മന്ദാകിനിയുടെ തിരങ്ങളില്‍ മദ്ധ്യാഹ്നസൂര്യന്‍ അന്തിച്ചെരുവോരം നീങ്ങുന്നു,,,
പുഴയോരത്തോട് ചേര്‍ന്ന് കേരളഫോറസ്റ്റ് ആണ് പൊട്ടിപൊളിഞ്ഞ് കല്ലുകള്‍ ഇളകിത്തെറിച്ച ഒരു മണ്‍ റോഡും കുറച്ച് മുകളിലേക്ക് നടന്നാല്‍ മൂന്ന് വശവും മതില്‍ കെട്ടി ഉയര്‍ത്തിയ ഒരു പൊതു ശ്മശാനം കാണാം മുന്‍ വശം ഒരു സ്ലൈഡിംഗ് ഗേറ്റാണ് ശ്മശാനത്തിന് ഒത്ത നടുക്ക് ആസ്പ്പറ്റോസ് ഷീറ്റ് കൊണ്ട് പണിത വലിയൊരു ഫര്‍ണ്ണസ് കെട്ടിടവും
ചുറ്റുവട്ടത്ത് നിറയെ കൃഷ്ണ തുളസി നിറഞ്ഞിരിക്കുന്നു ,,,!
കുറച്ച് നേരം ആ ഗെയ്റ്റിന് മുന്നില്‍ നിന്നപ്പോള്‍ ഒരു വല്ലായ്മ തോന്നി,,, ഗതികിട്ടാത്ത ആത്മാക്കള്‍ അവിടമാകെ ചുറ്റിതിരിഞ്ഞ് കേഴുന്നപോലെ ആ നിശബ്ദ്ധതയല്‍ ആരും കേള്‍ക്കാത്ത അടക്കിപ്പിടിച്ച നിലവിളികള്‍ ഉച്ചത്തിലാകുന്നുതുപോലെ കാതില്‍ വന്നലക്കുന്നു,,,!
ഒറ്റക്കായത്‌കൊണ്ടാവാം അനിരുദ്ധന്‍ തിരിച്ച് തടകക്കരയിലേക്കുള്ള ചെമ്മണ്‍ കാട്ടുപാതയിലൂടെ നടന്നു വഴി നടപ്പ് വഴിയായ് ചുരുങ്ങി തീരത്തോട് ചേരുന്നു,,!
തടാക തീരങ്ങളില്‍ ഇലകള്‍പൊഴിച്ച്
പൂ മൊട്ടുകള്‍ ശിഖരശാഖയില്‍ ചുടിയ തണല്‍ മരങ്ങള്‍,,,,
അക്കരെ കരയില്‍ നിന്നും കടത്തുവഞ്ചി കുറുകെ കെട്ടിയ കയറില്‍ ഞാന്ന് വരുന്നു,,
ആ കഴ്ച്ച മനോഹരമാണ്,,, എന്നാല്‍ അല്പം നെഞ്ചിടിപ്പേറുന്ന സാഹസികതയുടെ കെട്ടുറപ്പും,,, !
പോക്കുവെയില്‍ ചായുമ്പോള്‍ ഇരുകരയോരങ്ങളിലും ചൂണ്ടല്‍ കാരും കാഴ്ച്ചക്കാരും നിറയുന്നു അവര്‍ ക്ഷമാപൂര്‍വ്വം പ്രതീക്ഷയോടെ ഓളങ്ങളില്‍ കണ്ണുകൂര്‍പ്പിക്കുന്നു,,,,!
ഒരുകണക്കിന് ആലോചിച്ചാല്‍ രണ്ടും ഇരതേടലാണ്
രണ്ടു ഭാഗത്തും വിശപ്പാണ് വില്ലന്‍ വേഷം കെട്ടുന്നത്,,,
വിശപ്പടക്കാന്‍ ഇരതിന്ന് മരണത്തിലേക്കും മറ്റൊന്ന് വച്ചുനീട്ടിയ ഇര മരണത്തിലേക്കെന്നറിയാതെ വിഴുങ്ങി അതിജീവനത്തിന്റെ വേരിന് വളമാകുന്ന തുടിപ്പിലേക്കും,,,!
