സരസനായ മമ്മൂഞ്ഞ് സാറിന്റെ ജീവിത കഥ - 4


മമ്മൂത്ത് സാർ ഫലിതങ്ങൾ!
...............................................
  ട്രെയിനിങ്ങിനിടെ വന്ന കമന്റ്
...............................................
   കായംകുളം ഗവ.ഹൈസ്കൂളിൽ ഹെഡ് മാസ്റ്ററായി സേവനമനുഷ്ടിക്കവേ മാവേലിക്കരയിൽ വച്ചു നടന്ന ഒരു ഇൻസർവ്വീസ് ട്രെയിനിങ്ങിൽ മമ്മൂത്തു സാറും പങ്കെടുത്തിരുന്നു.

 ഉപജില്ലയിലെ മുഴുവൻ സകൂളുകളിലേയും ഹെഡ്മാസ്റ്റർമാരും ഹെഡ് മിസ്ട്രസുമാരും ട്രെയിനിങ്ങിനെത്തിയിട്ടുണ്ട്.

 വിദ്യാഭ്യാസവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ടെയിനിങ്ങിൽ പങ്കെടുത്തു സംസാരിക്കുകയണ്.
സ്കൂളിൽ ശാന്തമായ അന്തരീക്ഷവും ചിട്ടയുമൊക്കെ ഉണ്ടാക്കിയെടുക്കുന്നതിനെ സംബന്ധിച്ചു വളരെ വാചാലമായി ഇദ്ദേഹം ക്ലാസെടുക്കുകയായിരുന്നു.ഒരു കാര്യം
ഊന്നൽ നൽകി അദ്ദേഹം  പറഞ്ഞത് ഇപ്രകാരമായിരുന്നു.
.
"If" the teachers and the Headmasters are willing to co operate together, Peace and discipline can be maintained in the school."

അദ്ദേഹം അത്രയും പറഞ്ഞു നിർത്തിയിട്ട് മുൻ നിരയിലിരുന്ന ഹെഡ്മാസറ്റർമാരോട് അഭിപ്രായമാരാഞ്ഞു.

 ഒപ്പം ഉണ്ടായിരുന്നവരൊക്കെ തല കുലുക്കുക മാത്രം ചെയ്തപ്പോൾ മമ്മൂഞ്ഞ് സാർ വിട്ടില്ല.
വളരെ കൂളായിട്ട് മമ്മൂഞ്ഞ് സാർ കൊടുത്ത കമന്റ് ഇപ്രകാരമായിരുന്നു.

 Sir ,Many things can be achieved by using "if"....
ക്ലാസെടുത്ത ഉന്നത ഉദ്യോഗസ്ഥൻ മാത്രമല്ല അന്ന് അവിടെ പങ്കെടുത്ത മുഴുവൻ അദ്ധ്യാപകരും ആ തമാശ നന്നായി ആസ്വദിച്ചു.

.................................................
വാഹിദ് ചെങ്ങാപ്പള്ളി

Post a Comment

0 Comments