പരിചയപ്പെടാം

2014 നവംബര്‍ 1ന് മലയാളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ കയ്യെഴുത്ത്മാസികയായി ഓണ്‍ലൈനില്‍ തുടക്കം കുറിച്ചതാണ് ഇ-ദളം. ആദ്യ ലക്കം പ്രകാശനം ചെയ്തത് മലയാളത്തിന്റെ പ്രിയകവി ശ്രീ.കുരീപ്പുഴ ശ്രീകുമാറായിരുന്നു.

പിന്നീട് സാഹിത്യ-ജീവകാരുണ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സോഷ്യല്‍മീഡിയയില്‍ തന്നെ ഇ-ദളം എഴുത്തുകൂട്ടവും രൂപീകരിക്കപ്പെട്ടു.

2019 ചിങ്ങം 1നാണ് ഇ-ദളം വെബ്‌സൈറ്റായി പ്രവര്‍ത്തനം തുടങ്ങുന്നത്. ഇ-ദളം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് എഡിറ്റോറിയല്‍ ബോര്‍ഡിന് പുറമെ ഇ-ദളം മാനേജിംഗ് ബോര്‍ഡ് കൂടി ചേര്‍ന്നാണ്.

പരിചയസമ്പന്നരായ എഴുത്തുകാര്‍ക്കൊപ്പം പുതിയ എഴുത്തുകാരെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇ-ദളം ഓണ്‍ലൈന്‍ പ്രവര്‍ത്തനം തുടരുന്നത്.

ഞങ്ങളെ ബന്ധപ്പെടുവാന്‍ 8592020403 എന്ന വാട്ട്‌സ് ആപ്പ് നമ്പരും edelamonline@gmail.com എന്ന ഇ-മെയില്‍ വിലാസവും ഉപയോഗിക്കാവുന്നതാണ്.