ഓളപ്പരപ്പിളകുമ്പോള്‍ പൂ മരങ്ങളുടെ പ്രതിരൂപങ്ങള്‍ ആത്മാക്കളേപ്പോലെ തോന്നിക്കുന്നു,,,
തടകത്തിലെക്ക് നീണ്ടുവളര്‍ന്നൊരു മരചില്ലയില്‍ തക്കം പാര്‍ത്തിരുന്ന പൊന്‍മ്മാന്‍ അതിവേഗം ജലശയത്തില്‍ ഊളിയിട്ട് മുങ്ങിപ്പൊങ്ങി തിരികെ പറന്ന് മറ്റൊരു ചില്ലയില്‍ കാലുറപ്പിച്ചു ലക്ഷ്യം വെച്ച ഇര വഴുതിപ്പോയ ദേഷ്യം ഉടലും തലയും കുടഞ്ഞ് തീര്‍ക്കുന്നു തൂവലുകളില്‍ പറ്റിപിടിച്ച ജലതുള്ളികള്‍ ചിതറിത്തെറിച്ച് മന്ദാകിനിയിലലിഞ്ഞു
ചില്ലത്തുമ്പില്‍ നിന്നും ഒരു പൂ മൊട്ട് അടര്‍ന്ന് മന്ദാകനിയിലേക്ക് പതിച്ചു തല്ക്ഷണം ജലം പിളര്‍ന്ന് നീര്‍ത്തുള്ളികള്‍ മുകളിലേക്കുയന്നു കൂടെ വാ പിളര്‍ന്നൊരു കൂറ്റന്‍ മത്സ്യവും,,,,
ഇരയെടുക്കാന്‍ ഉയര്‍ന്ന മത്സ്യം ഇരയെടുത്ത് ആഴങ്ങളിലേക്ക് മറഞ്ഞ പ്പോള്‍ ജലാശയത്തില്‍ ഉയര്‍ന്ന ഓളപ്പരപ്പ് കരയേയും അനിരുദ്ധന്റെ കാല്‍പ്പാദങ്ങളെ പുണര്‍ന്നുകൊണ്ടിരുന്നു ,,,
കൂടണയാന്‍ തിരക്ക് കൂട്ടി വരിവരിയായ് നീര്‍കാക്കള്‍ തടാകത്തെ തൊട്ടുമുട്ടിയുരുമ്മി നിരതെറ്റാതെ പറന്നുപോകുന്നു ,,!
പെട്ടന്ന് മരചില്ലകള്‍ ഒടിയുംവിധം ഉലഞ്ഞ് ഞെരിഞ്ഞമര്‍ന്നു അനിരുദ്ധന്‍ വേഗം പിന്നോക്കം മാറി മുകളിലേക്ക് നോക്കി ,,,,
വൃക്ഷത്തലപ്പില്‍ നിന്നും നിലതെറ്റി ഒരു കുഞ്ഞ് കുരങ്ങ് അതിവേഗം താഴേക്ക് പതിക്കുന്നു തൊട്ടു പിന്നാലെ ആയോധനകലയിലെ അഗ്രഗണ്ണ്യയെപ്പോലെ അമ്മക്കുരങ്ങും മരത്തിന്റെ പാതിയെത്തും മുമ്പ് തന്റെ കുഞ്ഞിനെ കൈപ്പിടിയിലൊതുക്കി ആ അമ്മ ,,,,
തൊട്ടടുത്തുള്ള മരത്തിലേക്ക് ചാടിയമര്‍ന്നു ആ നിത്യഭ്യാസിയായ പോരാളി വയറില്‍ വിറച്ച് പിടിച്ച കുഞ്ഞും,,, അനിരുദ്ധനെ നോക്കി ഒന്ന് പല്ലിളിച്ച് മുരണ്ടു കുരങ്ങ്,,,,
നേരം സന്ധ്യയോടടുക്കുന്നു പക്ഷി മൃഗാതികള്‍ കൂടണയാന്‍ തിരക്ക് കൂട്ടി ചില്ലകളില്‍ കലപില കൂട്ടുന്നുണ്ട് അക്കരെ കടവില്‍ നിന്നും തോണി കുറുകെ കെട്ടിയ കയറില്‍ ആഞ്ഞ് വരുന്നത് കണ്ടു അനിരുദ്ധന്‍ പതിയെ തിരിച്ച് നാടക്കാന്‍ തുടങ്ങി
