പ്രളയപുത്രി - 3 | ശ്യാംമുല്ലയ്ക്കല്‍



രിയുടെ സഹോദരി വിദ്യ ബി.കോം ഫസ്റ്റിയര്‍ വിദ്യാര്‍ത്ഥിനിയാണ്. ഹരി ഉള്ളതുകൊണ്ടാണ് വിദ്യയെയും അവിടെ തന്നെ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ തീരുമാനിച്ചത്. വിദ്യ ആളൊരു ഭക്ഷണ പ്രിയയാണ്. അമ്മുവും വിദ്യയും ഒരേ ക്ലാസിലാണ് എന്നത് കൊണ്ടു തന്നെ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമായി.

അങ്ങനെ അവര്‍ വിദ്യയെ കാണാന്‍ തീരുമാനിച്ചു. കോളേജില്‍ ഫോണ്‍ അലൗഡ് അല്ലാത്തത് വലിയ ഒരു പ്രശ്‌നമാണ്. എന്തെങ്കിലും പറയണമെങ്കില്‍ തമ്മില്‍ കാണുന്നത് വരെ കാത്തിരിക്കണം.

അങ്ങനെ ഉച്ചയ്ക്ക് ശേഷം ക്യാമ്പസ് വളപ്പിലെ വാകമര ചുവട്ടില്‍ അഞ്ചംഗ സംഘം ഒത്തുകൂടി.

ബ്രോ അവള് വരുമോടേ....സുബ്രു ചോദിച്ചു.

ഞാന്‍ പറഞ്ഞിട്ടുണ്ട്.ഇവിടെ വെച്ച് കാണാമെന്നാണ് പറഞ്ഞത്. വിഷയം ഞാന്‍ ചെറുതായൊന്ന് സൂചിപ്പിച്ചിട്ടുണ്ട്, ഹരി പറഞ്ഞു

അപ്പോഴേക്കും വിദ്യ കൂട്ടുകാരികളുമായി അതുവഴി വന്നു. ഹരിയെ കണ്ടതും നിങ്ങള്‍ നടന്നോളൂ ഞാന്‍ പിറകേ വരാം എന്ന് പറഞ്ഞ് കൂട്ടുകാരികളെ പറഞ്ഞ് വിട്ട് അവരുടെ അടുത്തേക്ക് വന്നു

ഇന്ന് നിനക്ക് ക്ലാസ് ഇല്ലായിരുന്നോ ....?, ഹരി തിരക്കി
ഉച്ചയ്ക്ക് ശേഷം ഫ്രീയാണ് ഏട്ടാ.. അവള്‍ പറഞ്ഞു

പിന്നേ.... ഞാന്‍ ഇന്നലെ പറഞ്ഞ കാര്യം എന്തായി......?. വല്ലതും നടക്കുമോ

കാര്യം ഒക്കെ ശരിയാക്കാം..... ചിലവുണ്ട്.... അവള്‍ പറഞ്ഞു.

ഞാന്‍ അപ്പഴേ പറഞ്ഞില്ലേടാ........ ഹരി ഫ്രണ്ട്‌സിനോട് പറഞ്ഞു.

നിനക്ക് എന്ത് വേണേലും വാങ്ങി തരാം........ കാര്‍ത്തി പറഞ്ഞു

എങ്കില്‍ ശരി. നാളെ കാണാം എന്ന് പറഞ്ഞ് അവള്‍ ഹോസ്റ്റലിലേക്ക് പോയി

രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഹോസ്റ്റലിലെ വാര്‍ഡന്‍ വന്ന് കതകിന് തട്ടി. സുബ്രു ചെന്ന് കതക് തുറന്നു.

ഹരിക്ക് ഒരു ഫോണുണ്ട്. താഴേക്ക് വാ..... എന്ന് പറഞ്ഞ് വാര്‍ഡന്‍ പോയി. ആരാ ഈ പാതിരാത്രിക്ക് എന്ന് പിറുപിറുത്തു കൊണ്ട് അയാള്‍ക്ക് പിന്നാലേ ഹരിയും പോയി

അല്‍പ സമയത്തിന് ശേഷം ഹരി തിരിച്ചു വന്നു.

