സ്‌നേഹത്തിന്റെ മൂന്നവസ്ഥകള്‍ I ആന്റണി പി.ജെ

ഒഴുക്കുനിലക്കാത്ത
പുഴപോലെ
ഉള്ളു നനയ്ക്കുന്ന
അമ്മ സ്‌നേഹത്തിന്
ദ്രാവകാവസ്ഥ...

നിത്യം ഗൗരവത്തിന്‍
മുഖംമൂടിയണിഞ്ഞ്
ശിലപോലുറഞ്ഞ
അച്ഛന്റെ സ്‌നേഹം
ഖരാവസ്ഥയിലാണ്.

നിശ്വാസത്തിലേവം
ആശ്വാസമേകുന്ന
പ്രേയസി തന്‍ 
സ്‌നേഹം
വാതകാവസ്ഥയില്‍.

.......................................
ആന്റണി പി.ജെ
ആലപ്പുഴ

Post a Comment

3 Comments