
കവിത |
അവനിയില്‍ അശ്രുക്കടല്
ആരു നീന്തിക്കടന്നുവോ
ഇടറി വീഴാതെ തുഴഞ്ഞുവോ
ഈ ജീവിതയാത്രയില്‍ നിത്യം
ഉദയം കണ്ട് പഠിച്ചുവോ
ഊഴില് എന്തും വിളയിച്ചുവോ
ഋതുക്കളെ എല്ലാം തൊട്ടുവോ
എന്റെ ദൃഷ്ടിയില് വിജയികള്‍
ഏതു ലോകവും ഭദ്രം സുന്ദരം
ഐശ്ചികം ആത്മവിശ്വാസം
ഒരു തരി വെട്ട മായെങ്കിലും
ഓര്‍മ്മയില്‍ ചരിത്രം മിന്നണം
ഔഷധമായി സ്നേഹം
അംശമായി പകരണം നാം.
--------❤❤❤❤--------
ഇ-ദളം മീഡിയ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം, നോവല്‍, ഫീച്ചറുകള്‍ എന്നിവയുടെയും മറ്റു രചനകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്തം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളുടെ പകര്‍പ്പവകാശം സംബന്ധിച്ച പരാതിയുണ്ടായാല്‍ ഇ-ദളം ഗ്രൂപ്പ് കക്ഷിയായിരിക്കുന്നതല്ല.
കമന്റ് ബോക്സില്‍ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരെ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായപ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
--------❤❤❤❤--------
2 Comments
അക്ഷരങ്ങളെ അര്‍ത്ഥത്തില്‍ തന്നെ സന്നിവേശിപ്പിച്ച് കവിത രചിച്ചത് മനോഹരമായിരിക്കുന്നു.
ReplyDeleteആശംസകൾ. മാതാവിനായി പ്രാർത്ഥിക്കുന്നു. എഡിറ്റർ വിവരങ്ങൾ അറിയിച്ചിരുന്നു. എഴുത്തിൽ ശക്തനാവുക.
ReplyDeleteപ്രദീപ് ചക്കോലിൽ, ചീഫ് കോ- ഓർഡിനേറ്റർ ഇ- ദളം