ആരാടാ ഫോണില്.......?

കാര്‍ത്തി ചോദിച്ചു.

അത് വിദ്യയാടാ.... നാളെ നമ്മളെ ഒന്ന് കാണാന്‍ പറ്റുമോ എന്ന്..... അവള്‍ക്ക് എന്തോ പറയാനുണ്ടെന്ന്

എന്നിട്ട് നീ എന്ത് പറഞ്ഞു.

വൈകുന്നേരം കാന്റീനില്‍ കാണാമെന്ന് പറഞ്ഞു.

നേരം കുറേ ആയി ഉറങ്ങാന്‍ നോക്കെടാ.സുധി പറഞ്ഞു.


വൈകുന്നേരത്തോടെ അഞ്ച് പേരും ക്യാന്റീനിലെത്തി. ഏറെ താമസിക്കാതെ തന്നെ വിദ്യയും എത്തി.

കുടിക്കാന്‍ എന്താണ് റ്റീയോ കോഫിയോ.....?, കാര്‍ത്തിക് ചോദിച്ചു.

എനിക്ക് കോഫി മതി,പിന്നേ ...... ഒരു കോഫിയിലൊന്നും ഒതുക്കാമെന്ന് കരുതണ്ട. ഗ്രാന്റ് ചിലവുണ്ട് മോനേ........, അവള്‍ പറഞ്ഞു.

നീ കാര്യം പറ, ചിലവൊക്കെ ചെയ്യാം...

അപ്പഴേക്കും കോഫി വന്നു. കോഫി കുടിച്ച ശേഷം അവള്‍ സംസാരിക്കുവാന്‍ തുടങ്ങി.

അമ്മുവിനെ പറ്റി നിങ്ങള്‍ക്ക് എന്തറിയാം....?

അവള്‍ ഒരു ഓര്‍ഫന്‍ ആണെന്നറിയാം.... മറ്റൊന്നും തിരക്കിയിട്ടില്ല, കാര്‍ത്തിക് പറഞ്ഞു

നിങ്ങള്‍ക്ക് അറിയാത്ത ഒരു പാസ്റ്റ് അവള്‍ക്ക് ഉണ്ട്. സാമാന്യം നല്ല ഒരു ജീവിതമായിരുന്നു കുട്ടിക്കാലത്ത് അവളുടേത്. സ്‌നേഹനിധിയായ അമ്മ. അച്ഛന്‍ മുംബൈ സിറ്റി പോലീസ് കമ്മീഷണര്‍.പേര് വിവേക്. അദ്ദേഹം ഇപ്പോള്‍ ജയിലിലാണ്.വധശിക്ഷ കാത്ത് കഴിയുന്നു. സ്വന്തം ഭാര്യയെ വെടിവെച്ച് കൊന്നതാണ് കുറ്റം. അതിനയാള്‍ തെരഞ്ഞെടുത്തതോ അമ്മുവിനെ കൈകളും. തീരെ ചെറിയ പ്രായത്തില്‍ കളിത്തോക്കാണെന്ന് പറഞ്ഞ് തന്റെ സര്‍വീസ് റിവോള്‍വര്‍ കൊടുത്ത് അമ്മുവിനെ കൊണ്ട് ഷൂട്ട് ചെയ്യിക്കുകയായിരുന്നു.

