ഗ്രാമഭംഗി ► പ്രജിത അനില്‍



ചേമ്പില കുമ്പിളില്‍
നിന്നൂര്‍ന്നു വീണു
മന്ദഹസിച്ചൊരാ
പുതു മഴ തുള്ളി പോല്‍
ഓര്‍മ്മകള്‍ തേവി
താളുകള്‍ മറിയുന്നു
പിറകിലേക്കായ്!

ഒരു ഗ്രാമഭംഗിതന്‍ 
ചിത്രം വരച്ചു പോയ്!
അന്നേ,
കുഞ്ഞു തോട്ടിന്‍ കരയില്‍,
മൂവാണ്ടന്‍ മാവിന്‍ 
ചില്ലയില്‍,
വേനലില്‍,
പുതു മഴ പെയ്ത്തില്‍,
ഇന്നും...
അവ്യക്തമല്ലാതെയെന്റെ ബാല്യം!

ഒരു പോന്നോണമിന്നും കാത്തിരിപ്പുണ്ട് 
ആ നല്ല നാളെ തന്‍ പുനര്‍ജനിക്കായ്...



Post a Comment

0 Comments