വേനല്‍ അവധിക്കാണ് ചന്ദ്രന്‍ ചേട്ടന്‍ ഞങ്ങളുടെ നാട്ടില്‍ പണിക്ക് വന്നത്. കുറെ നാളായി പണിയൊന്നും നടക്കാതിരുന്ന ചൂള വീണ്ടും മണ്‍ കൂജകളും, ചെടിച്ചട്ടിയും, മണ്‍ പാ ത്രങ്ങളുമൊക്കെ കൊണ്ട് നിറഞ്ഞു. ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു നേരംപോക്കും കൗതകവുമായിരുന്നു അവിടത്തെ പണികളെല്ലാം. കൂടാതെ മണ്പാത്രങ്ങള്‍ വെയിലത്ത് വെച്ചു ഉണക്കാനും ഞങ്ങള്‍ സഹായിക്കാറുണ്ടായിരുന്നു. സഹായത്തിനു പ്രതിഫലമായി ഇത്തിരി കളിമണ്ണ് ഞങ്ങള്‍ക്ക് തരാന്‍ ചന്ദ്രന്‍ ചേട്ടന് മടിയില്ലായിരുന്നു.
പൊതുവെ സൗമ്യശീലനായിരുന്നു ചന്ദ്രന്‍ ചേട്ടന്‍. വെളുത്ത് ഉയരം കുറഞ്ഞ ശരീരവും കാവിമുണ്ടും മുറിക്കയ്യന്‍ ബനിയനും ഇട്ടു നടക്കുന്ന ഇ മനുഷ്യന്റെ വായ എപ്പോഴും തുറന്നിരുന്നു. അതിന്റെ ഒരു അപകര്‍ഷാദബോധവും ചന്ദ്രന്‍ ചേട്ടനെ ബാധിച്ചിരുന്നു.
എന്റെ ചേച്ചി അന്ന് 3ആം തവണയും 10 ആം ക്ലാസ്സ് പരീക്ഷ എഴുതി റിസള്‍ട്ട് നായി വെയിറ്റ് ചെയ്യുകയായിരുന്നു. കാണാന്‍ അത്യാവശ്യം സുന്ദരിയും അല്ലറച്ചില്ല ലൈന്‍ അടിയുമൊക്കെയായി അവള്‍ ആ നാട്ടില്‍ വിലസി നടക്കുവായിരുന്നു.ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നയത്പോലെ അവര്‍ക്കും കൗമാരക്കാരായ ചേച്ചിമാരായി ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. ഒരുമിച്ചു കുളത്തില്‍ പോയി കുളിക്കാനും വെള്ളം കോരന്‍ പോകാനും ഏതെങ്കിലും കല്യാണ വീട്ടില്‍ പോകാനുമെല്ലാം അവരെപ്പോഴും ഒരുമിച്ചായിരുന്നു.
ഇടക്ക് ഞങ്ങള്‍ കുട്ടികള്‍ ചൂളയില്‍ പോകുമ്പോ ചേച്ചിമാരും വരാറുണ്ടായിരുന്നു. തരം കിട്ടുമ്പോഴെല്ലാം ചന്ദ്രന്‍ ചേട്ടനെ കളിക്കാറുമുണ്ടായിരുന്നു.
കുറച്ചു നാളുകള്‍ക്ക് ശേഷം ചന്ദ്രന്‍ ചേട്ടന്‍ നല്ല ഭംഗിയുള്ള ഒരു കളിമണ്‍ പ്രതിമ ഉണ്ടാക്കി എന്റെ കൈയില്‍ തന്നിട് ചേച്ചിക്ക് കൊടുക്കാന്‍ പറഞ്ഞു. അതു കൊടുത്ത മാത്രയില്‍ തന്നെ അവളത് വലിച്ചെറിയയും ചെവിക്കൊരു കിഴുക്കും തന്നു. കുറച്ചു നാള്‍ കഴിഞ്ഞപ്പോ ചന്ദ്രന്‍ ചേട്ടന്‍ വീണ്ടും ഒരു പ്രതിമ ഉണ്ടാക്കി തന്നു കൂടെ ഒരു കത്തും. 10ആം ക്ലാസ്സിന്റെ റിസള്‍ട്ട് വന്നു ചേച്ചി വീണ്ടും എട്ടു നിലയില്‍ പൊട്ടിയിരിക്കുന്ന സമയം. പേടിച്ചിട്ടാണെങ്കിലും ഒരു കൈ അകലത്തില്‍ നിന്നു ഞാന്‍ അതു ചേച്ചിക്ക് നീട്ടി. വല്യ സന്തോഷത്തോടെ അല്ലെങ്കിലും അവള്‍ അതു സ്വീകരിച്ചു.
അവധിയൊക്കെ കഴിഞ്ഞ് വീണ്ടും സ്‌കൂള്‍ തുറന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ചേച്ചി 4 ആം തവണയും മനസ്സില്ലമനസ്സോടെ 10 ക്ലാസ്സ് പഠനം തുടങ്ങാന്‍ തീരുമാനിച്ചു. ഒരു ദിവസം വൈകിട്ട് അവള്‍ എന്റെ കൈയില്‍ ഒരു കത്തു തന്നു ചന്ദ്രന്‍ ചേട്ടന് കൊടുക്കാന്‍ പറഞ്ഞു. അതില്‍ എങ്ങനെ എഴുതിയിരുന്നു
'പൊയ്കയില്‍ വിരിഞ്ഞ കാട്ടു പൂവാം എന്നെ സ്‌നേഹിപ്പതു എന്തിനെന്‍ ചിത്രശലഭമേ
പല വര്ണപ്പൂക്കള്‍ നിനക്ക് ചുറ്റും നീ കാണുന്നില്ലയോ '
അതിനു മറുപടിയായി ചന്ദ്രന്‍ ചേട്ടന്‍ ഇങ്ങനെ എഴുതി ' പൊയ്കയില്‍ വിരിഞ്ഞ വെറുമൊരു പൂവല്ലെനിക്ക് നീ, എന്‍ ജീവന്റെ നിത്യവസന്തമാണെനിക്കെന്നും നീ '.