ശ്മശാനത്തോട് അടുക്കാറായപ്പോഴേക്കും ഇരുട്ട് വീണിരുന്നു കാടിനുള്ളില്‍ ആ മതില്‍ കെട്ടിനോട് ചേര്‍ന്ന് ഒരു ഒറ്റമരം ഇരുവശത്തേക്കും ശിഖരം വിരിച്ച് ഉണങ്ങി തോലുരിഞ്ഞ് വെളുത്ത് നില്‍ക്കുന്നു,,, ദൂരെ നിന്നും കണ്ടാല്‍ ആരോ കൈ വിരിച്ച് പിടിച്ചപോലെ തോന്നും,,,,
ഇരുള്‍ വീണ ശ്മശാനത്തിനുള്ളില്‍ നിന്നും പൊടുന്നനെ ചന്ദന തിരിയുടേയും
കത്തികരിഞ്ഞ മനുഷ്യ മാംസത്തിന്റേയും ചൂര് അന്തരീക്കത്തിലേക്ക് പടര്‍ന്നു ഒപ്പം കറുത്ത പുക ചുരുളുകളും ,,,,
ശ്മശാനത്തറയുടെ നടുമദ്ധ്യത്തില്‍ ഒരുവശം കത്തിക്കരിഞ്ഞ ഏഴിലം പാല,,,
വേനലിന്റെ കരുവാളിപ്പില്‍ ഇലകള്‍ പാതിയും കൊഴിഞ്ഞിരിക്കുന്നു ചില്ലതുമ്പുകളില്‍ വെളുത്ത പൂക്കളുടെ പ്രസരമേതും ഇല്ല എന്നിട്ടും അവിടമാകെ
പാലപ്പൂവിന്റെ ഗന്ധം തിങ്ങിനിറഞ്ഞു,,,
പാലത്തലപ്പില്‍ നിന്നും ഒരു കൂറ്റന്‍ കൂമന്‍ അതിവേഗം അനിരുദ്ധനെ ലക്ഷ്യമാക്കി പറന്നുവന്നു,,,,
അനിരുദ്ധന്‍ സര്‍വ്വ ശക്തിയും കാലുകളിലേക്ക് ആവാഹിച്ച് ഓടി മാറി ഹൃദയം നിലച്ച് പോകുന്നപോലെ തോന്നി അവന്,,, കാലുകളുടെ ബലം നഷ്ടപ്പെടുന്നുവോ,,,,?
അടക്കിപിടിച്ച തേങ്ങലുകളും വെറളി പൂണ്ട അട്ടഹാസങ്ങളും അവിടെ മാകെ പ്രകമ്പനം കൊള്ളിച്ചു,,,,
അനിരുദ്ധന്റെ പിന്‍കഴുത്തിന് പിന്നിലായ് തണുത്തുറഞ്ഞ നിശ്വാസ വായുവിന്റെ പ്രവാഹം ,,, അത് പതിയെ പിന്‍കഴുത്തിലൂടെ പരന്ന് ദേഹമാകെ അരിച്ചിറങ്ങി,,,വേരുറഞ്ഞുപോയ പാദങ്ങളെ വലിച്ച് പറിച്ചെടുത്ത് കടത്ത് തോണി ലക്ഷ്യമാക്കി അനിരുദ്ധന്‍ ഓടി,,,,
ഓടിക്കിതച്ച് നെഞ്ചിടിപ്പേറി
അനിരുദ്ധന്‍ റോഡില്‍ കയറി കടവിലേക്കെത്തി കടത്ത് തോണിയുടെ കെട്ട് ഒരുവിധത്തില്‍ അഴിച്ച് അതില്‍ കയറി മറുകരയില്‍ കെട്ടിയ കയറില്‍ ഞാന്ന് അക്കരെ കടവ് ലക്ഷ്യമാക്കി ആഞ്ഞ് വലിച്ചു,,,!
കൈകാലുകള്‍ കുഴയുന്നുണ്ടായിരുന്നു അനിരുദ്ധന്റെ ,,,
ശ്മശാനത്തിനുള്ളില്‍ നിന്നും അട്ടഹാസങ്ങളും അടക്കിപ്പിടിച്ച കരച്ചിലുകളും കൂട്ടച്ചിരികളും അന്തരീക്ഷത്തില്‍ മുഖരിതമാകുന്നുണ്ടായിരുന്നു അപ്പോഴും
© sunil meghasadas
0 Comments