കൊച്ചി: സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിനും നേതാക്കള്‍ക്കും നേരെയുണ്ടായ ലാത്തിച്ചാര്‍ജ് വിവാദത്തില്‍ നടപടി. കൊച്ചി സെന്‍ട്രല്‍ എസ്‌ഐ വിപിന്‍ ദാസിനെ സസ്‌പെന്റ് ചെയ്തു. സസ്‌പെന്റ് ഉത്തരവിട്ടത് എറണാകുളം ഡിഐജിയാണ്. എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റത് എസ്‌ഐയുടെ അശ്രദ്ധമൂലമാണെന്ന കാരണത്താലാണ് നടപടി. സംഭവത്തിന്റെ പേരില്‍ നേരത്തെ സിപിഐ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.
0 Comments