ഓർമ്മകളുടെ ഓണം ► ഗംഗാദേവി



ഓർമ്മകളിലെന്നു മോടി നടക്കുന്നു
ഓണക്കാലത്തിൻ മനോഹാരിത
ഓർമ്മ പൂക്കളം ചാർത്തുവാനായി
ഓടിയണഞ്ഞു പൊന്നോണം
പൂത്തുലഞ്ഞു നിൽക്കുന്ന പൂവാകയും
പൂമരങ്ങളും തുമ്പയും ചെത്തിയും മുക്കുറ്റിയും
പുഞ്ചിരിപ്പൂ നിലാവുപരത്തി തുമ്പകൾ
പൂത്തു വിടർന്നു നിൽക്കുന്ന
 തൊടികളും
പാത വരമ്പിലെ ദീപാലങ്കാരമായ മുക്കൂറ്റിയും
പൂക്കളം തീർക്കാൻ പൂ പറിച്ചു നടന്നതും
പ്ലാവിൻ കൊമ്പിലെയൂഞ്ഞാലിലാടിത്തിമർത്തതും
ചക്കര മാവിൻ്റെ ചോട്ടിലായ് ഞങ്ങൾ
ചന്ത മോടോണക്കളികൾ കളിച്ചതും
രാജാവായിയെന്നും ഞങ്ങൾക്കൊപ്പം
രാപ്പകലില്ലാതെ ശക്കരേശ്ശി നിന്നതും
ഓണസദ്യയൊരുക്കിയമ്മമാരിരിക്കവേ
ഓരോ വർത്തമാനങ്ങളുമായച്ഛന്മാരും
പമ്പയുടെയോളങ്ങളെയുമ്മവച്ച്
പത്തരമാറ്റുള്ള കളിയോടങ്ങൾ നീങ്ങവേ
സന്ധ്യയുമാഗതമായാഴിയിൽ
സൂര്യബിംബവുമങ്ങു മുങ്ങീ
ഓണവുമങ്ങോടി മറഞ്ഞു പോയി
ഓർമ്മകൾ വാരിയെറിയുവാനായി
ഓണമെത്തുന്നു വീണ്ടും വീണ്ടും
ഓരായിരമാശംസ പൂക്കൾ നൽകി
ഓണക്കാലവും പോയ് മറയും വീണ്ടും
ഓർമ്മ പൂക്കളം തീർക്കുന്ന ഓണക്കാലത്തെ വരവേൽക്കുവാൻ


Post a Comment

2 Comments