ഭവം ► നൗഷാദ് താമല്ലാക്കല്‍



ഭൂമി
യാതൊരു
കൂസലുമില്ലാതെ
എന്നെപ്പോലെ
കറങ്ങി
നടക്കുന്നു.

രാത്രി
ഉറങ്ങാനാവാതെ
തിരിഞ്ഞും
മറിഞ്ഞും
കിടന്ന്
അമ്മയെപ്പോലെ
ആവലാതികള്‍
അയവിറക്കുന്നു.

രാത്രിയുടെ
കിതപ്പിന്
അച്ഛന്റെ
ഉച്ഛ്വാസത്തിന്റെ
ഗന്ധമുള്ളതിനാലാവാം

മക്കളെന്റെ
ഉറക്കം
കെടുത്തുമ്പോഴും

ഭാര്യ പറയുംപോലെ
ഭൂമിയല്ലേ നമ്മളെന്ന്
ഭയമറിയിക്കാതെ
ഭാവിക്കാനാവുന്നതും.

Post a Comment

1 Comments