
കല്ലുമല ബിഷപ്പ്മൂര്‍ കോളേജ് എന്‍.എസ്.എസ്. യൂണിറ്റ് ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി പേപ്പര്‍ പേനകള്‍ നിര്‍മ്മച്ചു നല്‍കി മാതൃകയായി.
ഗ്രീന്‍ ക്യാംപസ് എന്ന ലക്ഷ്യവുമായാണ് വിദ്യാര്‍ത്ഥികള്‍ ഈ പദ്ധതി ആവിഷ്‌കരിച്ചത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജേക്കബ് ചാണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനവേളയില്‍ വിദ്യാര്‍ത്ഥികളുടെ മാതൃകാപരമായ പ്രവര്‍ത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ.അനു മാത്യൂസ്, എന്‍.എസ്.എസ്.
പ്രോഗ്രാം ഓഫീസേഴ്‌സ് ഡോ.സജി സാമുവല്‍, പ്രൊഫ.ദീപ തോമസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
0 Comments