ഒരു ബസ് മാസ്സായ കഥ

'കളക്ഷന്‍ കുറവാ...'
'സമയം പോയി...'
'ഇന്നലെ ഡ്രൈവര്‍ വന്നില്ല...'
'ഓ...മഴയല്ലേ...'
'റോഡ് പണിയായോണ്ട് ഞങ്ങളിപ്പോ ഓടുന്നില്ല...' ഈ ഉത്തരങ്ങള്‍,  ഇന്നലെ എന്താണ്‌ ബസ് ഇല്ലാതിരുന്നത് എന്ന ചോദ്യത്തിന് മറുപടിയായി നമ്മുടെ നാട്ടിലെ പല സ്വകാര്യബസുകാരും നല്‍കുന്ന മറുപടിയാണ്. ഒരു പക്ഷെ ഒരു പ്രദേശത്തേക്കുള്ള അവസാനബസ്  കാത്ത് രാത്രികളില്‍ e-delam.blogspot.com ഓട്ടോറിക്ഷകളില്‍ അമിതചാര്‍ജ് നല്‍കി വീടുപറ്റേണ്ട ഹതഭാഗ്യരുള്ള നാട്ടില്‍ 35 വര്‍ഷമായി കരുനാഗപ്പള്ളി - പാവുമ്പ -താമരക്കുളം- ചാരുംമൂട് വഴി അടൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന എസ്.എന്‍.ടി എന്ന സ്വകാര്യ ബസ് നാട്ടുകാരുടെ വിശ്വസിക്കാവുന്ന യാത്രാവാഹനമായി മാറിയിരിക്കുന്നു.

35 വര്‍ഷമായി ഒഴിവാക്കാന്‍ കഴിയാത്ത കാരണങ്ങളല്ലാതെ മറ്റൊന്നും കൊണ്ട് സര്‍വ്വീസ് മുടക്കാത്ത ഈ സ്വകാര്യബസ് പൊതുവെ ഗതാഗതബുദ്ധിമുട്ടുള്ള പാവുമ്പ പ്രദേശത്ത്  നാട്ടുകാര്‍ക്ക് സ്വന്തം വാഹനം പോലെയാണ്. e-delam.blogspot.com  ജീവനക്കാരുടെ പെരുമാറ്റവും ബസ്സിന്റെ കൃത്യതയും എസ്.എന്‍.ടിയെ ജനങ്ങളുടെ ആരാധനാപാത്രമാക്കി മാറ്റിയിരിക്കുകയാണ്.

റോഡ് പണികാരണം ഗതാഗതം മുടങ്ങിയിട്ടും, താറുമാറായ റോഡിലൂടെ കൃത്യമായി യാത്രക്കാരെ തേടിയെത്തുന്ന എസ്.എന്‍.ടിക്ക് കഴിഞ്ഞ ദിവസം പാവുമ്പ ആല ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കര്‍ത്തവ്യ യുവജനവേദി ഗ്രാമീണ ഗ്രന്ഥശാല & വായനശാലയുടെ നേതൃത്വത്തില്‍ ആദരവ് നല്‍കുകയുണ്ടായി. വിശ്വസിക്കാവുന്ന ഒരു ബസ്സാണിതെന്നും 35 വര്‍ഷമായി ഈ നാടിന്റെ യാത്രാസഹായിയാണെന്നും കര്‍ത്തവ്യ പ്രവര്‍ത്തകര്‍ പറയുമ്പോള്‍ e-delam.blogspot.com മറ്റിടങ്ങളില്‍ ബസ് ഉടമകള്‍ക്കും ഇത് മാതൃകയാക്കുവാന്‍ കഴിയേണ്ടതാണ്. നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ ബസുകള്‍ റൂട്ട് മുടക്കുകയും സ്ഥിരമായി സര്‍വ്വീസ് മുടക്കുകയും ചെയ്യുന്ന പ്രവണത കൂടി വരുമ്പോള്‍ സ്ഥിരമായി ഓടിയാല്‍, കൃത്യമായി ഓടിയാല്‍ യാത്രക്കാര്‍ താനേ വരുമെന്നും കലക്ഷന്‍ കൂടുമെന്നും യാത്രക്കാരുടെ മാസ്സായി മാറാമെന്നും തെളിയിക്കുകയാണ് എസ്.എന്‍.ടി എന്ന സ്വകാര്യബസ്.
.......................................
സ്റ്റാഫ് റിപ്പോര്‍ട്ടര്‍
ഇ-ദളം വാര്‍ത്ത

Post a Comment

1 Comments

  1. അഭിലാഷ് മാവേലിക്കരTuesday, October 22, 2019

    ഞങ്ങൾടെ നാട്ടിലെ ചില ബസുകാർ ഇത് കാണണം. കണ്ട് പഠിക്കണം.

    ReplyDelete