ബിഷപ്പ് മൂര്‍ കോളേജില്‍ ഹിരോഷിമ-നാഗസാക്കി ദിനാചരണം | E-Delam News


മാവേലിക്കര: കല്ലുമല ബിഷപ്പ് മൂര്‍ കോളേജില്‍ എന്‍.എസ്.എസിന്റെ
ആഭിമുഖ്യത്തില്‍ ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് സമാധാന സന്ദേശ റാലിയും നാടകവും സംഘടിപ്പിച്ചു. ഉച്ചക്ക് 1 മണിക്ക് എന്‍.എസ്.എസ്  വോളന്റിയേഴ്സ് അവതരിപ്പിച്ച നാടകത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വൈകുന്നേരം 3:30 ന് കല്ലുമല മുതല്‍ മാവേലിക്കര ബുദ്ധ ജംഗ്ഷന്‍ വരെ കാല്‍ നട സമാധാന സന്ദേശ റാലി നടത്തി. യുദ്ധ വിരുദ്ധ സന്ദേശം മുന്നോട്ട് വെച്ച റാലിയുടെ
സമാധാന സന്ദേശ റാലി പ്രിന്‍സിപ്പാള്‍ ഡോ.ജേക്കബ് ചാണ്ടി 
ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.
സമാപന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജേക്കബ് ചാണ്ടി സമാധാന സന്ദേശം നല്‍കി. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ.അനുമാത്യൂസ്, ഡോ.രഞ്ജിത്ത് മാത്യു എബ്രഹാം, ഡോ.എസ്.സാം കുമാര്‍, പ്രൊഫ.സി.വൈ.പ്രതാപ് എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസേഴ്‌സ് ഡോ.സജി സാമുവല്‍, പ്രൊഫ.ദീപ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
എന്‍എസ്എസ് യൂണിറ്റിന്റെ നാടക അഭിനേതാക്കള്‍ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.സജിസാമുവല്‍, പ്രൊഫ.ദീപ തോമസ് എന്നിവര്‍ക്കൊപ്പം.

Post a Comment

0 Comments