പാട്ടുകള്‍ മുങ്ങി മരിക്കും.
ആകാശത്തുനിന്നും ചോരയുടെ നൂലുകള്‍ പെയ്തിറങ്ങും.
ഇലകള്‍ പെയ്തു തോരുന്നതോടെ
ഒടുവിലത്തെ മരവും വേരുകളോടെ പറന്നു പോകും.
അവസാനത്തെ പക്ഷിയും
പാട്ടുകളോടൊത്ത് കടലാഴങ്ങളിലൊളിക്കും,
ഒരു തൂവല്‍ പോലും പൊഴിക്കാതെ*.
പിഴുതെറിഞ്ഞെന്നു നാം കരുതിയ
വിഷച്ചെടികളെല്ലാം തളിര്‍ക്കും,
തേളുകളേയും പഴുതാരകളേയും വിടര്‍ത്തും.
ഉടയാടകളുരിഞ്ഞ്
രാജാവ് നഗ്നനാകും,
തലച്ചോറുമുതല്‍ അവയവങ്ങളുരിഞ്ഞ് പ്രജയും.
അവസാന മണിമുഴക്കത്തിനു ശേഷവും
ഈ പരീക്ഷ അവസാനിക്കുന്നില്ല.
* പി പി രാമചന്ദ്രനോട് കടപ്പാട്
-------------------------------
© madhu b
5 Comments
മനോഹരം 🙏
ReplyDeleteലളിതവും സരളവുമെങ്കിലും അനുഭവം അതി തീവ്രമാണ്.... യുദ്ധാനന്തരം മികച്ചതാകുന്നു.... എഴുത്തുകാരനും പ്രസാധനത്തിനും സ്നേഹം...നന്ദി
ReplyDeleteമനോഹരം, യുദ്ധാനന്തരം
ReplyDeleteനന്നായെഴുതി 👌
ReplyDeleteതീവ്രം മനോഹരം
ReplyDelete