ചെറുകഥ
ആകാശത്ത് മഴക്കീറുകൾ പെയ്തൊഴിയാനായ് തടുത്തുകൂട്ടുന്പോൾ, എൻറെ നാട്ടിലെ ചന്തയിൽ ഒത്തനടുക്ക് അടിമയെത്തും.
കുള്ളനായ ഒരുമനുഷ്യൻ,അകത്തേകക് നട്ടെല്ലിനോടൊട്ടികിടക്കുന്ന അരവയ റിൽ മുഷിഞ്ഞകള്ളിമുണ്ട് ഇടത്തേക്ക് ചുറ്റി,അത് മുട്ടിനുമീതേ മടക്കി ക്കുത്തി,ചിതലരിച്ചപോലെ പഴുതുകളുള്ള,ചെമ്മണ്ണുണങ്ങിപ്പിടിച്ച കയ്യില്ലാ ബനിയനുമിട്ഠ് തലയിൽ ഇഴയടുപ്പമില്ലാത്ത മൽതോർത്തും ചുറ്റിയാണ് അടിമ ..അല്ലാ.. എല്ലാരും "വെട്ടലടിമയെന്നു വിളിക്കുന്ന അടിമ യെത്തുക.
മഴ അടിമയുടെ ഉന്മാദത്തിൻറെ തോതുകൂട്ടുമത്രേ, മൂടിക്കെട്ടിയാ കാശത്തിലേയ്ക് ഇരുകൈകളുമുയർത്തി അടിമ ഉച്ചത്തിൽ വിളിച്ചുപറയും
"പോരട്ടള്ളാ പോരട്ടേ- ഇടിയുംവെട്ടി പോരട്ടേ"
തടുത്തുകൂടിയ മഴമേഘങ്ങൾ പെയ്യാനുള്ള അടിമയുടെ ദൈവത്തോടു ള്ളവിളിച്ചുകൂവലാണത്.
നാലും കൂടിയ മുക്കിലെ കടകന്പോളങ്ങളിലെകച്ചവടക്ക്കാരും വഴിവാണിഭ ക്കാരും,സാകൂതം അടിമയെനോക്കിനിൽക്കും. ഞങ്ങൾ സ്കൂളിൽ പോകുന്പോഴും ,തിരിച്ഛുവരുന്പോഴും, ഈകാഴ്ചകൌതുകത്തോടെ കണ്ടുനിൽകാറുണ്ട്.
മഴതകൃതിയായി ചന്തമുക്കിലേക്ക് തുള്ളികളെറിയുന്പോൾ, വെട്ടലടിമ മഴത്തുള്ളികൾക്കിടയിലൂടെ ഊളിയിട്ടങ്ങോട്ടുമിങ്ങോട്ടുമോടും.
വഴിയോരത്ത് നീലം വിൽക്കുന്ന സൈനുദ്ദീനിക്കായും, മൺകലങ്ങൾ വിൽക്കുന്ന പാച്ചുക്കൊശവനും,പച്ചക്കറി അരിഞ്ഞുവിൽക്കുന്ന മന്തിവാവ യും, നിരത്തിവച്ച കച്ചവടസാമാനങ്ങൾ പ്ളാസ്റ്റിക് പേപ്പറിട്ടു മൂടും. അതിശക്തമായി ഇടിവെട്ടുണ്ടെങ്കിൽ വെട്ടലടിമ അതിനൊപ്പിച്ചു ശബ്ദമുയ ർത്തി പറയും "
" ഇടിവെട്ടള്ളാ ഇടിവെട്ടള്ളാ
ഇടിവെട്ടി പെയ്യട്ടള്ളാ...."
അടിമപറയുന്നതുകൊണ്ടാണ് മഴപെയ്യുന്നതെന്ന് ഞാനും,ശിവരാജനും, കണ്ണിഞ്ചൻ ഇസ്മാലും, ക്ളാസിൽ ചെന്ന് വിളന്പും,
കൂട്ടുകാർ വായ തുറന്നുപിടിച്ച്ചിരുന്നു കേൾക്കും.
മഴപെയ്യിക്കാനായി അടിമയോട് യാചിച്ച എത്രയോ തവണ ഞങ്ങൾ അടിമയുടെ പിന്നാലെ നടന്നിരിക്കുന്നു.
പക്ഷേ പലരും പറയുന്നത് അടിമക്ക് വട്ടാണെന്നാണ്.
"ആർക്കാ വാസ്തവത്തിൽ വട്ട്"
നിഷ്കളങ്കമായി മഴയെ പ്രണയിക്കുന്ന അടിമക്കോ.
അയാളെ കൂക്കി വിളിക്കുന്ന ഞങ്ങൾക്കോ.
⧫
ഇ-ദളം മീഡിയ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം, നോവല്‍, ഫീച്ചറുകള്‍ എന്നിവയുടെയും മറ്റു രചനകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്തം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളുടെ പകര്‍പ്പവകാശം സംബന്ധിച്ച പരാതിയുണ്ടായാല്‍ ഇ-ദളം ഗ്രൂപ്പ് കക്ഷിയായിരിക്കുന്നതല്ല.
കമന്റ് ബോക്സില്‍ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരെ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായപ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
--------❤❤❤❤--------
1 Comments
അക്ഷരതെറ്റുണ്ട്. എഡിറ്റിംഗ് ശ്രദ്ധിക്കണം. കഥ നന്നായിട്ടുണ്ട്.
ReplyDelete