സ്നേഹം നോല്‍ക്കും നാടേ...
എന്നും സ്വര്‍ഗ്ഗം തന്നെ നീയേ...
എന്നൊക്കെ പാടാന്‍ കൊള്ളാം ശരിക്കും ഒന്നു നോക്കിയിട്ടുണ്ടോ നമ്മുടെ നാടിനെ ഇവര്‍ ആരെങ്കിലും? ദേശീയ പാതയില്‍ അതും പ്രൈംടൈമില്‍ ഒരുത്തനെ വിറകുവെട്ടും പോലെ വെട്ടിക്കീറിയിട്ടും ഒരു അനക്കവും ഇല്ല. നാണമില്ലേ സാറേ, കേരളാ പൊലീസിന്റെ തൊപ്പിയും വെച്ച് നടക്കാന്‍. പറഞ്ഞതുപോലെ ഇതിനൊക്കെ എവിടെ സമയം. അല്ല ഏമാനേ, വാളയാറിലെ എഫ്ഐആര്‍ ഫയറിന്റെ അത്ര പോലും നിലവാരം ഇല്ലാത്തത് ആണെന്നാ നാട്ടുവര്‍ത്തമാനം. കൊല്ലപ്പെട്ടത് ഗുണ്ടയാവാം പക്ഷെ അത് നടന്നത് നാട്ടിലെ രാജവീഥിയില്‍ അല്ലേ. ബീഹാറിലും നാഗ്പൂരിലും അല്ലല്ലോ? അങ്ങനെ ആയിരുന്നെങ്കില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരിച്ച് ഇവിടെ ശോകയാത്രയും മൂകയാത്രയും നടത്തിയേനേ അതല്ലേ വിപ്ലവം.
കേരളാ സ്റ്റുഡന്‍സ് യൂണിയന്‍ എന്നൊരു യൂണിയന്‍ ഉണ്ട് പോലും. മാര്‍ക്ക്ദാനം, ശരിയാണ് ഒരു വിദ്യാര്‍ത്ഥി പ്രശ്നം തന്നെയാണ്. അല്ലകുട്ടികളായ നേതാക്കളെ പണ്ട് പൊലീസിനെ കൊണ്ട് പരീക്ഷ പേപ്പര്‍ നോക്കിയതും ഇതേ സര്‍വ്വകലാശാലയല്ലേ? അല്ല പരീക്ഷയില്‍ മാര്‍ക്ക് കൊടുത്തതിന് കാടുനോക്കി നടത്തുന്ന മന്ത്രിയെ എന്തിനാടോ തടയുന്നത്? കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കൊണ്ട് ഉരുട്ടിയ നേതാവിന്റെ വാല്‍ പിടിച്ചുവളര്‍ന്നവരല്ലേ, മന്ത്രിയേതായാലും തടഞ്ഞാല്‍ മതി അതങ്ങനല്ലേ? ഇങ്ങനെ രാജ്യസുരക്ഷയ്ക്കായി പൊരുതിയ കുട്ടിനേതാക്കളുടെ കൈ പൊലീസുകാരന്‍ കടിച്ചുമുറിച്ചു എന്നാണ് മുന്‍ ആഭ്യന്തരമന്ത്രി രമേശന്‍ മുതലാളി പറഞ്ഞത്. അല്ലയോ പൂജ്യനേതാവേ (പൂജ്യം അല്ല) അവിടുന്നും ആ പദത്തില്‍ വാണരുളി പ്രജാക്ഷേമം നടത്തിയതാണല്ലോ എന്നിട്ടും ഈമാതിരി ഗീര്‍വാണഭാഷ പറയാമോ നേതാവേ? പ്രതിപക്ഷം എന്താണ് എന്നറിയാന്‍ ആ രാജേന്ദ്രന്‍ ചേട്ടനെ നോക്കിയാല്‍ പോരേ?
രാജഭരണം തകിടം മറിച്ചിട്ടാണല്ലോ മന്ത്രി ഭരണം വന്നത് എന്നാണ് ചരിത്രം. രാജാവ് തന്നിഷ്ടം കാണിച്ചാല്‍ മൂടിവയ്ക്കാന്‍ ഉപചാപ സംഘം ഉണ്ടായിരുന്നു എനന് ഏതോ കഥയില്‍ വായിച്ചു. ഇതിപ്പം ഉദ്യോഗസ്ഥ തന്നിഷ്ടം മൂടിവയ്ക്കാന്‍ ആണോ മന്ത്രി അതോ തിരിച്ചോ/ ലക്ഷങ്ങള്‍ മുടക്കി ഫ്ളാറ്റ് വാങ്ങി നേരം വെളുത്തപ്പോള്‍ ചിരിച്ചുകാണിച്ച ഉദ്യോഗസ്ഥര്‍ തന്നെ വന്ന് ചുമരില്‍ സീല്‍ പതിപ്പിച്ചുപോയി. അങ്ങോട്ടും ഇങ്ങോട്ടും വേണ്ട എന്നു കരുതി പ്രജാക്ഷേമ തല്‍പരസിദ്ധാന്തം മാത്രം ലക്ഷ്യം വെച്ച സര്‍ക്കാര്‍ കോടികള്‍ മുടക്കുകയും ചെയ്തു. പ്രളയത്തില്‍ എല്ലാം മണ്ണിനടിയില്‍ പോയവരുടെ വേലിക്കല്ല് കാണുന്നില്ല, റേഷന്‍ കാര്‍ഡിന്റെ മുന്‍പതിപ്പ് തുടങ്ങിയ കടസാസ്സുകള്‍ കാണുന്നില്ല എന്നൊക്കെ പറഞ്ഞല്ലോ എന്നു കരുതി ഫണ്ട് തടകെട്ടി നിധികാക്ും പോലെ കാക്കുന്ന സര്‍ക്കാര്‍ ജീവനക്കാരും ഉണ്ടെന്നാണ് വാമൊഴി. പാവങ്ങളല്ലേ ചാടിയാലും എന്തോരം ചാടാന്‍? ഫ്ളാറ്റ് അങ്ങനെയാണോ അവര് വല്ല മുന്തിയ വക്കീലിനെ കൊണ്ട് പ്രശ്നം ഉണ്ടാക്കിയാലോ ? എന്ന് പേടിച്ചിട്ടാണ്രേത മരട് ഫ്ളാറ്റ് അതിവേഗം തീര്‍പ്പാക്കാന്‍ ശ്രമിക്കുന്നത്് എന്ന് ചില അസൂയാലുക്കള്‍ പറയുന്നത് ശരിയോ എന്തോ? മഹാപ്രളയത്തിന്റെപോലും കാലത്തുണ്ടായ കത്തിടപാടുകള്‍ പൊടികയറാതിരിക്കാന്‍ ഓഫീസിലെ നിലവറയില്‍ സൂക്ഷിക്കുന്ന ഈ നാട്ടില്‍ എന്തിനാണ് രെു ഉദ്യോഗ ഭരണം. തിരഞ്ഞെടുപ്പില്‍ കൂടി നടത്താന്‍ പാടില്ലെ ഈ സര്‍വീസ് ഒഴിവുകള്‍ പിഎസ്സിയെ വല്ല ഇഞ്ചുവടി പട്ടിക ഉണ്ടാക്കാനോ, പട്ടിപിടിക്കാനോ വിട്ടൂടെ ഒരു വ്യായാമം കൂടി ആവും തമ്പുരാന്റെ കുമ്പകുറയാനും സഹായിക്കും ഏത്?
റോഡാകുമ്പോള്‍ വണ്ടികള്‍ കാണും, ആ വണ്ടികള്‍ കാരണം തടസ്സവും കാണും, നദികളും കായലുകളും സമൃദ്ധമായും നമ്മുടെ നാടിനോട് ചേര്‍ന്നു കിടക്കുന്ന റോഡുകള്‍ ആകുമ്പോ അല്പം ടാറൊക്കെ കാണും. നാട്ടുകാര്‍ റോഡില്‍ വണ്ടികളുമായി കിളിത്തട്ടു കളിച്ച് മുന്‍പിലേയും പിന്‍പിലും ഉള്ള വണ്ടികളെ ചുംബിച്ചും തലോടിയും വീട്ടില്‍ എന്തുമ്പോ ഒരു നേരമാവും. വഴിയില്‍ കിടക്കുന്നത് തൊപ്പിയും തൂവലും വെച്ച സാറുമാരോ അവരുടെ ഉറ്റവരോ ആണെങ്കില്‍ പിന്നെ പണിപാളും ആ സമയം ഈ വിധ അഭ്യാസം കാണിച്ചിട്ടെ പോകാവു എന്ന് വാശിപിടിക്കരുത് അവരൊക്കെ ആംബൂലന്‍സിനേക്കാള്‍ മുന്‍പേ പോകാന്‍ അനുവദിക്കുക അതല്ലെ ജനാധിപത്യം?
വാല്‍ക്കഷ്ണം: കുരങ്ങ് പാമ്പിനെ പിടിച്ചതുപോലെയാണ് ചില അധ്യാപകര്‍. തെറ്റാണ് എന്ന് അറിയാമെങ്കിലും അംഗീകരിക്കില്ല. കുട്ടിയുടെ കാലില്‍ കൊണ്ടത് ആണി ആണെങ്കില്‍ ഒരു ടെറ്റനസ് എടുക്കാനെങ്കിലും ആശുപത്രിയില്‍ എത്തിച്ചുകൂടായിരുന്നോ? റിസല്‍റ്റ് ഉണ്ടാക്കുന്ന തിരക്കില്‍ വാരിക്കൂട്ടുന്ന ഈഗോ പുറത്തേക്കെടുക്കേണ്ടത് കുഞ്ഞുങ്ങളുടെ നേരേയല്ല. ഒരു ശതമാനം പോലും സാമാന്യ ബോധം ഇല്ലാത്ത അധ്യാപകരുണ്ടോ എന്ന് ചോദിച്ചാലും അത്ഭുതപ്പെടാനില്ല. ഇതും പഴയ വാര്‍ത്തയാവും എന്തിന്റെ പേരില്‍ ആയാലും വിദ്യാഭ്യാസ വകുപ്പ് സ്വന്തം പുരയിടത്തിലെ കള പറിക്കുന്നതാവും ആരോഗ്യത്തിന് നല്ലത്.
E-ദളം ഓണ്‍ലൈനിലേക്കുള്ള നിങ്ങളുടെ രചനകള്‍ 8592020403 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലേക്കോ edelamonline@gmail.com എന്ന ഇ-മെയില്‍ ഐഡിയിലോ അയക്കുക.
രചനകള്‍ അയക്കുന്നവര്‍ സ്വന്തം ഫോട്ടോയും എഫ്ബി/ട്വിറ്റര്‍ ഐഡി കൂടി അയക്കുക.


1 Comments
ശനിയൻ വേറെ ലെവൽ ആണ് സാറേ
ReplyDelete