പുനര്‍ജ്ജനി ► ശാലിനി ശാലു



ജനിമൃതികളുടെ
നീണ്ട ഇടവേളകളില്‍
ജീവിതം കൊരുത്തു  കിടന്നു.
നേടിയതെന്തൊക്കെയോ
 യൗവ്വനം ഊറ്റിക്കുടിച്ചു
നേടാനാവാത്തവയുടെ
പിറകെ പാഞ്ഞ് മുടിവെളുത്തു.,,,,!

മോഹങ്ങളുടെ അസ്തമയ വേരുകളിലേക്ക്
മരണവെയില്‍
ചായുമ്പോള്‍
കൈവെള്ളയിലെ 
ആയുര്‍രേഖകള്‍ 
മാഞ്ഞുതുടങ്ങും,,,,!

സ്‌നേഹിക്കാന്‍  മറന്ന
പാതിയുടെ പഴികേള്‍ക്കും
ഒരു കടലു കോരിക്കുടിക്കാനുള്ള
ദാഹം തൊണ്ടമൂടും
പതിയെ 
ആത്മാവിന്റെ ദാഹവും
ഉടലിന്റെ വിശപ്പുംവിട്ട്

മറ്റൊരു സംഭോഗത്തിന്റെ
മേച്ചില്‍ പുറം തേടി
പ്രാണന്റെ ജീവനാടി 
നടന്നുതുടങ്ങിയിരി
ക്കും.


E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post