ഓര്‍മ്മയിലെ ഓണം ► ഹര്‍ഷ നമ്പ്യാര്‍



ഓണനിലാവ് പരന്നു, 
എങ്ങും പൊന്നോണ പ്പൂവിളിയായി...
ഓര്‍മ്മകള്‍ നിറയുന്ന 
കളിത്തൊട്ടിലിനെ 
ചിങ്ങനിലാവ് തൊട്ടുണര്‍ത്തി.

പച്ചവിരിച്ചൊരാ പാടവരമ്പത്ത് 
പൂക്കുടയേന്തി ഞാന്‍ നിന്നു,
എന്റെ ഓര്‍മ്മതന്‍ താലത്തെ  കയ്യിലേന്തി..

നാലുപേര്‍ ഉണ്ണും മുറികളൊക്കെയും 
നാല്പതു പേര്‍ക്കായൊരുങ്ങി, 
ആടിയറുതി വരുത്തിയാ വീടുകള്‍ തിരുവോണത്തപ്പനെ കാത്തിരുന്നു...

 തൊടുകറികളൊക്കെയും മുന്‍പേ ഒരുങ്ങി
 നാവിന്റെ തുമ്പില്‍ ഇരുപ്പുറപ്പായി. 
 തട്ടിന്‍പുറത്തെ തീണ്ടാരി പത്രങ്ങള്‍ തട്ടിയും മുട്ടിയും പുറത്തെടുപ്പായി. 

 സദ്യ വട്ടങ്ങള്‍ ഒരുങ്ങി,
 നറുമണം പടര്‍ത്തുന്ന പുതുവസ്ത്രങ്ങളാല്‍ 
 നാക്കിലയിട്ടിരുന്നു, 
 ആബാലവൃന്ദങ്ങള്‍ ആമോദത്തോടെ തിരുവോണ സദ്യക്ക് മുന്നിലായി....

 ഓര്‍മ്മകളില്‍ പൊഴിഞ്ഞൊരാ പൂക്കളെയോര്‍ത്ത് മിഴികള്‍ നിറയുന്നുവെങ്കിലും ഓര്‍മ്മകളേ, നീ തന്ന ഓണത്തിനപ്പുറം ഇനിയെന്ത് ഓണമെന്ന് തിരിച്ചറിയുന്നു ഞാന്‍..



Post a Comment

4 Comments