പിഴയിട്ടാല്‍ കുറയുമോ അപകടം? |സ്പെഷ്യല്‍ റിപ്പോര്‍ട്ട് © പ്രദീപ് ചക്കോലില്‍.

ട്ട് മാസങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ഇതുവരെ നടക്കുവാന്‍ കഴിയാത്ത അവ സ്ഥയിലിരുന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. റോഡ രുകില്‍ നിന്ന ഞങ്ങള്‍ മൂന്ന് പേരെ അമിതവേഗതയില്‍ നിയന്ത്രണം വിട്ടെത്തിയ ഒരു ഇരുചക്രവാഹനം ഇടിച്ച് തെറുപ്പിക്കുകയുണ്ടായി. അതിനെ തുടര്‍ന്ന് ഇപ്പോഴും ചികിത്സയിലാണെങ്കിലും സോഷ്യല്‍മീഡിയയിലൂടെയും പത്ര-ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹമായി സംവദി ക്കുന്നതിനാല്‍ ഈ അടുത്ത കാലത്തുണ്ടായ കര്‍ശന മോട്ടോര്‍ വാഹനവകുപ്പ് നിയമങ്ങളുമായി ബന്ധപ്പെട്ട് ചിലത് അവതരിപ്പിക്കാമെന്ന് കരുതി. 

നമ്മുടെ റോഡുകളെല്ലാം ഹൈടെക് ആയി. പണ്ട് കാലത്ത് ഹൈവേകളില്‍ മാത്രം കണ്ടുവന്നിരുന്ന ട്രാഫിക് സൈനുകളും മറ്റുമായും, ആധുനിക രീതിയിലെ ടാറിംഗും, തറനിരപ്പില്‍ നിന്നുള്ള ഉയര്‍ച്ചയും ഒക്കെ കൊണ്ട് റോഡ് നന്നായി മാറിയിരിക്കുന്നു. ഈ മാറ്റങ്ങള്‍ക്കൊപ്പം ഹെല്‍മെറ്റ്, മദ്യപിച്ച് വാഹനമോടിക്കല്‍, അമിത വേഗത എന്നിവ സംബന്ധിച്ച കര്‍ശന നിയമവും വരികയുണ്ടായി. പുതിയ നിയമം ഒരു പരിധിവരെ അപകടങ്ങള്‍ കുറക്കു വാന്‍ കാരണമാകുമെന്ന് നമുക്ക് മനസ്സിലാക്കാം. പക്ഷേ നിയമങ്ങള്‍ എന്ത് തന്നെ ആയാലും ട്രാഫിക് പൊലീസിന്റെ കണ്‍വെട്ടമില്ലാത്തിടത്ത് നടത്തുന്ന അമിതവേഗതയിലൂടെയുള്ള അപകടങ്ങള്‍ ഒട്ടും കുറയില്ല എന്നത് തികച്ചും വസ്തുതാപരമായ കാര്യമാണ്. 

നിയമത്തെ പേടിച്ച് നമ്മള്‍ ഹെല്‍മെറ്റ് വയ്ക്കുമായിരിക്കാം, കാരണം പോകുന്ന വഴിയില്‍ പൊലീസ് വന്നാലോ... എന്ന് പേടിച്ച്. പക്ഷെ പൊലീ സിന്റെ കണ്‍വെട്ടത്തില്‍ അല്ലെന്ന ഉറപ്പുള്ളിടങ്ങളില്‍ നമ്മള്‍ വാഹനങ്ങള്‍ 'കത്തിച്ചു' വിടുന്ന ആ വിടലില്ലേ... അവിടെയാണ് അപകടം പതിയിരിക്കുന്നത്.

നമ്മളാണ് വാഹനം ഓടിക്കുന്നതെന്നും, നമ്മുടെയും നിരത്തിലെയും ഓരോ ജീവനും (അത് മനുഷ്യനായാലും ഏത് ജീവിയായാലും) വിലയുണ്ട് എന്നും നമ്മള്‍ ചിന്തിച്ച് മാത്രം ആക്സിലേറ്റര്‍ കൂട്ടുക. അമിതവേഗത തന്നെയാണ് എല്ലാ അപകടങ്ങള്‍ക്കും കാരണം. ഒരു പക്ഷേ നമുക്ക് തോന്നും എത്ര വേഗത യില്‍ പോയാലും വാഹനം വരുതിയില്‍ നിര്‍ത്താന്‍ നമുക്ക് കഴിയുമെന്ന്, ഓര്‍ ക്കുക... വാഹനം നമ്മള്‍ ഇണക്കി വളര്‍ത്തുന്ന മൃഗമല്ല. യന്ത്രങ്ങളുടെ പ്രവര്‍ത്തനം മനുഷ്യന്റെ തലച്ചോറിലും വേഗത്തിലാണ്. ആ ബോധത്തോടെ ഇനിമുതല്‍ വാഹനങ്ങള്‍, അത് ഏതുമായിക്കോട്ടെ... ഓടിക്കുമ്പോള്‍ നമുക്ക് ഓരോരുത്തര്‍ക്കും ഓര്‍ക്കാം... അമിതവേഗമല്ല, അമിതമായ കരുതലാണ് വാഹനം ഓടിക്കല്‍ എന്ന്. ഓരോ ജീവനും അമൂല്യമാണെന്ന ചിന്തയില്‍ വാഹ നം ഓടിക്കുക എന്നതാവണം നമ്മുടെ ലക്ഷ്യം. ഒപ്പം തന്നെ സ്‌കൂള്‍ പാഠ്യപദ്ധ തിയില്‍ വ്യക്തമായ ട്രാഫിക് ബോധവല്‍ക്കണം ഉണ്ടാവുന്ന രീതിയില്‍ തന്നെ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുകയും വേണം. 

Post a Comment

0 Comments