നീലനഖം ► ഗീത മുന്നൂര്‍ക്കോട്



നഖങ്ങള്‍ക്ക് നോവില്ലെന്ന്
വെറുതെ പറയുന്നതാണ്

കാലില്‍ കുഞ്ഞുവിരലുരഞ്ഞത്

കുപ്പിവള പൊട്ടി ചോര തുളുമ്പിച്ച
കൈത്തണ്ട കരഞ്ഞത്

പരക്കം പാഞ്ഞ് 
പിടഞ്ഞു നടന്ന് 
കാല്‍ഞരമ്പുകള്‍ പ്രാകിയത്

ജോലിക്കനങ്ങള്‍കോരി
തേകിത്തേകി പ്രാണന്‍ 
തൂങ്ങിയുലഞ്ഞതില്‍
എത്തിനിന്ന നോവ്

കൂട്ടത്തില്‍നിന്നും
നിഷ്‌കാസനത്തിന്റെ
നീരൊഴുക്കില്‍
ഒടിഞ്ഞുവീണ ഒറ്റയിലപോലെ 
ഒടുവിലൊരു 
ചവറുകൂട്ടത്തില്‍ 
അടക്കപ്പെട്ടതു
പോലെയുള്ള നോവ്

എല്ലാമങ്ങനെ 
നീലിച്ചുകനത്തതല്ലേ
ഈ നഖത്തടിപ്പ്!


E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post