![]() |
| ഹാഷിം കുറ്റിയില്‍ |
ഭാരതത്തിന് പുറത്തേയ്ക്കുള്ള എന്റെയും ഭാര്യയുടേയും ആദ്യ യാത്രയാണ്, ഞങ്ങളുടെ ഈ ക്യാനഡ യാത്ര. 1977 ല്‍ ഡിഗ്രി കഴിഞ്ഞു ഗള്‍ഫ് മോഹവുമായി Passport എടുത്തു. എന്നാല്‍ ഗള്‍ഫില്‍ പോകാന്‍ സാധിച്ചില്ല. എങ്കിലും ഗള്‍ഫ് സ്വപ്നം സാക്ഷാത്കരിക്കുമെന്നുള്ള പ്രതീക്ഷയില്‍ പത്തു വര്‍ഷം കഴിഞ്ഞു പാസ്‌പോര്‍ട്ടു പുതുക്കി. വീണ്ടും പത്തുവര്‍ഷം കഴിഞ്ഞു പാസ്‌പോര്‍ട്ട് ക്യാന്‍സല്‍ ആയി. വിദേശ യാത്ര എന്ന ആഗ്രഹം സാധ്യമല്ല. അങ്ങനെ ആ ആഗ്രഹം മനസ്സില്‍ നിന്നും മാഞ്ഞു പോയി. അങ്ങനെയിരുന്നപ്പോഴാണ് ഞങ്ങളെ ക്യാനഡ കാണിക്കണമെന്ന മകളുടെ ആഗ്രഹം. അതനുസരിച്ച് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചു. 2017-ല്‍ പാസ്‌പോര്‍ട്ടു കിട്ടി. തുടര്‍ന്ന് 2019 -ല്‍ വിസയും ലഭിച്ചു. പിന്നീട് ടിക്കറ്റ് ബുക്കിംഗ്. ടൂറിസ്റ്റ് ഏജന്റന്മാര്‍ മുഖേനയുള്ള പാക്കേജ് ആണെങ്കില്‍ നമ്മള്‍ ഒന്നും അറിയണ്ട. ഇവിടെ നമ്മള്‍ തന്നെ എല്ലാം തയ്യാറാക്കണം.
![]() | |
ലേഖകനും ഭാര്യയും ടൊറന്റോ ഐലന്‍ഡില്‍
|
ഞങ്ങള്‍ക്ക് ഒരാള്‍ക്ക് 23 കിലോ വീതം ലഗേജ് അനുവദിച്ചിരുന്നു കൂടാതെ നമ്മോടൊപ്പം കരുതുന്ന ഹാന്‍ഡ് ബാഗില്‍ 7 കിലോ വീതം കൊണ്ടു പോകാം. ചെക്ക് ഇന്‍ ലഗേജില്‍ മിക്കവാറുമുളള എല്ലാ സാധനങ്ങളും കൊണ്ടുപോകാം. അരിപ്പൊടി . മുളക് പൊടി , മല്ലിപ്പൊടി, ചിപ്‌സ് അണ്ടിപ്പരിപ്പ് നെയ്. വെളിചെണ്ണ പഴവര്‍ഗ്ഗങ്ങള്‍, ബിസ്‌ക്കറ്റ് ഇവയെല്ലാം ഞങ്ങള്‍ കരുതിയിരുന്നു. എണ്ണ, നെയ്യ് തുടങ്ങി ലീക്ക് ചെയ്യാത്ത വിധത്തില്‍ നല്ല വണ്ണം പാക്ക് ചെയ്തിരിക്കണം. ഒരു കാരണവശാലും ബാറ്ററി, തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ലഗ്ഗേജില്‍ ഉണ്ടായിരിക്കരുത്.
അതുപോലെ തന്നെ ഹാന്‍ഡ് ബാഗില്‍ പേസ്റ്റ് എണ്ണ,പവര്‍ ബാങ്ക്, കത്രിക, പിച്ചാത്തി, മുളകുപൊടി എന്നിവ ഒഴിവാക്കണം. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍USB data cable കരുതിയാല്‍ മതി. ഫ്‌ലൈറ്റിനകത്ത് ചാര്‍ജ് ചെയ്യാം. കൂടാതെ overseas ട്രാവല്‍ ഇന്‍ഷുറന്‍സും എടുത്തിരിക്കണം. യാത്രാ വിവരണത്തില്‍ ഇതൊക്കെ എഴുതേണ്ട ആവശ്യമുണ്ടോ? എന്നു കരുതുന്നവര്‍ കാണും. ആദ്യമായി പോകുന്നവര്‍ക്ക് പ്രയോജനമുണ്ടാകട്ടെ എന്നു കരുതി എഴുതി എന്നു മാത്രം.
2019 Sept: മാസം 17-ാം തിയതി 17.40-ന് ഒമാന്‍ എയര്‍വേസില്‍ ഞങ്ങള്‍ മസ്‌ക്കറ്റിലേക്ക് യാത്ര തിരിച്ചു.
(തുടരും)



0 Comments