്താനം പറയാന്‍
ഒരു പുസ്തകം പിടിച്ച് ഏതോ ചിന്തയിലാണ് മൂപ്പര്,
ഹാ കാടിന്റെ സുന്ദരി വന്നല്ലോ
ചെറിയ നാണത്താല്‍ അവള്‍ ഉത്തരം നല്‍കി കാടിന്റെ സുന്ദരി തന്നെ അപ്പോള്‍
വായനശാലയുടെ അകത്ത് ചില മുറുമുറുപ്പ് കേള്‍ക്കാം,
ഇത്ങ്ങളെ നന്നാക്കിട്ട് വേണം മോഷം കിട്ടാന്‍ ആരോ നീട്ടിതുപ്പി .
അതേടോ തനിക്ക് കാണണോ നന്നാവും ഇന്നില്ലെങ്കില്‍ നാളെ അവള്‍ മുന്നോട്ടു നടന്നു
പുറകെ തമ്പുരാനും
അവര്‍ എന്തൊക്കെയോ സംസാരിച്ചു മുന്നോട്ട് നീങ്ങി അരയാല്‍ തറയില്‍ എത്തിയപ്പോള്‍ അയാള്‍ നിന്നു എനിക്ക് ഒന്ന് അമ്പലത്തില്‍ തൊഴണം അന്ധമായ വിശ്വാസം ഒന്നിനോടും ഇല്ല,
അവള്‍ കളിയായി പറഞ്ഞു തമ്പുരാക്കന്മാരുടെ മുന്നില്‍ നേരിട്ട് ദൈവം പ്രത്യക്ഷപ്പെടുമല്ലോ അല്ലേ
ഒന്നുപോടീ
അവള്‍ ഒരു കാട്ടരുവിയുടെ താളത്തില്‍ ഒഴുകി പോകുന്നത് അയാള്‍നോക്കിനിന്നു
അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു അപ്പോഴാണ് ദീപാ രാധനക്കുള്ള ശംഖ് മുഴങ്ങിയത്
അയാള്‍ അമ്പലത്തിലേക്ക് നടന്നു
എന്തോ മനസ്സില്‍ ഒരു തീരുമാനം എടുത്തത് പോലെ അയാളുടെ മുഖം പ്രസന്നമായിരുന്നു,?
© mvrajan
0 Comments