നര | പി.ടി.ജോണ്‍ വൈദ്യന്‍

p-t-john-vaidhyan


നരനും നാരിക്കും നാഴികയെത്തുമ്പോള്‍
നരയാകും വെള്ളിവര താനേ വന്നിടും.

നാട്ടുരാജനും കാട്ടുമൂപ്പനും
നാടന്‍ പെണ്ണിനും നാടോടി പെണ്ണിനും
നേരറിയുന്നോനും നേരറിയാത്തോനും
നേരം നോക്കാതൊരുന്നാള്‍ നരച്ചിടും.

നന്മ വിതച്ചോനും 
തിന്മ വിതച്ചോനും
നരയ്ക്കുമതില്‍ വ്യത്യാസമേതുമില്ല.
നാലുകെട്ടിലും നാടന്‍കുടിലിലും
നാനാ ജാതിക്കും നാനാ ദേശക്കാര്‍ക്കും
നക്ഷത്ര നാഴിക ഭേതമൊട്ടില്ലാതെ
നരയുടെ നാളുകള്‍ ഒരുന്നാള്‍ വന്നിടും.

നവയൗവ്വനം നേടാന്‍ കൊതിക്കുന്നോര്‍
നരമാറ്റി മുഖരാഗം മാറ്റാന്‍ ശ്രമിക്കുന്നു
നരയ്ക്കുമേല്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച് തേച്ചാലും
നാലുനാള്‍ നില്‍ക്കില്ല വര്‍ണ്ണപ്പകിട്ടുകള്‍.

നാലാളുള്ളൊരു നാല്‍ക്കവലയിലും
നരവന്ന മനുഷ്യന്‍ വന്ദ്യനാകുന്നു .
നാട്ട്കൂട്ടവും നാട്ടിന്‍പുറങ്ങളും
നരവരനെ തേടുന്ന കാലവും വന്നിടും.

നരവാഴും ഭവനം നശിക്കയില്ല
നന്ദി പെരുകിടും നാനാ ദിക്കിലും
നമിക്കുക സാദരം നരവീണ നരനെ
നാമും നാളെ നരയ്ക്കുമെന്നോര്‍ക്കുക.

നടവഴിയില്‍ തള്ളരുതേ നടക്കലിരുത്തരുതേ
നമുക്കിനി നന്മ പെരുകിടുവാനായ്,
നല്ലഫലങ്ങള്‍ നന്നായി നല്‍കിയ
നന്മ വൃക്ഷങ്ങളെ നല്ലപോല്‍ കരുതിടാം.
--------------------------------------------
© p.t.john vaidhyan

Post a Comment

24 Comments

  1. Srisylam ശ്രീശൈലംFriday, August 27, 2021

    👌🏽👌🏽👌🏽

    ReplyDelete
  2. ശബ്ദഭംഗിയുള്ള അർഥമുള്ള മനോഹരമായ കവിത. അഭിനന്ദനങ്ങൾ

    ReplyDelete
  3. Excellent ! വരികൾ എത്ര മനോഹരം..

    ReplyDelete
  4. വളരെ നന്നായിരിക്കുന്നു

    ReplyDelete
  5. മനോഹരം അഭിനന്ദനങ്ങൾ

    ReplyDelete
  6. നര നന്നായിരിക്കുന്നു...,,, 👌🏻👌🏻👌🏻

    ReplyDelete
  7. ബാലജനസഖ്യം തേവലക്കര യൂണിയൻFriday, August 27, 2021

    നല്ല കവിത. അഭിനന്ദനങ്ങൾ

    ReplyDelete
  8. കവിത മനോഹരമായി ജോൺ അഭിനന്ദനങ്ങൾ.. 👍👍👌🙏

    ReplyDelete
  9. അർത്ഥവത്തായ വരികൾ, മനോഹരം അഭിനന്ദനങ്ങൾ

    ReplyDelete
  10. പ്രിയ സഹോദര താങ്കളുടെ കവിത വായിച്ചു അതിമനോഹരമായിരിക്കുന്നു. ഇനിയും താങ്കളുടെ രചനയിളുടെ കവിതകളും പാട്ടുകളും പ്രതീക്ഷിക്കുന്നു .

    ReplyDelete
  11. 'നര'ഏറെ ചിന്തിപ്പിക്കുന്നു,ഓർമ്മപ്പെടുത്തുന്നു. നല്ല വരികൾ, അഭിനന്ദനങ്ങൾ.

    ReplyDelete
  12. വളരെ ലളിതമായ ഭാഷയിലാണ് കവിത എഴുതിയിരിക്കുന്നത്. ഇത്തരത്തിലുള്ള അറിവുകൾ ചിന്തകൾ ഇനിയും വരട്ടെ,,,, അഭിനന്ദനങ്ങൾ

    ReplyDelete
  13. വളരെ നന്നായിരിക്കുന്നു.
    അഭിനന്ദനങ്ങൾ

    ReplyDelete
  14. നര എന്ന എന്റെ കവിത പ്രസിദ്ധീകരിച്ച ഈ-ദളത്തിനും എഡിറ്റോറിയൽ അംഗങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്തിയ പ്രിയപ്പെട്ടവർക്കും ഒരായിരം നന്ദി

    ReplyDelete
  15. നല്ല വരികൾ, അഭിനന്ദനങ്ങൾ.

    ReplyDelete
  16. നര'ഏറെ ചിന്തിപ്പിക്കുന്നു,ഓർമ്മപ്പെടുത്തുന്നു. നല്ല വരികൾ, അഭിനന്ദനങ്ങൾ. മധു

    ReplyDelete
  17. മനോഹരമായ വരികൾ അഭിനന്ദനങ്ങൾ

    ReplyDelete
  18. Nannayittund Sir.Ennathe samoohathil valare prasakthiyulla oru vishayam tanne.Athine vayanakkarkku manassilakunna reethiyilum arthavathayum avatharippichittund.

    ReplyDelete
  19. 👍👌 അഭിനന്ദനങ്ങൾ 🌹

    ReplyDelete
  20. വളരെ നന്നായിരിക്കുന്നു 👌🏻നല്ലൊരു കവി ആയിരിക്കുന്നു......

    ReplyDelete
  21. The profound thought beneath the lines makes me think deeper than before.
    Million magic wishes.
    Awaiting new magic lines of thoughts!

    ReplyDelete