വിദ്യയുടെ വാക്കുകള്‍ കേട്ട് അഞ്ച് പേരും സ്തബ്ദരായി ഇരുന്നു പോയി

അമ്മയുടെ മരണ ശേഷം അച്ഛന്‍ ജയിലിലായി. കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. അവര്‍ക്ക് മറ്റ് ബന്ധുക്കളെന്ന് ആരും ഉണ്ടായിരുന്നില്ല. കോടതി അമ്മുവിന്റെ സംരക്ഷണ ചുമതല വിവേകിന്റെ ഒരു സുഹൃത്തിനെ ഏല്‍പ്പിച്ചു. ഒപ്പം സ്വത്തുക്കളുടെ നടത്തിപ്പവകാശവും. എന്നാല്‍ തന്ത്രശാലിയായ അയാള്‍ അമ്മുവിനെ ഒരു അനാഥാലയത്തിലേല്‍പ്പിച്ച് സ്വത്തുക്കളെല്ലാം കയ്യടക്കി വെച്ചിരിക്കുകയാണ്. ഇത്രയുമൊക്കെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ ഒരു കുട്ടിയാണ് അവള്‍. ഇനി ഒരു ദുരന്തം കൂടി അവള്‍ക്ക് താങ്ങാന്‍ പറ്റില്ല. അത് മനസിലാക്കി വേണം സ്‌നേഹിക്കാന്‍.വിദ്യ പറഞ്ഞു നിര്‍ത്തി.

അല്‍പസമയത്തേ മൗനത്തിന് ശേഷം കാര്‍ത്തിക് ചോദിച്ചു. എന്നാലും എന്തിനായിരിക്കും അദ്ദേഹം അങ്ങനെ ചെയ്തത്....?
അറിയില്ല, അതിന് ഉള്ള ഉത്തരം അദ്ദേഹത്തിന് മാത്രമേ അറിയൂ, അദ്ദേഹം ഇപ്പോള്‍ മുംബൈ സെന്‍ട്രല്‍ ജയിലിലാണ്.ഉടന്‍ തന്നെ വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

എന്തായാലും ഞാന്‍ ഇതില്‍ നിന്ന് പിന്നോട്ടില്ല. നല്ലവണ്ണം ആലോചിച്ചെടുത്ത ഉറച്ച തീരുമാനമാണ്.ഒരു ജീവിതമുണ്ടെങ്കില്‍ അത് അവള്‍ക്കൊപ്പമായിരിക്കും.കാര്‍ത്തിക് പറഞ്ഞു. എങ്കില്‍ ഞാനിത് അവളോട് പറയാം തത്കാലം നമുക്ക് പിരിയാം എന്ന് പറഞ്ഞ് വിദ്യ എഴുന്നേറ്റു

        അങ്ങനെ അടുത്ത ദിവസം അവര്‍ വീണ്ടും കണ്ടുമുട്ടി. ഇത്തവണ വിദ്യയ്‌ക്കൊപ്പം അമ്മുവും ഉണ്ടായിരുന്നു.
  അവര്‍ തമ്മില്‍ സംസാരിക്കട്ടെ ബ്രോ നമുക്ക് മാറിക്കൊടുക്കാം... സുബ്രു പറഞ്ഞു. അങ്ങനെ കാമ്പസ് വളപ്പിലെ വാകമരം വീണ്ടും ഒരു പ്രണയത്തിന് സാക്ഷ്യം വഹിച്ചു.

ഒരു പാട് സംസാരിക്കുന്ന കുട്ടിയായിരുന്നില്ല അമ്മു. അതു കൊണ്ട് തന്നെ തുടക്കത്തില്‍ ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ഉണ്ടായിരുന്നു.കാര്‍ത്തിക് തന്നെ തുടക്കമിട്ടു.
താന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ അവിടെ തന്നെ ആയിരുന്നു. അല്ലേ....?

പത്ത് വയസ്സ് വരെ അവിടെയായിരുന്നു.പിന്നെ നാട്ടിലെത്തി

എന്റെ പപ്പയും മമ്മയും സ്റ്റേറ്റ്‌സിലാണ്. പഠിച്ചതും വളര്‍ന്നതുമെല്ലാം മുത്തശ്ശ നോടും മുത്തശ്ശിയോടും ഒപ്പം തറവാട്ടിലാണ്. അവര്‍ക്ക് ഞാന്‍ കഴിഞ്ഞേ ഉള്ളു എന്തും

എന്നെ അവര്‍ക്ക് ഇഷ് മാകുമോ......?

