നരയാകും വെള്ളിവര താനേ വന്നിടും.
നാട്ടുരാജനും കാട്ടുമൂപ്പനും
നാടന്‍ പെണ്ണിനും നാടോടി പെണ്ണിനും
നേരറിയുന്നോനും നേരറിയാത്തോനും
നേരം നോക്കാതൊരുന്നാള് നരച്ചിടും.
നന്മ വിതച്ചോനും
തിന്മ വിതച്ചോനും
നരയ്ക്കുമതില് വ്യത്യാസമേതുമില്ല.
നാലുകെട്ടിലും നാടന്കുടിലിലും
നാനാ ജാതിക്കും നാനാ ദേശക്കാര്‍ക്കും
നക്ഷത്ര നാഴിക ഭേതമൊട്ടില്ലാതെ
നരയുടെ നാളുകള്‍ ഒരുന്നാള്‍ വന്നിടും.
നവയൗവ്വനം നേടാന്‍ കൊതിക്കുന്നോര്‍
നരമാറ്റി മുഖരാഗം മാറ്റാന്‍ ശ്രമിക്കുന്നു
നരയ്ക്കുമേല് വര്‍ണ്ണങ്ങള്‍ ചാലിച്ച് തേച്ചാലും
നാലുനാള്‍ നില്‍ക്കില്ല വര്‍ണ്ണപ്പകിട്ടുകള്‍.
നാലാളുള്ളൊരു നാല്ക്കവലയിലും
നരവന്ന മനുഷ്യന് വന്ദ്യനാകുന്നു .
നാട്ട്കൂട്ടവും നാട്ടിന്‍പുറങ്ങളും
നരവരനെ തേടുന്ന കാലവും വന്നിടും.
നരവാഴും ഭവനം നശിക്കയില്ല
നന്ദി പെരുകിടും നാനാ ദിക്കിലും
നമിക്കുക സാദരം നരവീണ നരനെ
നാമും നാളെ നരയ്ക്കുമെന്നോര്ക്കുക.
നടവഴിയില്‍ തള്ളരുതേ നടക്കലിരുത്തരുതേ
നമുക്കിനി നന്മ പെരുകിടുവാനായ്,
നല്ലഫലങ്ങള്‍ നന്നായി നല്കിയ
നന്മ വൃക്ഷങ്ങളെ നല്ലപോല്‍ കരുതിടാം.
--------------------------------------------
© p.t.john vaidhyan
24 Comments
👌🏽👌🏽👌🏽
ReplyDeleteWell said🙏
ReplyDeleteശബ്ദഭംഗിയുള്ള അർഥമുള്ള മനോഹരമായ കവിത. അഭിനന്ദനങ്ങൾ
ReplyDeleteNice.. nice
ReplyDeleteExcellent ! വരികൾ എത്ര മനോഹരം..
ReplyDeleteവളരെ നന്നായിരിക്കുന്നു
ReplyDeleteമനോഹരം അഭിനന്ദനങ്ങൾ
ReplyDeleteനര നന്നായിരിക്കുന്നു...,,, 👌🏻👌🏻👌🏻
ReplyDeleteനല്ല കവിത. അഭിനന്ദനങ്ങൾ
ReplyDeleteകവിത മനോഹരമായി ജോൺ അഭിനന്ദനങ്ങൾ.. 👍👍👌🙏
ReplyDeleteഅർത്ഥവത്തായ വരികൾ, മനോഹരം അഭിനന്ദനങ്ങൾ
ReplyDeleteപ്രിയ സഹോദര താങ്കളുടെ കവിത വായിച്ചു അതിമനോഹരമായിരിക്കുന്നു. ഇനിയും താങ്കളുടെ രചനയിളുടെ കവിതകളും പാട്ടുകളും പ്രതീക്ഷിക്കുന്നു .
ReplyDelete'നര'ഏറെ ചിന്തിപ്പിക്കുന്നു,ഓർമ്മപ്പെടുത്തുന്നു. നല്ല വരികൾ, അഭിനന്ദനങ്ങൾ.
ReplyDeleteവളരെ ലളിതമായ ഭാഷയിലാണ് കവിത എഴുതിയിരിക്കുന്നത്. ഇത്തരത്തിലുള്ള അറിവുകൾ ചിന്തകൾ ഇനിയും വരട്ടെ,,,, അഭിനന്ദനങ്ങൾ
ReplyDeleteവളരെ നന്നായിരിക്കുന്നു.
ReplyDeleteഅഭിനന്ദനങ്ങൾ
നര എന്ന എന്റെ കവിത പ്രസിദ്ധീകരിച്ച ഈ-ദളത്തിനും എഡിറ്റോറിയൽ അംഗങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്തിയ പ്രിയപ്പെട്ടവർക്കും ഒരായിരം നന്ദി
ReplyDeleteനല്ല വരികൾ, അഭിനന്ദനങ്ങൾ.
ReplyDeleteനര'ഏറെ ചിന്തിപ്പിക്കുന്നു,ഓർമ്മപ്പെടുത്തുന്നു. നല്ല വരികൾ, അഭിനന്ദനങ്ങൾ. മധു
ReplyDeleteWell done
ReplyDeleteമനോഹരമായ വരികൾ അഭിനന്ദനങ്ങൾ
ReplyDeleteNannayittund Sir.Ennathe samoohathil valare prasakthiyulla oru vishayam tanne.Athine vayanakkarkku manassilakunna reethiyilum arthavathayum avatharippichittund.
ReplyDelete👍👌 അഭിനന്ദനങ്ങൾ 🌹
ReplyDeleteവളരെ നന്നായിരിക്കുന്നു 👌🏻നല്ലൊരു കവി ആയിരിക്കുന്നു......
ReplyDeleteThe profound thought beneath the lines makes me think deeper than before.
ReplyDeleteMillion magic wishes.
Awaiting new magic lines of thoughts!