ഓണം ► ഡോ. അപര്‍ണ സുജയ്



ഓണം മനസിലൊരു പൂക്കാലം...
രാമായണ മാസം കഴിഞ്ഞങ്ങു 
നമ്മള്‍ ചിങ്ങപ്പുലരി വരവേറ്റു 
അത്തം പത്തിന് തിരുവോണം  കൂടാന്‍ 
കാത്തു കാത്തങ്ങിരിപ്പല്ലോ..
കുടുംബവുമൊത്തൊരു സന്തോഷം 
അതു പറയുവാനാകാത്തൊരാമോദം.
ഏവരും കൂടി കഥകള്‍ പറഞ്ഞൊരു പൂക്കളം തീര്‍ക്കുന്ന പൊന്നോണം.
അമ്മയുണ്ട് അമ്മായിമാരുണ്ട് 
അവര്‍ അവിയല്‍ തോരനുണ്ടാക്കും തിരക്കിലാണ്.
കുഞ്ഞുമണികള്‍ കുഞ്ഞുടുപ്പിട്ട് 
ഓടിക്കളിക്കുന്നിതങ്കണത്തില്‍.
അംഗനമാരവര്‍ സല്ലപിച്ച് ഊയലില്‍ ആടി രസിച്ചിടുന്നൂ... ഉ
മ്മറത്തിണ്ണയില്‍ പഴങ്കഥകളുമായ്
അച്ഛനപ്പൂപ്പന്‍മാരിരിപ്പതുണ്ട്.
ഒന്നൊഴിയാതെയു ണ്ടെല്ലാവിഭവവും 
നാക്കിലയതില്‍ നിരനിരയായ്.
ഒരുമിച്ചിരുന്നൊരുമയോടെ 
കഴിപ്പതിന്‍ സുഖമേറെയുണ്ട്..
ഒണമില്ലാതുണ്ടോ മലയാളി 
ഇതു നന്മ നിറഞ്ഞോരുത്സവം.
ഓണമുണ്ണാന്‍ കഴിഞ്ഞിടാതെത്രയോ 
മാലോകരുണ്ടത് മറക്കാതെ, ഒപ്പം കൂട്ടാം നമുക്കീ 
പോന്നോണം വര്‍ണാഭമാക്കീടാം...

       



Post a Comment

0 Comments