ഹഫീസുദീന്‍ എന്ന ഹഫീസ് ഖാന്‍ അഭിനയ കലയെ സ്‌നേഹിച്ച പ്രതിഭ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ഴിഞ്ഞ ദിവസം  കൊല്ലം പരവൂരില്‍ പത്ത് നാള്‍ നീണ്ട നാടകോത്സവം നടന്നിരുന്നു.
പരവൂര്‍ നാടകശാലയായിരുന്നു ഈ കലാവിരുന്ന് ഒരുക്കിയിരുന്നത് ' .
 ഇതോടനുബന്ധമായി പഴയ കാല നാടക കലാകാരന്മാരെ ആദരിക്കുകയുണ്ടായി.
അത്തരത്തില്‍ ആദരവു ലഭിച്ച പരവൂര്‍ തെക്കുംഭാഗം സ്വദേശിയായ കലാകാരനാണ്  87 കാരനായ ഹഫീസുദ്ദീന്‍ എന്ന ഹഫീസ് ഖാന്‍.

 ഒരു കാലത്ത് ബഹദൂര്‍ അടക്കം പ്രശസ്തരുമായി നാട രംഗത്ത് സജീവമായിരുന്ന പ്രതിഭയാണ് കൊല്ലം പരവൂര്‍ തെക്കുംഭാഗം ആലാട് ഹൗസില്‍  ഹഫീസ് ഖാന്‍.

ഗതകാല  നാടകസ്മരണകള്‍ അയവിറക്കാന്‍ ആദരവ് ചടങ്ങ് നിമിത്തമായി.

1952 - 63 കാലത്ത് സിനിമാ നടന്‍ അസീസിനൊപ്പം സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഒരു സ്ഥിരം നാടക ക്ലബ്ബിലൂടെയാണ് ഹഫീസുദീന്‍ നാടക രംഗത്തേക്ക് എത്തുന്നത്.
തിരുവനന്തപുരം വി.ജെ.ടി ഹാളിലായിരുന്നു സ്ഥിരമായി ഇവരുടെ നാടകങ്ങള്‍ അരങ്ങേറിയിരുന്നത്.
സുന്ദരനും അരോഗ ദൃഢഗാത്രനുമായിരുന്ന ഹഫീസുദീന്‍ മികച്ച വോളി ബോള്‍ താരവുമായിരുന്നു. കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി വോളി ബോള്‍ കളിക്കാരനായി ജഴ്‌സിയണിഞ്ഞ് കായികതാരമായി തിളങ്ങിയെന്നതും ശ്രദ്ധേയം.. കെ എസ് ആര്‍ ടി സി യില്‍
ജോലി വാഗ്ദാനമുണ്ടായെങ്കിലും  നാടകത്തിനോടുള്ള അഭിനിവേശം കാരണം ആ ജോലി നിരസിക്കുകയായിരുന്നു.

1956 ല്‍ കലാനിലയം കൃഷ്ണന്‍ നായരുടെ സ്ഥിരം നാടക വേദിയില്‍ അംഗമായ ഹഫീസുദീന്‍ പിന്നീട് ഹഫീസ് ഖാന്‍ എന്നറിയപ്പെട്ടു തുടങ്ങി. ആ പേര് നിര്‍ദ്ദേശിച്ചതും കലാനിലയം കൃഷ്ണന്‍ നായര്‍,

1959-60 കാലഘട്ടങ്ങളില്‍ സിനിമാനടന്‍ ബഹദൂറിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ തിയേറ്റേഴ്‌സില്‍ എത്തിപ്പെട്ട ഹഫീസ് ഖാന്‍ നായക വേഷങ്ങളിലടക്കം തിളങ്ങി.
'ബല്ലാത്ത പഹയന്‍ '
'മാണിക്യ കൊട്ടാരം,
എന്നീ നാടകങ്ങളില്‍ നായക വേഷത്തില്‍ ശക്തമായ സാന്നിദ്ധ്യമായി.

അനേകം വേദികളില്‍ നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.
ആയിടയ്ക്ക്
1961 ല്‍ യൂണീ ലിവറിന്റെ കീഴിലുള്ള ലിപ്ടണ്‍ യൂണീ ലിവറിന്റെ കീഴിലുള്ള ലിപ്ടണ്‍ ടീ കമ്പനിയില്‍ റപ്രസന്റേറ്റിവ് ആയി ജോലിക്ക് കയറി.

1964 ല്‍ ഡാന്‍സര്‍ ചന്ദ്രശേഖരന്‍ നായരുടെ 'മഹാഭാരതം ' എന്ന പ്രശസ്തമായ ഒപ്പറേയില്‍ ശന്തനു മഹാരാജാവിന്റെ വേഷമിട്ടതും കലാസപര്യയില്‍ മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളില്‍ പെടുന്നു.
 പരവൂര്‍ സ്വദേശിയായ കെ.പി എസ് കുറുപ്പും (മുന്‍ഷി ) ഒപ്പം അഭിനയിച്ചു...
ലിപ്റ്റന്‍ കമ്പനിയിലെ ജോലി സംബന്ധമായ സ്ഥിരം യാത്രകള്‍ അഭിനിവേശമായിരുന്ന അഭിനയ കലയേയും അരങ്ങുകളേയും മെല്ലെ അകറ്റുകയായിരുന്നു.
പരവൂര്‍ തെക്കും ഭാഗത്തെ  ആലാട്  ഹൗസില്‍ ഭാര്യ ആബിദ ബീവിയ്‌ക്കൊപ്പം ഇന്ന്  വിശ്രമജീവിതം നയിക്കുകയാണ് 87 കാരനായ  ഈ കലാപ്രതിഭ.
ഒരു മകനെ  കൂടാതെ അഞ്ചു പെണ്‍മക്കളുമാണുള്ളത്. എല്ലാവരും വിവാഹിതര്‍.



ഇ-ദളം ഓണ്‍ലൈനില്‍ രചനകള്‍ പ്രസിദ്ധീകരിക്കുവാന്‍ നിങ്ങളുടെ ഫോട്ടോയും എഫ്ബി / ട്വിറ്റര്‍ ഐഡിയും സഹിതം 
8592020403 
എന്ന വാട്ട്‌സ് ആപ്പ് നമ്പരിലേക്കോ
 edelamonline@gmail.com 
എന്ന E-Mail വിലാസത്തിലേക്കോ അയക്കുക.
______________________________



Post a Comment

0 Comments