എന്റെ ഇഷ്ടത്തിന് ഒന്നും അവര്‍ ഇതേ വരെ എതിര് നിന്നിട്ടില്ല.സമ്മതിക്കുമെന്നാണ് എന്റെ വിശ്വാസം.

അരമണിക്കൂര്‍ നേരം അവര്‍ സംസാരിച്ച് കാണും. അപ്പഴേക്കും ഹരി കേറി ഇടപെട്ടു. ഇന്നത്തേക്ക് മതിയെടേ........വാ......... നാളേം സംസാരിക്കണ്ടതല്ലേ..... എന്തെങ്കിലും ഒക്കെ ബാക്കി വെക്ക്

അങ്ങനെ മനസില്ലാ മനസോടെ ഇരുവരും ഹോസ്റ്റലിലേക്ക് പിരിഞ്ഞു

ദിവസങ്ങള്‍ കടന്നുപോയി. അവരുടെ പ്രണയം പാര്‍ക്കിലും ബീച്ചിലും റെസ്റ്റോറന്റിലും വാകമര ചുവട്ടിലും ഒക്കെയായി തഴച്ചുവളര്‍ന്നു.

ഇണങ്ങിയും പിണങ്ങിയും അവരുടെ പ്രണയം ഒരു അദ്ധ്യായന വര്‍ഷം പിന്നിട്ടു പോയി. അമ്മു ഇപ്പോള്‍ സെക്കന്റിയര്‍ വിദ്യാര്‍ത്ഥിനിയാണ്.കാര്‍ത്തിക് കോഴ്‌സ് പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കുന്നു. എന്തൊക്കെ തിരക്കുകളുണ്ടെങ്കിലും അവയെല്ലാം മാറ്റി വെച്ച്  സായാഹ്നങ്ങളില്‍ അവര്‍ കണ്ടുമുട്ടാറുണ്ട്

അച്ഛന്റെ ശിക്ഷ ഈ മാസം നടപ്പാക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. അച്ഛന്‍ കൂടി ഇല്ലാതാക്കുന്നതോടെ ഞാന്‍ തീര്‍ത്തും അനാഥയാകും. അത് പറഞ്ഞപ്പോള്‍ അമ്മുവിന്റ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

നീ ഒരിക്കലും അനാഥയല്ല. അങ്ങനെ പറയുകയുമരുത്. പതിനഞ്ചാം തീയതി പപ്പയും മമ്മിയും വരും. നമ്മുടെ കാര്യം സംസാരിക്കാനിരിക്കുകയാണ്.
ഇനി വെച്ചു താമസിപ്പിക്കാന്‍ പറ്റില്ല. നീ ഒന്നുകൊണ്ടും ഭയപ്പെടേണ്ട. ഒരിക്കലും ഞാന്‍ നിന്നേ കൈവെടിയില്ല.

എന്നാല്‍ കാര്‍ത്തിക് കരുതുന്നത് പോലെ യാധാസ്ഥിത മനോഭാവക്കാര്‍ ആയിരുന്നില്ല പപ്പയും മമ്മയും. അവര്‍ക്ക് മകന്റെ ഭാവിയേ പറ്റി വ്യക്തമായ ധാരണകളും കാഴ്ചപ്പാടും ഉണ്ടായിരുന്നു. തന്നെയുമല്ല അമ്മുവിന്റെ ജീവിത സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ അവര്‍ തയാറായിരുന്നില്ല.
      അങ്ങനെ പതിനഞ്ചാം തീയതി എത്തി. ഇന്നാണ് പപ്പയും മമ്മിയും വരുന്നത്. വൈകിട്ട് ഞങ്ങള്‍ അവരെ പിക് ചെയ്യാന്‍ പോകുന്നുണ്ട്. രാവിലെ ഹോസ്റ്റലിലെ ഫോണില്‍ വിളിച്ചാണ് കാര്‍ത്തിക് വിവരം പറഞ്ഞത്

ആരൊക്കെയാണ് പോകുന്നത്....?, അമ്മു ചോദിച്ചു.

