പരിസ്ഥിതി സംരക്ഷണത്തിനായി പുതുതലമുറ മുന്നോട്ട് വരണം :മന്ത്രി കെ രാജു.

കൊട്ടിയം

നേച്ചർ പ്ലസ് കേരളയുടെ സംസ്ഥാനതല പരിപാടികളുടെയും പുൽവാമ സ്മൃതിവനത്തിന്റെയും ഉദ്ഘാടനം കൊട്ടിയം ഡോൺ ബോസ്‌കോ കോളേജിൽ മന്ത്രി കെ. രാജു നിർവഹിക്കുന്നു   
ഇന്ന് നമ്മൾ അനുഭവിക്കുന്ന പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുവാനും  അത്‌ വരും തലമുറയ്ക്ക് കൈമാറാനുമുള്ള പ്രയത്നത്തിൽ പുതുതലമുറ മുന്നിൽ തന്നെയുണ്ടാകണമെന്ന് വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു അഭിപ്രായപ്പെട്ടു.നേച്ചർ പ്ലസ് കേരളയുടെ സംസ്ഥാനതല പരിപാടികളുടെയും പുൽവാമ സ്മൃതി വനത്തിന്റെയും ഉദ്ഘാടനം കൊട്ടിയം ഡോൺ ബോസ്‌കോ കോളേജിൽ നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോധവൽക്കരണ പരിപാടികളും സംരക്ഷണ പദ്ധതികളും അനുദിനം വർധിച്ചിട്ടും പരിസ്ഥിതി മലിനീകരണം സമൂഹത്തിൽ കൂടിവരികയാണ്. മലയാളികളുടെ മനോഭാവം മാറിയാലേ ഇതിന്‌ പരിഹാരം ആവുകയുള്ളൂ. അതിനായി  ആദ്യം പരിശ്രമിക്കേണ്ടത് വിദ്യാർത്ഥികളാണ്.
          കൊട്ടിയം ഡോൺ ബോസ്‌കോ കോളേജിലെ എൻ എസ് എസ്സ് യൂണിറ്റിന്റെയും ജില്ലാ സോഷ്യൽ ഫോറെസ്റ്ററിയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പുൽവാമയിൽ രക്തസാക്ഷികളായ നാല്പത് ജവാന്മാരുടെ ഓർമ്മയ്ക്കായി രാജ്യത്തെ ആദ്യത്തെ സ്‌മൃതിവനമാണ് കൊട്ടിയത്ത് നിർമ്മിച്ചിട്ടുള്ളത്. പ്ലാവ്, കമ്പകം, അഖിൽ, ഞാവൽ, പേര തുടങ്ങിയ വൃക്ഷങ്ങളാണ് വെച്ചുപിടിപ്പിച്ചത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഈ മാസം 29,30,തീയതികളിൽ അടൂർ ശിലാ മ്യൂസിയം ഒരുക്കുന്ന  രാജ്യത്തിലെത്തന്നെ ഏറ്റവും വലിയ പുരാവസ്തു പ്രദർശനം ഉണ്ടായിരിക്കും. ജില്ലയിലെ സ്കൂളുകൾ പരമാവധി ഇത് പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസർ ടി. ഷീല യോഗത്തിൽ ആവശ്യപ്പെട്ടു. ശിലാ മ്യൂസിയം ഡയറക്റ്റർ സന്തോഷിൻെറയും,ലോക റെക്കോർഡിന് ഉടമയായ അനവദ്യയുടെയും കലാവിരുന്നും ഉണ്ടായിരുന്നു.
   കോളേജ് പ്രിൻസിപ്പൽ ഡോ വൈ ജോയി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കൺവീനർ എൽ. സുഗതൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ചെയർന്മാൻ കെ. വി രാമാനുജൻ തമ്പി ആമുഖ പ്രഭാഷണം നടത്തി.ജില്ലാ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറെസ്റ്റ് എസ് ഹീരലാൽ, കോളേജ് മാനേജർ ഫാദർ വിൽസൺ കെ ഡി, വൈസ് പ്രിൻസിപ്പൽ ഫാദർ ഷാജൻ നെറോണ, ജമാലുദീൻ കുഞ്ഞ്, ജില്ലാ വിമുക്തി കോർഡിനേറ്റർ ഷെഹറുദീൻ, ഹരിതകേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ശ്രീകല, എൻ എസ് എസ് കോർഡിനേറ്റർ ഡാനി തോമസ് എസ് ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു. പി ആർ ബിജു, ജോസ് മത്തായി, കുഞ്ഞുമോൻ, രേണു എസ് കുമാർ, അനില, ദുലാരി, ഗിരീഷ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments