നൂറനാട്:- സി.ബി.എം സ്ക്കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിനു സമീപത്തായുള്ള പാലമേൽ പഞ്ചായത്തിലെ പയ്യനല്ലൂർ കല്ലുകുഴി പാറമടയുടെ മലിനാസ്ഥ ആലപ്പുഴ കളക്ടർ Dr. അദീല അബ്ദുള്ളയുടെ ശ്രദ്ധയിൽ പെടുത്തി. പാലമേൽ ഗ്രാമ പഞ്ചായത്തിലെ പയ്യനല്ലൂർ വാർഡിലെ ജനവാസ കേന്ദ്രത്തിനു മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പാറമടയിലെ മാലിന്യം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളാണ് കുട്ടികൾ ജില്ലാ കളക്ടർ മുമ്പാകെ ബോധിപ്പിച്ചത്. മൂന്ന് ഏക്കറോളം വിസ്തൃതിയിൽ പരന്നു കിടക്കുന്ന പാറമട സ്വകാര്യ വ്യകതികളുടെ ഉടമസ്ഥതയിലുള്ളതാണ്.ഇതിൽ മീൻ വളർത്തൽ തുടങ്ങിയതിനെ തുടർന്ന് അമിതമായ തോതിൽ കോഴി മാലിന്യങ്ങളും അറവു മാലിന്യങ്ങളും തള്ളുന്നതാണ് പ്രശ്നത്തിനു കാരണം സ്കൂളിലെ കുട്ടികൾ ഉൾപ്പെടെ പരിസര പ്രദേശത്തെ ആളുകൾക്ക് വിട്ടുമാറാത്ത പനി ,ചൊറിച്ചിൽ, ഛർദ്ദിൽ മുതലായ അസുഖങ്ങൾ പിടിപെട്ട് ഗുരുതരാവസ്ഥയിലാണ്.സമീപ പ്രദേശങ്ങളിലെ കിണറുകളിൽ മലിനജലം ഊറ്റൽ ഇറങ്ങി പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിൽ എത്തിയിരിക്കുന്നു. നിലവിൽ സമീപ വാസികളുടെ നേത്യത്വത്തിൽ പ്രക്ഷോഭ പരിപാടികൾ സ്ഥലത്ത് നടക്കുന്നു എങ്കിലും ഒന്നിനും പരിഹാരമായിട്ടില്ല. കുട്ടികളുടെ പരാതികൾ കേട്ട കളക്ടർ ഉടൻ പരിഹാരം കാണും എന്ന് ഉറപ്പു നൽകിയാണ് മടങ്ങിയത്.നൂറനാട് ലപ്രസി സാനിട്ടോറിയത്തിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ വിളിച്ചുകൂട്ടിയ യോഗത്തിലാണ് കളക്ടർ കുട്ടികളുമായി സംവദിച്ചത് 'ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പ്രഭ. വി. മറ്റപ്പള്ളി സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ ,പി.ടി.എ അംഗം സുഭാഷ് മംഗലശ്ശേരി ,അധ്യാപകരായ വി.വിജയകുമാർ, പരിസ്ഥിതി ക്ലബ് കൺവീനർ കെ. ഉണ്ണികൃഷ്ണൻ ,ആർ സിനി, ജി.പി.പ്രശോഭ് കൃഷ്ണൻ എന്നിവരും സ്കൂൾ പരിസ്ഥിതി ക്ലബംഗങ്ങളായ കുട്ടികളും പങ്കെടുത്തു.
0 Comments