ഞങ്ങള്‍ മൂന്നു പേരും പോകുന്നുണ്ട്. പിന്നെ ഡ്രൈവര്‍ രാമന്‍ നായരും കാണും. രാത്രി എട്ട് മണിയുടെ ബ്രിട്ടീഷ് എയര്‍വെയ്‌സില്‍ ആണ് വരുന്നത്

ശരി. എങ്കില്‍ പോയിട്ടു വാ

ഒ.കെ. വന്നിട്ട് വിളിക്കാം എന്നു പറഞ്ഞ് അവര്‍ ഫോണ്‍ വെച്ചു

                     വൈകുന്നേരം നാല് മണിയോടെ അവര്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. മുത്തശ്ശനും മുത്തശ്ശിയും ഒപ്പം ഉണ്ടായിരുന്നു. സ്വന്തം കാറിലാണ് പോകുന്നത്. രാത്രി ഏഴര മണിയോടെ അവര്‍ എയര്‍പോര്‍ട്ടില്‍ എത്തി. എട്ട് മണിക്കാണ് ഫ്‌ലൈറ്റ് ലാന്റ് ചെയ്യുന്നത് .എമിഗ്രേഷന്‍ ക്ലിയറന്‍സ് എല്ലാം കഴിഞ്ഞ് ഒന്‍പത് മണി എങ്കിലും ആകും പുറത്തെത്താന്‍.രണ്ടു വര്‍ഷം ആയിക്കാണും അവര്‍ വന്നിട്ട് പോയിട്ട്.

      അങ്ങനെ ഒന്‍പത് മണിയോട് കൂടി അവര്‍ പുറത്തെത്തി

ഇവന്‍ വല്ലാണ്ടങ്ങ് വളര്‍ന്നല്ലോ. കണ്ട പാടേ മമ്മ പറഞ്ഞു

ഉം.... ഇനി വേഗം ചെക്കന് കല്യാണം ആലോചിക്കണം പപ്പയും പറഞ്ഞു.

കുശലം പറച്ചിലിന് ശേഷം അവര്‍ വീട്ടിലേക്ക് തിരിച്ചു.

രണ്ട് മണിക്കൂര്‍ എങ്കിലും എടുക്കും അല്ലേ രാമന്‍ നായരേ ഇടയ്ക്ക് പപ്പ ചോദിച്ചു

ഡ്രൈവിംഗിനിടയില്‍ അതേ എന്ന് മറുപടി

ഇടയ്ക്ക് എവിടെ നിന്നെങ്കിലും ഭക്ഷണം കഴിക്കണം. പത്തിരുപത് മണിക്കൂര്‍ ട്രാവല്‍ ചെയ്തതിന്റെ ക്ഷീണം ഉണ്ട്

അങ്ങനെ അവര്‍ ഇന്ത്യന്‍ കോഫി ഹൗസിന് മുന്‍പില്‍ വണ്ടി നിര്‍ത്തി

രാത്രി ഭക്ഷണം കഴിഞ്ഞ് യാത്ര തുടര്‍ന്നു.

പതിനൊന്ന് മണിയോടെ വീട്ടിലെത്തി

റോഡൊക്കെ അപ്പടി കുണ്ടും കുഴീം ആണ്. മമ്മ പരാതി പറഞ്ഞു.

ഫ്രഷ് ആയി ഇനി ഒന്ന് കിടന്ന് ഉറങ്ങണം
ബാക്കി ഒക്കെ നാളെ എന്ന് പറഞ്ഞ് പപ്പയും മമ്മയും റൂമിലേക്ക് പോയി

അമ്മുവിനെ ഇനി ഏതായാലും ഇന്ന് വിളിക്കാന്‍ പറ്റില്ല. രാവിലെ വിളിക്കാം. എന്ന് മനസില്‍ വിചാരിച്ച് കിടന്നുറങ്ങി

രാവിലെ ഏറെ വൈകിയാണ് കാര്‍ത്തിക് ഉണര്‍ന്നത്. ഉണര്‍ന്ന പാടേ ഹോസ്റ്റലിലേക്ക് വിളിച്ചു.

നീ എന്തെടുക്കുവാ....?

ഞാന്‍ രാവിലെ പോകാനൊരുങ്ങുവാരുന്നു. ഇന്ന് ഫസ്റ്റ് പീരിഡ് സുജാത മാഡം ആണ്. ലേറ്റായാല്‍ ആ പിശാശ് കൊല്ലും.
ഇന്നലെ എപ്പഴാ വന്നത്.....?

പതിനൊന് മണിയോളം ആയി.അതാ പിന്നെ വിളിക്കാഞ്ഞത്.കാര്‍ത്തിക് തുടര്‍ന്നു.
നിന്നെ കാണാത്തോണ്ട് എന്തോ പോലെ....

ഇനിയിപ്പോ വൈകിട്ടേ ഫ്രീ ആകൂ.. പപ്പയും മമ്മിയും എന്തിയേ....?
അമ്മു ചോദിച്ചു

അറിയില്ല, ഞാന്‍ റൂമില്‍ നിന്ന് പുറത്തോട്ട് ഇറങ്ങിയില്ല

എങ്കില്‍ എന്റെ മോന്‍ നല്ല കുട്ടിയായിട്ട് പോയി പല്ലും ഒക്കെ തേച്ച് ബെഡ് കോഫി കുടിക്കാന്‍ നോക്ക്.ഞാന്‍ പോകട്ടെ. നേരമായി. എന്ന് പറഞ്ഞ് അവള്‍ ഫോണ്‍ വെച്ചു.

പല്ല് തേച്ചിട്ട് വന്നപ്പഴേക്കും മുത്തശ്ശി ചായയും കൊണ്ട് വന്നു.

പപ്പയും മമ്മയും എവിടെ....?

അവര്‍ രാവിലെ കുടുംബ ക്ഷേത്രത്തില്‍ പോയി. നിനക്ക് വേണ്ടി എന്തോ വഴിപാട് പറഞ്ഞിട്ടുണ്ടായിരുന്നത്രേ

പപ്പയോട് നേരിട്ട് കാര്യങ്ങള്‍ പറയാനുള്ള ധൈര്യം പോര. അതു കൊണ്ട് വിഷയം ആദ്യം അമ്മയുടെ മുന്നില്‍ അവതരിപ്പിക്കണം.കാര്‍ത്തിക് മനസില്‍ ഓര്‍ത്തു

കാര്‍ത്തിക് കഴിക്കാനിരുന്നപ്പോഴേക്കും പപ്പയും മമ്മിയും എത്തി. അവരും അവനോടൊപ്പം കഴിക്കാനിരുന്നു

നാട്ടിലെ ഭക്ഷണത്തിന്റെ രുചി ഒന്നു വേറെ തന്നെയാ... മമ്മ പറഞ്ഞു.

അതേ അതേ...... പപ്പ യസ്സ് മൂളി

ഇക്കുറി പോകുന്നതിന് മുന്‍പ് ഇവന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കണം.മമ്മ പറഞ്ഞു വയസ്സ് പത്തിരുപത്താറായി. ഇനി ഇങ്ങനെ വിട്ടാല്‍ പറ്റില്ല

''ഉം.... നമുക്ക് ആലോചിക്കാം.....''

അങ്ങനെ വൈകുന്നേരമായി.... മമ്മ മുത്തശ്ശിയുമായി കഥ പറഞ്ഞ് ഇരിക്കുന്ന സന്ദര്‍ഭം നോക്കി കാര്‍ത്തിക് അടുത്തെത്തി.