ഇ കത്തുകൊടുക്കല്‍ മാത്രമല്ല ഇടക്ക് അവര്‍ നേരിട്ട് കാണാനും തുടങ്ങിയിരുന്നു. ഹംസം ആയ എനിക്ക് അതിന്റെ പേരില്‍ മിട്ടായിയും കിട്ടി തുടങ്ങിയിരുന്നു. ഇവരുടെ കല്യാണം കഴിഞ്ഞാല്‍ വീട് മുഴുവന്‍ കളിമണ്‍ പത്രങ്ങളും കൂജകളും കൊണ്ട് നിറക്കാന്‍ ഞാന്‍ പ്ലാന്‍ ചെയ്തിരുന്നു.
ഇടക്ക് ചേച്ചി സങ്കടപ്പെട്ടിരിക്കാന്‍ തുടങ്ങി ഹിന്ദു ആയ ആളെ പ്രേമിക്കുന്നുന്നറിഞ്ഞാല്‍ ക്രിസ്ത്യന്‍ ആയ നമ്മുടെ വീട്ടുകാര് കല്യാണം നടത്തി തരില്ല. ഈ ആശങ്ക ചന്ദ്രന്‍ ചേട്ടനോട് പറയാറും ഉണ്ടായിരുന്നു. ചേട്ടന്റെ അമ്മ ഒരു പാവം ആണെന്നും അമ്മേം കൂട്ടി വീട്ടില്‍ വരാം എന്നൊക്കെ പറഞ്ഞു ചേട്ടന്‍ ചേച്ചി ആശ്വസിപ്പിക്കാറുണ്ടായിരുന്നു.
ചേച്ചി 10 ആം ക്ലാസ് ഒന്ന് ജയിച്ചു കിട്ടാന്‍ അമ്മ വെക്കാത്ത നേര്‍ചകള്‍ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല എങ്ങാനും വീണ്ടും തോറ്റാല്‍ വീണ്ടും അവളെ അച്ഛന്‍ പഠിക്കാന്‍ വിടുമെന്ന് അമ്മക്ക് അറിയാമായിരുന്നു. വിവാഹപ്രായം എത്തിയ മകളെ പഠിക്കാന്‍ വിടുന്നത് അമ്മ ഇഷ്ടമില്ലായിരുന്നു. അതെ സമയം അവള്‍ തന്റെ പ്രേമം എങ്ങനെ പൂവണിയും എന്ന് ആകുലപ്പെട്ട് നടപ്പായിരുന്നു.
ജനുവരി ആയപ്പോ അവള്‍ക്ക് സ്റ്റഡി ലീവ് ആയി. ഒരു ദിവസം ഹാള്‍ ടിക്കറ്റ് വാങ്ങാനായി അവള്‍ കൂട്ടുകാരോടൊപ്പം സ്‌കൂളില്‍ പോയി. വൈകുന്നേരം ആയിട്ടും തിരിച്ചു വന്നില്ല.അമ്മ ആകെ കരച്ചിലും ബഹളവുമായി. ഞാന്‍ ഓടി ചൂളയില്‍ പോയി ചന്ദ്രന്‍ ചേട്ടന്‍ പണിതിരക്കിലായിരുന്നു. തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും അച്ഛനും എത്തിയിരുന്നു. അച്ഛനും അമ്മയും അങ്ങോട്ടുമിങ്ങോട്ടും പരസ്പരം കുറ്റപ്പെടുത്താന്‍ തുടങ്ങി.എന്തെങ്കിലും കച്ചിത്തുരുമ്പ് കിട്ടാന്‍ ഞാനും അമ്മയും അവളുടെ ബുക്കും പുസ്തകവും എല്ലാം അരിച്ചു പെറുക്കി. ചന്ദ്രന്‍ ചേട്ടന്റ കത്തു കിട്ടരുതേന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. അവിടെ നിന്നും ഒന്നും കിട്ടിയതുമില്ല.

പിറ്റേന്നാല്‍ ആരോ പറഞ്ഞു അറിഞ്ഞു അടുത്ത ജംഗ്ഷനിലെ വാസുവിന്റെ മകനോടൊപ്പം അവള്‍ ഒളിച്ചോടിയെന്നു. ഞാന്‍ ഞെട്ടിപ്പോയി. പള്ളിയില്‍ പോകുന്നവഴിക്ക് അയാളെ കാണാറുണ്ടായിരുന്നെങ്കിലും അവര്‍ തമ്മില്‍ ഒരിക്കല്‍ പോലും മിണ്ടുന്നതായി കണ്ടിട്ടില്ല. പിന്നെ ഇതെങ്ങനെ സംഭവിച്ചു? അപ്പോള്‍ ചന്ദ്രന്‍ ചേട്ടനോട് എന്ത് പ്രേമം ആയിരിന്നിരിക്കാം.. ആ മനുഷ്യനോട് ഞാന്‍ ഇനി എന്ത് പറയും. ഒരേ സമയം എനിക്ക് ചിരിയും കരച്ചിലും വന്നു.
0 Comments