കൂട്ട് | ചെറുകഥ | പ്രവീണ്‍ പള്ളിപ്പാട്ടില്‍



അങ്ങനെ   അന്നെ  കൊല്ലാന്‍ കൊടുക്കൂല...
ഓര്‌ക്കെന്താ ജോലിയില്ലേ.. .
ശമ്പളോം ണ്ടല്ലോ.
 ന്ന്..  ന്തായാലും നിലാവുണ്ടായത് നന്നായി.
 പേടില്ലാതെ പൊറത്തിറങ്ങാന്‍ പറ്റിയല്ലോ..

 ഒരു ലക്ഷോംറുപ്പികാ നിന്നെ വിറ്റത്.
 മക്കളായി പിറന്നോരടത്ത് കാശില്ലാത്രേ
 ന്റെ  ഓപ്പറേഷന്‍ നടത്താന്‍.
 ആറെണ്ണം ഒരുപോലെ ആയി.
 ഉം.. 
മ്മള്.  ചാവാന്‍ നേരം  നോക്കിരിക്കല്ലേ.   
 ന്തായാലും നാട്ടാര്‍ക്ക് തിന്നാന്‍ കൊടുക്കൂല നിന്നെ.
 കൂട്ടിനായി നിര്‍ത്തി പോയതല്ലേ  നിന്നെ.
 പോവുമ്പോ   മ്മള്    ഒരുമിച്ചേ പോവൂ.
 തൊയ്ത്തില്  സ്ഥലം ഇല്ലാത്തോണ്ടാവും
 കുഞ്ഞു മാപ്പള നിന്നെ പൊറത്ത് കെട്ടീത്.
 അതേതായാലും   നന്നായി.
 നിന്റെ കഴുത്തിലെ മണിയെല്ലാം അവരെ അഴിച്ചു കളഞ്ഞോ മണികുട്ടാ...

 ശബ്ദം ഉണ്ടാക്കാതെ പോരേ..
 മ്മക്ക്   കുറച്ചു ദൂരം    പോവാനുണ്ട്.

 ഇക്കാ   കൂട്ടക്കടവില്‍ ഒന്ന് പോയിരിക്കണം
 കുറച്ച് പഞ്ചാരമണല് വാരണം.
  നട്ടും. കൊയ്തും നടന്ന പാടത്തൂടെ ഒന്ന് നടക്കണം വാ..,.

 നീയും കുറെ പാടത്ത് ഓടി മതിച്ചതല്ലേ
 ഓടാറക്കുന്നില്‍   കണ്ണാന്തളിണ്ടായിട്ട്ണ്ട്
 അവിടെ ഇരുന്ന്  ഉറങ്ങാം......
  വേഗം നടക്ക്.

 വളരുമ്പോള്‍ കാണാതിരിക്കാന്‍ കഴിയാത്ത മക്കള്    ന്ന്   ഞാന്‍ പോന്നത് അറിഞ്ഞാവോ
 നല്ലത് വരുത്തണേ..... അമ്മേ.


 മണിയെ ..ബിരിയാണി വാങ്ങിണ്ട്
 കൊറച്ച്    മ്മക്ക്  രണ്ടാള്‍ക്കും കഴിക്കാം..

 ന്ത് രസാലേ ഈ കുന്ന്...
 കണ്ണാന്തളി പൂവില് വെളിച്ചംതട്ടുമ്പോ
 ആകെ നിലാവ് പരക്കാ.
 മണിയെ നീയാ പുല്ലു മാത്രം തിന്നാ മതി 
 ആ പൂവൊന്നും തിന്നല്ലേ..
 ബിര്യാണി ചെറിയ കൈപ്പൊക്കെ ണ്ടാവും
തിന്നോ...
 മ്മളെ ആര്‍ക്കും വേണ്ടെങ്കില് പിന്നെന്തിന ഭൂമീല്..
 ഭാരതപ്പുയേം.. തൂതപ്പുയേം ചേര്‍ന്ന് പോയിട്ട് കടലായ് മാറില്ലേ.
  അതുപോലെ
 മുന്നെ പോയ കെട്ടിയോനും.
 മണിക്കുട്ടാ.. നീയും ഞാനും ചേര്‍ന്ന് 
മക്കള്‍ക്ക്    ഒരോര്‍മയായ് തീരാട്ടോ...

 'കഴിച്ചോ  വേദനയില്ലാതെ  മ്മക്ക് ഉറങ്ങാം. '
© praveen pallippattil

Post a Comment

0 Comments