മമ്മയോട് കുറച്ച് സംസാരിക്കാനുണ്ട്. എങ്ങനെ തുടങ്ങണമെന്ന് അറിയില്ല.കാര്‍ത്തിക് പറഞ്ഞു

നീ വളച്ചുകെട്ടില്ലാതെ കാര്യം പറ മോനേ
മമ്മയോട് സംസാരിക്കാന്‍ ഒരു മുഖവുരയുടെ ആവശ്യമില്ലല്ലോ

അതല്ല മമ്മ. ഇതെന്റെ ജീവിതത്തിലെ അത്രയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ്. ഞാന്‍ ഒന്നര വര്‍ഷമായി ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാണ്.അമ്മു എന്നാണ് പേര്.എന്റെ കോളേജിലെ സീനിയര്‍ ബാച്ച് ആയിരുന്നു. മമ്മ വേണം ഈ കാര്യം പപ്പയോട് സംസാരിക്കാന്‍

ആ കുട്ടിയുടെ വീട്ടില്‍ ആരൊക്കെയുണ്ട്. നാട് എവിടെയാണ്.....?

കാര്‍ത്തിക് അമ്മുവിനെ സംബന്ധിക്കുന്ന കാര്യങ്ങളൊക്കെ മമ്മയോട് തുറന്നു പറഞ്ഞു.

എല്ലാം കേട്ട ശേഷം മമ്മ കുറച്ചു നേരം നിശബ്ദയായി ഇരുന്നു. തുടര്‍ന്ന് സംസാരിക്കാന്‍ തുടങ്ങി

മാതാപിതാക്കളെ സംബന്ധിച്ച് മക്കളുടെ ഭാവി ഒരു വലിയ ഘടകം തന്നെയാണ്.നിനക്ക് ആവശ്യത്തിലധികം സ്വാതന്ത്യം നള്‍കിയാണ് ഞങ്ങള്‍ വളര്‍ത്തിയത്. പക്ഷേ ഇത്തരം കാര്യങ്ങളില്‍ മാതാപിതാക്കള്‍ക്കും ചില അവകാശങ്ങളുണ്ട്. നിന്റെ പപ്പ ഇതിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല കാര്‍ത്തിക്കേ..... മമ്മ പറഞ്ഞു നിര്‍ത്തി

മമ്മ പറഞ്ഞതൊക്കെ തന്നെ ഞാന്‍ അംഗീകരിക്കുന്നു. ഞാന്‍ ഇതേവരെ ഒന്നും നിങ്ങളോട് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ല. എന്റെ ആവശ്യങ്ങളൊക്കെ തന്നെ ഞാന്‍ പറയാതെ തന്നെ അറിഞ്ഞ് മനസിലാക്കി നിറവേറ്റി തന്നിട്ടുണ്ട്. അതിലൊന്നും എനിക്ക് ഒരു പരാതിയുമില്ല.ഞാന്‍ ആദ്യമായാണ് ഒരു കാര്യം ആവശ്യപ്പെടുന്നത്. മമ്മ ഇത് എനിക്ക് വേണ്ടി പ്പയോട് സംസാരിക്കണം

ഞാന്‍ സംസാരിക്കാം. തീരുമാനമെടുക്കേണ്ടത് പപ്പയാണ്. പപ്പ ഏത് തീരുമാനമെടുക്കുന്നുവോ അത് തന്നെയാകും എന്റെയും തീരുമാനം. മമ്മ പറഞ്ഞു നിര്‍ത്തി

സന്ധ്യയോടെ മമ്മ പപ്പയ്ക്ക് മുന്നില്‍ വിഷയം അവതരിപ്പിച്ചു.

''അവനെവിടെ. അവനെ വിളിക്കൂ''
പപ്പ പറഞ്ഞു.



ശ്യാം മുല്ലയ്ക്കല്‍ആലപ്പുഴ ചുനക്കര സ്വദേശിയാണ് കഥാകൃത്ത്‌ഇ-ദളം പ്രസിദ്ധീകരിക്കുന്നത്് രചയിതാക്കളുടെ മൗലിക രചനകളാണ്. ഇവ പേരുമാറ്റി പകര്‍ത്തുന്നത്  ഇന്ത്യന്‍ കോപ്പി റൈറ്റ് ആക്ട് പ്രകാരം ശിക്ഷാര്‍ഹമായിരിക്കും.


















Post a Comment

0 Comments